ആദി പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റം കൊണ്ട് വാർത്ത പ്രാധാന്യം നേടിയ ചിത്രം... കുടുംബ ബന്ധത്തിന്റെ രസച്ചരടിൽ നിന്നും സസ്പെൻസ് ത്രില്ലറിലേ...

Home » » Aadhi

Aadhi

ആദി


പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റം കൊണ്ട് വാർത്ത പ്രാധാന്യം നേടിയ ചിത്രം...

കുടുംബ ബന്ധത്തിന്റെ രസച്ചരടിൽ നിന്നും സസ്പെൻസ് ത്രില്ലറിലേക്കുള്ള ഒരു യാത്ര ഒറ്റ വാക്കിൽ പറഞ്ഞാൽ അതാണ്‌ ആദി...

അച്ഛന്റെയും അമ്മയുടെയും സ്നേഹലാളനയാൽ കഴിയുന്ന,   ആദി,  ബാംഗ്ലൂരിൽ ഒരു സംഗീത പരിപാടിക്ക് എത്തുന്നതും തുടർന്ന് അവിടെ വെച്ചു അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരപകടവും അതിൽ നിന്നും രക്ഷപെടാൻ അവൻ നടത്തുന്ന ശ്രെമവും ആണ്  കഥ......

സിനിമയിലേക്കുള്ള അരങ്ങേറ്റം പ്രണവ് ഗംഭീരമാക്കി എന്ന് പറയാം,  ആക്ഷൻ രംഗത്തെ പ്രകടനത്തിനു  ഒരു പുതുമുഖം എന്ന നിലയിൽ പ്രണവ്  അഭിനന്ദനം അർഹിക്കുന്നു...

സിദ്ധിക്ക്, അനുശ്രീ എന്നിവരുടെ അഭിനയം മികച്ചു നിന്നു


സെക്കൻഡ് ഹാഫിൽ പടം കുറച്ചു ലാഗ് ആയതുപോലെ തോന്നി, പിന്നെ കമ്പ്യൂട്ടർ സിസ്റ്റം/ക്യാമറ  ഹാക്കിങ് ഒക്കെ ചെറിയൊരു അരോചകം ആയി തോന്നി, പക്ഷെ ക്ലൈമാക്സ്‌ നല്ലാതായതു കൊണ്ട്  ഈ ചെറിയ കുറ്റങ്ങൾ നമുക്ക് ഷമിക്കാവുന്നതേ ഉള്ളു


7/10


0 Comments:

Post a Comment

Search This Blog

Powered by Blogger.