Queen പുതുമുഖങ്ങളെ കൊണ്ട് സമ്പന്നമായ ചിത്രം. ഒരു എൻജിനീയറിങ് കോളേജും, അവിടെ ഉള്ള മെക്കാനിക്കൽ ബ്രാഞ്ചിലെ കുട്ടികളുടെ ലോകവും ആ ബ്രാഞ്ചിൽ ...

Home » » Queen

Queen

Queen

പുതുമുഖങ്ങളെ കൊണ്ട് സമ്പന്നമായ ചിത്രം.
ഒരു എൻജിനീയറിങ് കോളേജും, അവിടെ ഉള്ള മെക്കാനിക്കൽ ബ്രാഞ്ചിലെ കുട്ടികളുടെ ലോകവും ആ ബ്രാഞ്ചിൽ ആദ്യമായി ഒരു പെൺകുട്ടി പഠിക്കാൻ വരുമ്പോൾ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളും ആദ്യ പകുതിയിൽ നർമത്തിന്റെയും നല്ല മനോഹര ഗാനങ്ങളുടെയും അകമ്പടിയോടു കൂടി  അവതരിപ്പിച്ചിരിക്കുന്നു....


രണ്ടാം പകുതിയിൽ കാലിക പ്രസക്തി ഉള്ള ഒരു വിഷയം വളരെ നന്നായി, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു ..



പുതുമുഖങ്ങളുടെ അനുഭവ പരിചയം മൂലം ഉണ്ടായ ആദ്യ പകുതിയിലെ ചെറിയ പോരായ്മകൾ രണ്ടാം പകുതിയിലെ ഉജ്വല മൂഹൂർത്തങ്ങൾ  മൂലം നമുക്ക് ക്ഷമിക്കാം...


സലിം കുമാറിന്റെ വക്കീൽ കഥാപാത്രത്തിന് 10 ൽ 10 മാർക്ക്‌ കൊടുക്കാം..


മൊത്തത്തിൽ നോക്കിയാൽ നല്ലൊരു സിനിമ ആണ് queen


6.75/10



0 Comments:

Post a Comment

Search This Blog

Powered by Blogger.