Indiana Jones and the Temple of Doom (1984) Action / Adventure Thriller English ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക ഇൻഡി...

Home » , , » Indiana Jones and the Temple of Doom (1984)

Indiana Jones and the Temple of Doom (1984)

Indiana Jones and the Temple of Doom (1984)

Action / Adventure Thriller

English




ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക




ഇൻഡിയാനാ ജോൻസ് ചിത്രങ്ങളിലെ രണ്ടാമത്തെ ചിത്രമാണിത്. ഭൂരിഭാഗം രംഗങ്ങളും ഇന്ത്യയിൽ ചിത്രീകരിച്ച ഈ സിനിമയിൽ വില്ലൻ വേഷത്തിൽ എത്തിയത് ഹിന്ദി സിനിമാലോകത്തെ പകരക്കാരനില്ലാത്ത അതുല്യ പ്രതിഭ ശ്രീ അമരീഷ് പുരിയായിരുന്നു...


ചൈനയിലെ ഒരു ദൗത്യം കഴിഞ്ഞുള്ള മടക്കയാത്രയിൽ പുരാവസ്തു വകുപ്പിലെ അധ്യാപകനായ ജോൻസും കൂട്ടാളികളും വിമാനം തകർന്ന് ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ എത്തപ്പെടുന്നു.


ആ ഗ്രാമവാസികൾ ഒരു രക്ഷകന്റെ വരവും കാത്തിരിക്കുകയായിരുന്നു.


തൊട്ടടുത്തുള്ള പാങ്കോട്ട് കൊട്ടാരത്തിലെ ചില ദുഷ്ടശക്തികൾ ഈ ഗ്രാമത്തിന്റെ ഐശ്വര്യമായ ശിവലിംഗവും, കൂടാതെ ഗ്രാമത്തിലെ കുട്ടികളെയും തട്ടിയെടുത്തിരുന്നു. അവർ ആരാധിച്ചിരുന്ന ദുഷ്ട ശക്തികൾക്ക് ബലി നൽകാൻ അവർ ഈ കുട്ടികളെയായിരുന്നു ഉപയോഗിച്ചിരുന്നത്...




തങ്ങളുടെ ആരാധനാമൂർത്തിയായ ശിവ ഭഗവാൻ ആണ് ഇൻഡിയാനാ ജോൻസിനെ ഇങ്ങോട്ട് അയച്ചതെന്നും അയാൾ ഈ ആപത്തിൽ നിന്ന് തങ്ങളെ രക്ഷിക്കുമെന്നും ആ ഗ്രാമവാസികൾ വിശ്വസിച്ചിരുന്നു, ശേഷമുള്ള മായാകാഴ്ചകൾ നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക..


Adventure ത്രില്ലെർ സിനിമാ പ്രേമികൾ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണിത്.....



മലയാളം സബ് ലഭ്യമാണ്....


സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗ്‌ സന്ദർശിക്കുക

0 Comments:

Post a Comment

Search This Blog

Powered by Blogger.