Ghost (1990) Comedy Fantasy Thriller വീഡിയോ റിവ്യൂ : സിനിമയുടെ ലിങ്ക് യൂട്യൂബ് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് 👆👆👆👆👆...

Home » , , » Ghost

Ghost

 Ghost (1990)

Comedy Fantasy Thriller




വീഡിയോ റിവ്യൂ :


സിനിമയുടെ ലിങ്ക് യൂട്യൂബ് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് 👆👆👆👆👆👆👆


കുട്ടിക്കാലത്ത് ആയുഷ്ക്കാലം എന്ന മലയാളം സിനിമ കണ്ടപ്പോൾ മരണത്തിനു ശേഷം എന്താണ് ഒരാൾക്ക് സംഭവിക്കുന്നത് എന്നുള്ളതിന് അന്ന് ഒരു ഉത്തരം കിട്ടിയിരുന്നു...



എന്നാൽ ഈയിടെയാണ് ആയുഷ്ക്കാലം ഒരു ഇംഗ്ലീഷ് സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നിർമിച്ചതാണെന്ന് അറിയാൻ കഴിഞ്ഞത്.




അങ്ങനെയാണ് ഈ ചിത്രം കാണുവാൻ ഇടയായത്, ആയുഷ്ക്കാലത്തേക്കാളും മികച്ച ഒരു സിനിമാ അനുഭവമാണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് 




ആയുഷ്ക്കാലം കണ്ടതാണ് അപ്പോൾ പിന്നെ ഇത് കാണണോ എന്ന് വിചാരിച്ചു ഒഴിവാക്കിയാൽ അത് നിങ്ങൾക്ക് ഒരു തീരാ നഷ്ടമായിരിക്കും എന്നുറപ്പാണ്...... ( തീം ഒരുപോലെ ആണെങ്കിലും കഥാ സന്ദർഭങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് )



മികച്ച കോമഡി രംഗങ്ങളൊക്കെയായി കഥ പറഞ്ഞു പോവുന്ന നല്ലൊരു ഫാന്റസി ത്രില്ലെർ ആണ് ഈ ചിത്രം.


ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/lT9OZ0cwHNU



ബാങ്ക് ജോലിക്കാരനായ സാമും ആർട്ടിസ്റ്റായ മോളിയും തമ്മിൽ  പ്രണയത്തിലായിരുന്നു.



അങ്ങനെ ഇരിക്കെ ഒരു ദിവസം ബാങ്കിലെ കമ്പ്യൂട്ടർ പരിശോധിച്ച സാം അവിടുത്തെ ജോലിക്കാരിൽ ആരോ ഒരുവൻ വലിയൊരു തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തുന്നു...




അത് ആരെന്ന് കണ്ടു പിടിക്കാനുള്ള അന്വോഷണം സാം ആരംഭിക്കുന്നു....



അന്ന് രാത്രി സാമിനെയും മോളിയേയും ഒരു കൊലപാതകി ആക്രമിക്കുന്നു......



ശേഷം നിങ്ങൾ കണ്ടു തന്നെ അറിയുക......



പ്രണയിച്ചു കൊതി തീരും മുൻപ് ഈ ലോകത്ത് നിന്നും പോകേണ്ട അവസ്ഥയിൽ എത്തിയ ഒരാത്മാവ് എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് രസകരമായി അവതരിപ്പിച്ചിരിക്കുന്നു......



സാമും മോളിയും തമ്മിലുള്ള പ്രണയം തുറന്നു കാണിക്കുന്ന ഒരു ചിത്രമായതിനാൽ ഫാമിലി ആയിട്ട് കാണാതെ ഇരിക്കുന്നതാവും നല്ലത് 😇😇😇


English

IMDb 7.1

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.