Those Who Wish Me Dead [2021] IMDb 6 ഈ റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്ര...

Home » , , » Those Who Wish Me Dead

Those Who Wish Me Dead

 Those Who Wish Me Dead [2021]

IMDb 6

ഈ റിവ്യൂ കേൾക്കാൻ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/936

ലിങ്ക് 2:https://t.me/favaios/15942


ആഞ്ചലീന ജോളി പ്രധാനവേഷത്തിൽ എത്തിയ ഒരു ക്രൈം ത്രില്ലെർ ചിത്രമാണിത്...



ഫോറൻസിക് ഡിപ്പാർട്മെന്റിലെ അക്കൗണ്ടന്റ് ആയിരുന്ന Owen Casserly ടിവിയിൽ ഒരു വാർത്ത  കണ്ടു നടുങ്ങുന്നു....  



അയാളുടെ മേലുദ്യോഗസ്ഥനും കുടുംബവും വീടിനുള്ളിൽ ഗ്യാസ് ലീക്കായതിനെത്തുടർന്നുണ്ടായ  സ്ഫോടനത്തിൽ കൊല്ലപ്പെട്ടു എന്നതായിരുന്നു ആ വാർത്ത.....




എന്നാൽ ഇതൊരു അപകടമരണം അല്ലെന്നും,  തനിക്കും തന്റെ മേലുദ്യോഗസ്ഥനും മാത്രം അറിയാവുന്ന ചില രഹസ്യങ്ങൾ പുറത്താവാതെ ഇരിക്കാൻ ചിലർ കരുതിക്കൂട്ടി നടത്തിയ കൊലപാതകം ആണെന്നും അയാൾക്കറിയാമായിരുന്നു....




ആ കൊലപാതകികളുടെ അടുത്ത ലക്ഷ്യം താൻ ആയിരിക്കും എന്നറിയാവുന്ന അയാൾ മകനുമായി വനാതിർത്തിയിൽ ഉള്ള ബന്ധുവായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് പുറപ്പെടുന്നു.......




എന്നാൽ അയാൾക്ക് ആ യാത്ര പൂർത്തിയാക്കുവാൻ സാധിച്ചില്ല, യാത്രാമധ്യേ കൊലയാളികൾ അയാളെ ആക്രമിക്കുന്നു, മരിക്കും മുൻപ് അയാൾ ചില രഹസ്യ രേഖകൾ തന്റെ മകനെ ഏൽപ്പിക്കുന്നു.....




ആ കുട്ടി അതുമായി കാടിനുള്ളിലൂടെ ഒരു സുരക്ഷിത താവളം തേടി ജീവനും കയ്യിലേന്തി ഓടുന്നു...



അവൻ ചെന്നു പെട്ടത് കാടിനുള്ളിൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഫയർഫൈറ്റർ ആയി ജോലി ചെയ്യുന്ന ഹന്നയുടെ അരികിൽ ആയിരുന്നു.....



കുട്ടിയുടെ കഥയെല്ലാം അറിഞ്ഞ അവൾ ആ കൊലയാളികളിൽ നിന്നും അവനെ രക്ഷിച്ചു പുറം ലോകത്ത് എത്തിക്കാൻ ശ്രമിക്കുന്നു, പക്ഷെ അപ്പോഴേക്കും ആ വനത്തിൽ ഒരു കാട്ടു തീ രൂപമെടുത്തു കഴിഞ്ഞിരുന്നു......




ഈ തീയിൽ നിന്നും കൊലയാളികളിൽ നിന്നും ഒരു രക്ഷപെടൽ അവർക്ക് ഉണ്ടാവുമോ???



കണ്ടറിയുക....





ഹന്നയായി ആഞ്ചലീന ജോളി വേഷമിട്ടിരിക്കുന്ന ഈ ത്രില്ലെർ ചിത്രത്തിൽ പ്രേക്ഷകർക്ക് ഒരു തവണ കാഴ്ച്ചക്കുള്ള വകയെല്ലാം ഉണ്ട്....




ആഞ്ചലീന ജോളി ഉള്ളതുകൊണ്ട് അമിത പ്രതീക്ഷയുമായി ഈ ചിത്രത്തെ സമീപിച്ചാൽ നിരാശയായിരിക്കും ഫലം.

ആഞ്ചലീനക്ക് വലിയ പെർഫോമൻസ് കാഴ്ച വെയ്ക്കാൻ പാകത്തിനുള്ള കഥാപാത്രം ആയിരുന്നില്ല ഇത്....


 ആഞ്ചലീനയെക്കാൾ കയ്യടി അർഹിക്കുന്ന കരുത്തുറ്റ മറ്റൊരു സ്ത്രീ കഥാപാത്രം ചിത്രത്തിൽ ഉണ്ട്...



English

Crime Thriller

English Sub Only

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.