Sara's (2021) Malayalam ​ Review in YouTube :  ​ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാളികളെ സന്തോഷിപ്പിച്ച ജൂഡ് ആന്റണി ജോസഫ് എന്നാൽ തന്...

Home » » Sara's

Sara's

 Sara's (2021)

Malayalam ​


Review in YouTube : 










​ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാളികളെ സന്തോഷിപ്പിച്ച ജൂഡ് ആന്റണി ജോസഫ് എന്നാൽ തന്റെ തൊട്ടടുത്ത ചിത്രമായ ഒരു മുത്തശ്ശി ഗദ യിലൂടെ നമ്മെ തെല്ലൊന്നു നിരാശപ്പെടുത്തിയിരുന്നു . എന്നാൽ ഇന്ന് പുറത്തിറങ്ങിയ സാറാസ് എന്ന ഈ ചിത്രത്തിലൂടെ ജൂഡിന്റെ ഒരു തിരിച്ചു വരവിനാണ് മലയാളികൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്‌ .


പ്രേക്ഷകരുടെ  ചുണ്ടിൽ നറുപുഞ്ചിരി ഉണർത്തുന്ന ആദ്യ പകുതി  ​, പുട്ടിനു പീര പോലെ ഇടയ്ക്ക് കടന്നു വരുന്ന മനോഹരമായ മൂന്നോ നാലോ പാട്ടുകൾ . അവസാന മുപ്പതു മിനിറ്റിൽ  സിനിമ നമ്മൾക്ക് സമ്മാനിക്കുന്ന മനോഹരമായ ഒരു സന്ദേശം . അങ്ങനെ  പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു സിനിമാ അനുഭവം ആണ് ഈ ചിത്രം സമ്മാനിക്കുന്നത് .  ഇത്രയും സന്തോഷം നമ്മൾക്ക് തരുമ്പോൾ ആദ്യപകുതിക്കു ശേഷമുള്ള കുറച്ചു നേരം സിനിമയിൽ സംഭവിക്കുന്ന ഒരു ഇഴച്ചിൽ നമ്മൾക്ക് കണ്ടില്ലെന്നു നടിക്കാം ...


ഇത് സാറാ എന്ന പെൺകുട്ടിയുടെ മാത്രം കഥയല്ല , നമ്മുടെ ഈ നാട്ടിലെ ഒരുപാട് ഒരുപാട് സ്ത്രീകളുടെ കഥയാണ് . ജീവിതത്തിൽ അവർ നേരിട്ടുള്ള ഒരു വളരെ വലിയ പ്രതിസന്ധി അതിനെയാണ് ഈ ചിത്രം എടുത്തു കാണിക്കുന്നത് . കരിയർ ആണോ കുടുംബമാണോ വലുത് എന്നുള്ള ചോദ്യത്തിന് മുൻപിൽ പതറി നിന്നിട്ടുള്ള , ഇനി പതറി നിൽക്കാൻ   പോവുന്ന ഒരുപാട് ഒരുപാട് ആളുകൾക്ക്  ഒരു പ്രചോദനമാവാൻ ഈ സിനിമയ്ക്ക് ചിലപ്പോൾ സാധിച്ചേക്കും .


സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹവുമായി നടക്കുന്ന സാറാ എന്ന പെൺകുട്ടി . അത് സാക്ഷാൽകരിക്കും വരെ വിവാഹമൊന്നും വേണ്ടെന്ന തീരുമാനത്തിൽ അവൾ അങ്ങനെ പാറി പറന്നു നടക്കുന്നു . എന്നാൽ ജീവന്റെ കളി ചിരികൾക്ക് മുൻപിൽ , അവന്റെ കുസൃതിത്തരങ്ങൾക്ക് മുൻപിൽ അവന്റെ നിഷ്കളങ്കതയ്ക്ക് മുൻപിൽ അവൾ എല്ലാം മറക്കുന്നു ... പിന്നീട് അവളുടെ കരിയറിന് എന്ത് സംഭവിച്ചു എന്നതാണ് സിനിമ പറയുന്നത് ......


തുടക്കത്തിലൊക്കെ ഒരു ഓം ശാന്തി ഓശാന ടച്ച് ഫീൽ ചെയ്തിരുന്നു . സാറയും അവളുടെ അച്ഛനും അമ്മയും എല്ലാം ആ ഒരു ഓർമ്മ പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു . പിന്നീട് പകുതിയോടെ കഥയിൽ ചെറിയൊരു ഇഴച്ചിൽ അനുഭവപ്പെട്ടെങ്കിലും അവസാനം തന്ന ആ സന്ദേശവും , ഇടയ്ക്കിടെ വന്നുപോയ പാട്ടുകളും എല്ലമായപ്പോൾ നല്ലൊരു സിനിമാ അനുഭവം ആണ് ചിത്രം സമ്മാനിച്ചത് ..


സാറയുടെ റോൾ  അന്നാ ബെൻ വളരെ അനായാസമായി കൈകാര്യം ചെയ്തിരിക്കുന്നു . ജീവന്റെ വേഷത്തിൽ എത്തിയ സണ്ണി വെയ്‌നും നല്ല പ്രകടനം ആയിരുന്നു കാഴ്ച വെച്ചത് . ഷാൻ റഹ്മാന്റെ സംഗീതവും , വിനീത് ശ്രീനിവാസനടക്കമുള്ള ഗായകരുടെ സാന്നിധ്യവും എല്ലാം ഈ സിനിമയെ മികച്ച സിനിമകളിൽ ഒന്നാക്കി മാറ്റിയിരിക്കുന്നു ... നല്ലൊരു ഫീൽഗുഡ് സിനിമാ അനുഭവം 


My Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.