16 Blocks IMDb 6.6 റിവ്യൂ കേൾക്കാൻ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക...

Home » , » 16 Blocks

16 Blocks

 16 Blocks

IMDb 6.6

റിവ്യൂ കേൾക്കാൻ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/favaios/15984

ലിങ്ക് 2:https://t.me/favaios/15984


ന്യൂയോർക്ക് പോലീസ് ഡിപ്പാർട്മെന്റിലെ ഡിറ്റക്ടീവുകളിൽ ഒരാളായിരുന്നു ജാക്ക് മോസ്‌ലി . മദ്യത്തിന് അടിമയായിരുന്ന അയാൾ പോലീസ് ജോലി മടുത്തു തുടങ്ങിയിരുന്നു . വിരമിക്കാൻ അയാൾക്ക് അധികം നാളുകളൊന്നും അവശേഷിക്കുന്നുണ്ടായിരുന്നുമില്ല......



അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ ഓഫിസിൽ എത്തിയ മോസ്‌ലി തലേദിവസത്തെ ഹാങ്ങോവർ



വിട്ടുമാറാത്തതിനാൽ ലീവ് എടുത്ത് വീട്ടിൽ പോകുവാൻ തീരുമാനിച്ചു . പക്ഷെ ആ സമയത്തു തന്നെ മേലുദ്യോഗസ്ഥൻ അയാളെ ഒരു ജോലി ഏൽപ്പിക്കുന്നു . ഒഴിവുകിഴിവുകൾ പറഞ്ഞു നോക്കിയെങ്കിലും മേലുദ്യോഗസ്ഥൻ അതൊന്നും ചെവിക്കൊണ്ടില്ല . ഒടുവിൽ മനസില്ലാ മനസോടെ  മോസ്‌ലി ആ ജോലി ഏറ്റെടുക്കുന്നു ..



വളരെ വലിയ ജോലിയൊന്നും ആയിരുന്നില്ല അത് . ജയിലിൽ കിടക്കുന്ന ഒരു കുറ്റവാളിയെ ഒരു കേസിൽ സാക്ഷി പറയുവാനായി പത്തുമണിക്കുള്ളിൽ  കോടതിയിൽ ഹാജരാക്കുക എന്നത് മാത്രം ചെയ്‌താൽ മതിയായിരുന്നു . അയാളുടെ ഔദ്യോഗിക ജീവിതത്തിൽ അയാൾ ഇത്തരം ജോലികൾ അനേകം തവണ ചെയ്തിട്ടുമുണ്ടായിരുന്നു ...



ജയിലിലെത്തി കുറ്റവാളിയായ എഡ്‌ഡി ബങ്കറുമായി അയാൾ കോടതിയിലേക്ക് യാത്ര തിരിച്ചു . എന്നാൽ യാത്രാമധ്യേ ആരോ ഇവരെ ആക്രമിക്കുന്നു . തന്റെ കൂടെയുള്ള സാക്ഷി കോടതിയിൽ എത്തരുതെന്ന് ആഗ്രഹിക്കുന്ന ആരൊക്കെയോ തന്റെ പിന്നാലെ ഉണ്ടെന്നു മോസ്‌ലിക്ക് മനസ്സിലാവുന്നു . ആൽക്കഹോളിക്കും അതോടൊപ്പം ജോലിയോട് മടുപ്പും ഉള്ള ആളായിരുന്നു മോസ്‌ലി എങ്കിലും അങ്ങനെ ആ സാക്ഷിയെ വെറുതെ വിട്ടുകൊടുക്കാൻ അയാൾ തയ്യാറല്ലായിരുന്നു ....




എന്ത് വിലകൊടുത്തും അവനെ കോടതിയിൽ എത്തിക്കാനായി  അയാൾ തീരുമാനിക്കുന്നു....



പക്ഷെ അതത്ര എളുപ്പമല്ലെന്നു പിന്നാലെ കൂടിയിരിക്കുന്നവരെക്കുറിച്ച് കൂടുതലായി അറിഞ്ഞപ്പോൾ മോസ്ലിക്ക് മനസിലായി......


ശേഷം കണ്ടറിയുക 



നല്ലൊരു ക്രൈം ത്രില്ലെർ ചിത്രമാണ് , ഒരു സീറ്റ്‌ എഡ്ജ് ത്രില്ലെർ എന്ന് തന്നെ വിശേഷിപ്പിക്കാം. മികച്ചൊരു ട്വിസ്റ്റും ക്ലൈമാക്സിൽ നമ്മെ കാത്തിരിപ്പുണ്ട്.....



Nb: ഈ സിനിമയിൽ ആദ്യത്തെ വെടി തോക്കിൽ നിന്നും പുറപ്പെടുന്നത് മിസ്സാക്കരുത്, അതൊരു ഒന്നൊന്നര കാഴ്ചയാണ്.....👌👌👌👌




English

Action / Thriller

English Sub Only

Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.