Bannerghatta(2021) മലയാളം (Mystery /Thriller ) ഇന്ന് ജൂലൈ 25 നു ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ഒരു ചിത്രമാണിത്.   പ്രേക്ഷകർക്ക് ഒരു മിനിമം ...

Home » , » Bannerghatta

Bannerghatta

 Bannerghatta(2021)

മലയാളം (Mystery /Thriller )





ഇന്ന് ജൂലൈ 25 നു ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ഒരു ചിത്രമാണിത്. 



 പ്രേക്ഷകർക്ക് ഒരു മിനിമം ഗ്യാരന്റി നൽകുന്നുണ്ടെങ്കിൽ സിനിമയ്ക്ക് പിന്നിൽ വലിയ താരനിര ഉണ്ടോന്നോ, പേരുകേട്ട സംവിധായകൻ ആണോ എന്നോ ആമസോൺ നോക്കുന്നില്ല എന്നതിന് ഒരു ഉദാഹരണം ആണ് ഈ ചിത്രം....



ആഷിക് എന്ന യുവാവിന്റെയും അവന്റെ അനുജത്തിയുടെയും ജീവിതത്തിൽ ഒരു രാത്രി ഭാഗ്യ നിർഭാഗ്യങ്ങൾ മാറി മറിഞ്ഞതിന്റെ കഥയാണിത്....




ബാംഗ്ലൂർ ഒരു ഇന്റർവ്യൂ നു പോയിട്ട് മടങ്ങി വരുന്ന അനിയത്തിയെ സ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ട് വരാൻ വണ്ടിയിൽ ഒറ്റയ്ക്ക് പോയതായിരുന്നു ആഷിക്. അതിനിടയ്ക്ക് അവനൊരു ഫോൺ കോൾ എത്തുന്നു. അനിയത്തിക്ക് ഒരപകടം സംഭവിച്ചിരിക്കുന്നു....



ആഷിക്കിന്റെ യാത്രക്കു പിന്നിൽ മറ്റൊരു രഹസ്യം ഉണ്ടായിരുന്നു, മറ്റാരും അറിയരുത് എന്നവൻ ആഗ്രഹിച്ചിരുന്ന ഒരു രഹസ്യം.



ആ രഹസ്യം പുറത്താവാതെ അവനു അനിയത്തിയെ രക്ഷിക്കാൻ പറ്റുമോ എന്ന് സിനിമ കണ്ടറിയുക.....



കാർത്തിക് രാമകൃഷ്ണൻ പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം വിഷ്ണു നാരായണൻ സംവിധാനം ചെയ്തിരിക്കുന്നു....



 മോശമില്ലാത്ത ഒരു ത്രില്ലെർ സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു....



Blog :peruva.com





0 Comments:

Post a Comment

Search This Blog

Powered by Blogger.