Big Bang
Film ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക, അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ചാനലിൽ പടം ലഭിക്കും....
Or
Link: https://t.me/favaios/14933
കോമഡിയിൽ തുടങ്ങി പതിയെ ആക്ഷൻ ത്രില്ലെറിലേക്ക് വഴിമാറി ഒന്നൊന്നര ക്ലൈമാക്സ് കൂടി സമ്മാനിച്ച മികച്ച ഒരു സിനിമയാണിത്
പഴയ മോഹൻലാൽ ആക്ഷൻ ഫിലിമുകളിലെ കഥാനായകന്റെ ഫ്ലാഷ് ബാക്ക് സീനുകളുടെ ചില ഓർമ്മകൾ എവിടെയൊക്കെയോ സമ്മാനിച്ച മികച്ച ഒരു കോമഡി ആക്ഷൻ/ഡ്രാമ മൂവിയാണിത്.....
പ്രൊഫസർ ആയ അച്ഛന്റെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിച്ചു വളർത്തിയ മകൻ, അവിടെ അവന്റെ ഇഷ്ടങ്ങൾക്ക് ഒന്നും ഒരു വിലയും ഇല്ലായിരുന്നു, എല്ലാം അച്ഛൻ തീരുമാനിച്ചു നടപ്പിലാക്കി.....
വലുതായപ്പോൾ അവൻ നിയമങ്ങൾ അനുസരിച്ചു മാത്രം ജീവിച്ചു, കാരണം അങ്ങനെ ആയിരുന്നു അവന്റെ അച്ഛൻ അവനെ വളർത്തിക്കൊണ്ട് വന്നത്. ഭാര്യയുടെ മുൻപിലും ജോലി സ്ഥലത്തും എല്ലാം അവനെ മറ്റുള്ളവർ ഒരു കോമാളിയെപ്പോലെ കണ്ടു. മറ്റുള്ളവരുടെ എല്ലാ തട്ടിപ്പിനും ഇരയായി അവൻ ജീവിച്ചു....
ഓഫിസിലെ ചില തട്ടിപ്പിന് കൂട്ട് നിൽക്കാത്തതിനു അവന്റെ ജോലി നഷ്ടമായതും, ഇവനോടൊപ്പമുള്ള ജീവിതം മതി എന്ന് പറഞ്ഞു ഭാര്യ കുട്ടിയുമായി അവളുടെ വീട്ടിലേക്ക് പോയതും ഒരേ ദിവസമായിരുന്നു.....
അന്ന് മുതൽ അവൻ തീരുമാനിച്ചു, ഈ ലോകത്തു നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്നവന് പുല്ലു വിലയെ ഉള്ളു ഇനി മുതൽ താൻ എല്ലാ നിയമങ്ങളും ലംഘിക്കുന്ന പുതിയൊരു മനുഷ്യനായിരിക്കും എന്ന്.....
തുടർന്നുള്ള അവന്റെ ജീവിതം കണ്ടറിയേണ്ട ഒന്ന് തന്നെയാണ്.....
ദേഷ്യക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥനും, നായകൻ കണ്ടു മുട്ടുന്ന ഒരു മോഷ്ടാവ് കൂടി കഥയിലേക്ക് കടന്നു വരുമ്പോൾ അതുവരെ ഉള്ള കോമഡി ട്രാക്കിൽ നിന്നും മാറി കഥ മികച്ചൊരു ത്രില്ലെർ പാതയിലേക്ക് വഴി മാറുന്നു...
ക്ലൈമാക്സ് സീൻ ഒക്കെ ഒന്നും പറയാനില്ല, ഒന്നൊന്നര ഫീൽ സമ്മാനിക്കുന്നു....
സുഹൃത്ത് ബന്ധത്തിന്റെ തീവ്രതയും, സമൂഹത്തിൽ നന്മ ചെയ്യുന്നവരേക്കാൾ തട്ടിപ്പുകാർക്കുള്ള സ്വീകാര്യതയും എല്ലാം ചിത്രം നല്ല രീതിയിൽ കാണിക്കുന്നു.....
കൊറിയൻ സിനിമാ പ്രേമികൾ മിസ്സാക്കാൻ പാടില്ലാത്ത ഒരു ചിത്രം....
Korean
2007
Comedy Drama/Action
Malayalam Sub ✅
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment