The Devil All the Time (English - 2020 )  Psychological thriller ആദ്യമേ പറയട്ടെ ഇത് എല്ലാവർക്കും ഇഷ്ടമാവുന്ന ഒരു സിനിമ അല്ല , പക്ഷെ ഇഷ്ടമാവ...

Home » » The Devil All the Time

The Devil All the Time

 The Devil All the Time (English - 2020 ) 

Psychological thriller


ആദ്യമേ പറയട്ടെ ഇത് എല്ലാവർക്കും ഇഷ്ടമാവുന്ന ഒരു സിനിമ അല്ല , പക്ഷെ ഇഷ്ടമാവുന്നവർക്ക് പെരുത്തിഷ്ടമാവുകയും ചെയ്യും . വ്യത്യസ്ഥത ഇഷ്ടപ്പെടുന്നവർക്കായി  മികച്ച സിനിമാ അനുഭവം സമ്മാനിക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലെർ ചിത്രമാണിത്  , സ്ലോ പെയ്‌സിൽ കഥ പറഞ്ഞു പോവുന്ന ഈ ചിത്രം അപ്രതീക്ഷിത സംഭവങ്ങളും കഥാഗതികളുമായി പ്രേക്ഷകനെ അമ്പരപ്പിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല .


അവസാനത്തെ ഇരുപതു മിനുട്ട് ഒഴികെ എന്താണ് നടക്കാൻ പോവുന്നതെന്ന് പ്രേക്ഷകനു ചിന്തിക്കാൻ കഴിയാത്ത രീതിയിൽ ആണ് ഇതിൽ  കഥ പറഞ്ഞു പോയിരിക്കുന്നത് . അവസാനത്തെ ഇരുപതുമിനുട്ട് ഒട്ടുമിക്ക പ്രേക്ഷകരും ആഗ്രഹിച്ച സംഭവങ്ങളിലൂടെ ആണ് സഞ്ചരിച്ചിരുന്നത് , അത് ഒരുപക്ഷെ  മെയിൻ കഥാപാത്രത്തിന്റെ നിയോഗം അങ്ങനെ ആയിരുന്നിരിക്കാം ....


ചില സിനിമകൾ ഇങ്ങനെയാണ് അതിന്റെ സൗന്ദര്യം വാക്കുകളിലൂടെ വിവരിച്ചു മറ്റൊരാൾക്ക് മുൻപിൽ അതിന്റെ ഭംഗി  എന്തുമാത്രമുണ്ടെന്നു വിശദീകരിക്കാൻ കഴിയില്ല ,  ഈ സിനിമയിൽ ചെകുത്താന്റെ മനസ്സ്  ഉള്ള പുറമെ ദൈവഭക്‌തരെന്നു നടിക്കുന്ന പിശാശുക്കളുണ്ട് , പുറമെ ഭക്തിയില്ലാത്ത ഉള്ളിൽ നന്മയുള്ള മനുഷ്യരുണ്ട് .  ദൈവവും  ,മതവും , പിശാശും മനുഷ്യന്റെ ഉള്ളിൽ നടത്തുന്ന മാറ്റങ്ങൾ ഈ ചിത്രത്തിൽ നന്നായി ചിത്രീകരിച്ചിരിക്കുന്നു ...


ഒരു നെഗറ്റീവ് മൂഡിൽ ആണ് പടം കടന്നു പോവുന്നത് , ചെകുത്താൻ കയറിയ മനസ്സുള്ളവരുടെ പ്രവർത്തികളും സൈക്കോ സീരിയൽ കില്ലിങ്ങും , , പ്രണയവും ഭക്തിയും എല്ലാമായി മനസ്സിനെ അസ്വസ്ഥമാക്കി കടന്നു പോയ ചിത്രം  അവസാനം നമ്മൾ ആഗ്രഹിക്കുന്ന ഒരു ക്ലൈമാക്സിൽ  എത്തിയപ്പോൾ ഈ സിനിമ എന്നിലെ പ്രേക്ഷകനെ നൂറു ശതമാനം തൃപ്തിപ്പെടുത്തി.......


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക






1 Comments:

Search This Blog

Powered by Blogger.