Rampant  Korean -2018  Action Zombie film രാജകാലഘട്ടത്തിൽ നടക്കുന്ന ചതിയുടെയും അതിന്റെ കൂടെ നാടിനു നേരിടേണ്ടി വന്ന സോംബി ആക്രമണത്തിന്റെയും ക...

Home » » Rampant

Rampant

Rampant 

Korean -2018 

Action Zombie film



രാജകാലഘട്ടത്തിൽ നടക്കുന്ന ചതിയുടെയും അതിന്റെ കൂടെ നാടിനു നേരിടേണ്ടി വന്ന സോംബി ആക്രമണത്തിന്റെയും കഥയാണിത് 


തന്റെ ഗർഭിണിയായ  ഭാര്യയെ വന്നു കൊണ്ടുപോവണം എന്നുള്ള ചേട്ടന്റെ സന്ദേശം ലഭിച്ചതനുസരിച്ചാണ് രാജകുമാരനായ ലീ ചുങ് തന്റെ ജന്മനാട്ടിലേക്ക് തിരികെ എത്തിയത് . എന്നാൽ കൊട്ടാരത്തിൽ എത്തും മുൻപേ രാജകുമാരനു ചില ആക്രമണങ്ങൾ നേരിടേണ്ടി വരുന്നു .കൂടാതെ നാട്ടിൽ വൈറസ് ബാധ മൂലം ജനങ്ങൾ പലരും സോംബികളായി മാറുന്നതും അവർ മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്യുന്നതും ഇവന്റെ ശ്രദ്ധയിൽ  പെടുന്നു..


കൊട്ടാരത്തിൽ എത്തിയ രാജകുമാരനു തന്റെ ചേട്ടന്റെ മരണവാർത്തയാണ് അറിയുവാൻ സാധിച്ചത് . വരുന്ന വഴി തന്നെ ആക്രമിച്ചവർക്ക് തന്റെ ചേട്ടന്റെ മരണവുമായി എന്തോ ബന്ധമുള്ളതായി അവനു സംശയം തോന്നുന്നു .  ചേട്ടന്റെ മരണത്തിനുത്തരവാധികളെ തേടിയ അവനു പക്ഷെ ഞെട്ടിക്കുന്ന കുറെ സത്യങ്ങളാണ് അറിയുവാൻ സാധിച്ചത്, കുറ്റവാളികളെ ഇല്ലാതാക്കാനുള്ള ശ്രമത്തിനിടെ നാട്ടിൽ വൈറസ് ബാധമൂലം ഉണ്ടായ സോമ്പികളെയും അവനു നേരിടേണ്ടതായി വരുന്നു ................



ശേഷം സ്‌ക്രീനിൽ ...............



1 Comments:

Search This Blog

Powered by Blogger.