ഇബിലീസ് പടം കണ്ടിറങ്ങിയപ്പോൾ പലരുടെയും മനസ്സിൽ ഉയർന്ന ഒരു ചോദ്യം ഇതാവാം,  ശരിക്കും അങ്ങനെ തന്നെ ആണെങ്കിലോ??? എന്നും കാണാറുള്ള, അടി, ഇ...

Home » » Iblis

Iblis

ഇബിലീസ്


പടം കണ്ടിറങ്ങിയപ്പോൾ പലരുടെയും മനസ്സിൽ ഉയർന്ന ഒരു ചോദ്യം ഇതാവാം,  ശരിക്കും അങ്ങനെ തന്നെ ആണെങ്കിലോ???


എന്നും കാണാറുള്ള, അടി, ഇടി, പ്രണയം, കോമഡി ഇങ്ങനെ ഉള്ള  ചിത്രങ്ങൾ അല്ലാതെ  വ്യത്യസ്ഥത ഇഷ്ടപെടുന്നുണ്ടോ നിങ്ങൾ, ഉണ്ടെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ ചിത്രത്തിന്

ഒരു മുത്തശ്ശിക്കഥ സ്‌ക്രീനിൽ കാണുന്ന ലാഘവത്തോടെ, ലോജിക് ഒക്കെ മാറ്റി വെച്ച് സമീപിച്ചാൽ ഒട്ടും ബോറടിക്കാതെ കാണാൻ പറ്റിയ ചിത്രം...
മലയാളത്തിൽ ഇങ്ങനെ ഒരു കഥ സിനിമയാക്കി നമ്മുടെ മുൻപിൽ വന്ന സംവിധായകൻ തികച്ചും അഭിനന്ദനം അർഹിക്കുന്നു....

സിനിമ എന്ന കലാരൂപം സമയം പോക്കിന് മാത്രം കാണുന്നവർക്കുള്ള ചിത്രം അല്ലിത്, സിനിമ ആസ്വദിക്കുവാൻ ഉള്ളതാണെന്നും അതിൽ വ്യത്യസ്ഥത വേണം എന്നും ആഗ്രഹിക്കുന്നവർക്കുള്ള ചിത്രമാണിത്.....

മുത്തശ്ശിക്കഥകളിൽ കേട്ടിട്ടുള്ള പോലത്തെ ഒരു ഗ്രാമം, അവിടെ മരണം എല്ലാവർക്കും ഒരു സാധാരണ സംഭവം മാത്രം, അതിൽ ആരും അത്ര വലിയ ദുഖമൊന്നും കാണുന്നില്ല, അവിടെ ഉള്ള നമ്മുടെ കഥാനായകൻ അവനു ഏറ്റവും ഇഷ്ടം അവന്റെ സർകീട്ടുകാരനായ മുത്തശ്ശനെ ആണ്,  കൂടാതെ അവനു തുറന്നു പറയാത്ത ഒരു പ്രണയവും കൂടി ഉണ്ട്.......
അവന്റെ ജീവിതത്തിൽ മരിച്ചവരും ജീവിച്ചിരിക്കുന്നവരും വന്നു പോവുന്നതും ആ കൂടെ അവന്റെ പ്രണയ സാഫല്യത്തിനായി അവനും  മുത്തശ്ശനും നടത്തുന്ന കൊച്ചു കൊച്ചു പൊടി കൈകളുമാണ് ഈ ചിത്രം

മരണത്തെയും മരണാനന്തര ജീവിതത്തെയും തികച്ചും ലാഘവത്തോടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു....



7/10


Nb: കുറച്ചു പേര് ഒന്നിച്ചു ഈ  പടത്തിനു പോയാൽ ഈ ഫിലിം ചിലപ്പോൾ ഒരാൾക്കേ ഇഷ്ടപെടു..... ആ ഒരാൾ നിങ്ങൾ ആവട്ടെ...





0 Comments:

Post a Comment

Search This Blog

Powered by Blogger.