Enemy at the Gates :2001  ഹിറ്റ്ലറിൻറെ നാസി  പട ലോകം കീഴടക്കി പായുമ്പോൾ തങ്ങളുടെ അഭിമാന നഗരമായ , തങ്ങളുടെ നേതാവിന്റെ പേരുള്ള സ്റ്റാലിന്...

Home » » Enemy at the Gates : Movie Review

Enemy at the Gates : Movie Review


Enemy at the Gates :2001


 ഹിറ്റ്ലറിൻറെ നാസി  പട ലോകം കീഴടക്കി പായുമ്പോൾ തങ്ങളുടെ അഭിമാന നഗരമായ , തങ്ങളുടെ നേതാവിന്റെ പേരുള്ള സ്റ്റാലിന്‍ഗ്രാഡ് നഗരത്തെ അവരിൽ നിന്നും രക്ഷിക്കാനും , ഹിറ്റ്ലറുടെ പടയോട്ടത്തിനു അന്ത്യം വരുത്താനും സ്റ്റാലിന്റെ റഷ്യൻ സേന നടത്തുന്ന തിരിച്ചടികളുടെ കഥയാണ് Enemy at the Gates ,  ചെറുപ്പത്തിൽ മുത്തച്ഛൻ പഠിപ്പിച്ച തന്ത്രങ്ങളുമായി റഷ്യൻ സ്നൈപ്പർ  Vasily ഹിറ്റ്ലറുടെ സേനയെ നേരിടുകയാണ് അവന്റെ അസാമാന്യ യുദ്ധ പാടവത്തിൽ ഹിറ്റ്ലറുടെ സേനയിലെ പലരും അവന്റെ കൃത്യതയാർന്ന വെടിയുണ്ടകൾക്കു ഇരയാവുകയാണ് , കൃത്യമായ ഉന്നവും ഏകാഗ്രതയും , ക്ഷമയും എല്ലാം അവനെ മറ്റുള്ള സ്‌നൈപ്പർസിൽ നിന്നും വ്യത്യസ്ഥനാക്കുകയാണ് , ഇവന്റെ കഥകൾ കൂടുതൽ കൂടുതൽ റഷ്യൻ യുവാക്കൾക്ക് പ്രചോദനം ആവാനും മാതൃരാജ്യത്തിനു വേണ്ടി പേരാടാൻ ഇറങ്ങാൻ അവരെ പ്രേരിപ്പിക്കാനും ലഘു രേഖകളാക്കിയും , പത്രത്തിൽ ഇവന്റെ വീര കഥകൾ പ്രചരിപ്പിച്ചും റഷ്യ ഈ അവസരം നന്നായി വിനിയോഗിക്കുന്നു ....

ഇവന്റെ വീരകഥകൾ അറിഞ്ഞ , ഇവൻ മൂലം തങ്ങൾക്ക് നാശം ഉണ്ടാവും എന്ന് തിരിച്ചറിഞ്ഞ ഹിറ്റ്ലറുടെ സേന ഇവനെ നേരിടുവാൻ , അവരുടെ ഏറ്റവും നല്ല സ്നൈപ്പറെ അയക്കുന്നു , പിന്നെ ഇവർ തമ്മിലുള്ള പോരാട്ടത്തിലൂടെ കഥ പുരോഗമിക്കുന്നു .......

കൊണ്ടും കൊടുത്തും മുന്നേറുന്ന ഈ പോരാളികളുടെ ജീവൻ മരണ പോരാട്ടത്തിന്റെ കഥയാണിത് ,  ഈ കഥയുടെ കൂടെ തന്നെ ഒരു ചെറിയ പ്രണയ കഥയും അരങ്ങേറുന്നു Vasily യെ സ്നേഹിക്കുന്ന അവൻ ഓരോ ദിവസവും തിരിച്ചു വരണേ  എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്ന അവന്റെ പ്രണയിനി, അവസാനം ആരുടെ പ്രാര്ഥനയാവും ദൈവം ചെവിക്കൊണ്ടത് ???? കൂടുതൽ അറിയുവാൻ ഈ ഫിലിം കാണുക ...

യുദ്ധ സിനിമകൾ ഇഷ്ടപെടുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഉറപ്പായും ഈ ചിത്രം ഇഷ്ടമാവും , യുദ്ധത്തിന്റെ ആ പിരിമുറുക്കവും പ്രണയവും   വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു .....



0 Comments:

Post a Comment

Search This Blog

Powered by Blogger.