Featured

Ratsasan​ Tamil Movie ​Ratsasan​ Tamil Movie ​

കൊറിയൻ ത്രില്ലറുകളും , സ്പാനിഷ് ത്രില്ലറുകളും കണ്ടു  കിളി പോയി ത്രില്ലടിച്ചു  അന്തം വിട്ടു  ഇരുന്നപ്പോൾ പലപ്പോഴും ആലോചിച്ചിട്ടുണ്ട് , എന്തെ നമ്മുടെ നാട്ടിലെ ഭാഷകളിൽ ഇങ്ങനെ ഒന്നും ആരും സിനിമാ എടുക്കാത്തത് എന്തെന്ന്...

അങ്ങനെ അവസാനം ഇതാ നമുക്കും കിട്ടിയിരിക്കുന്നു ലോക നിലവാരത്തിലേക്ക് എടുത്ത് കാണിക്കാൻ പറ്റിയ ഒരു സൂപ്പർ ത്രില്ലർ മൂവി , തമിഴ് സിനിമാ ലോകത്ത് നിന്നുമാണ് ഇത് വന്നിരിക്കുന്നത് 


വിഷ്ണു വിശാൽ എന്ന അധികമാരും അറിയാത്ത നടനാണ് നായകൻ അതുകൊണ്ടാവാം ഇത് റിലീസ് ചെയ്തു ആദ്യ ദിവസങ്ങളിൽ തീയറ്ററുകളിൽ നിന്നും വലിയ പ്രതികരണം ഒന്നും ലഭിക്കാതെ പോയത് , പല പല തീയറ്ററുകളിൽ നിന്നും പടം മാറുകയും ചെയ്തു , എന്നാൽ ദിവസം ചെല്ലുംതോറും ആദ്യ നാളുകളിൽ പടം കണ്ട ആളുകളുടെ ഇടയിൽ നിന്നുള്ള കിടിലൻ അഭിപ്രായം മൂലം ആളുകൾ ഈ പടം എവിടെയാണ് ഉള്ളതെന്ന് അന്നോഷിച്ചു നടന്നു കാണുന്ന അവസ്ഥയിൽ എത്തി കാര്യങ്ങൾ , ഇപ്പോൾ കേരളത്തിലെ ഒട്ടനവധി തീയറ്ററുകളിൽ പടം വീണ്ടും എത്തിയിട്ടുണ്ട് , തീയറ്ററിൽ തന്നെ പോയി കണ്ടു അനുഭവിക്കേണ്ട ഒരു പക്കാ സൈക്കോ ത്രില്ലറാണ് ഈ പടം ..

ദൃശ്യം എന്ന ഫിലിം വീടുകളിൽ വെച്ച് കണ്ട പലരും ഇതാണോ ഇത്ര വല്യ മൂവി എന്ന്  ചോദിച്ചത് ഞാൻ കേട്ടിട്ടുണ്ട്  കാരണം ആ ഫിലിമിന്റെ യഥാർഥ ഭംഗി എന്ന് പറയുന്നത് സെക്കന്റ് ഹാഫിൽ നമ്മൾ തീയറ്ററിൽ ഇരുന്നു തന്നെ അനുഭവിക്കേണ്ട ആ പിരിമുറക്കം അതായിരുന്നു .അത്രയും ആളുകളുടെ ഇടയിൽ ഇനിയെന്ത് എന്നുള്ള ആകാംക്ഷയിൽ അക്ഷമരായി ഇരുന്നു ആസ്വദിക്കുന്നതും വീടുകളിലെ അന്തരീക്ഷത്തിൽ ഇരുന്നു ഫിലിം കാണുന്നതും രണ്ടും രണ്ടു അനുഭവമാണ് നമുക്ക് സമ്മാനിക്കുക ...


അതുപോലെ തന്നെ ഈ ഫിലിം തുടക്കം മുതൽ ഒടുക്കം വരെ നമുക്ക് ഒരുപാടു ആകാംഷയും പിരിമുറുക്കവും സമ്മാനിക്കുന്നുണ്ട് , ഒരു ത്രില്ലർ ഫിലിമിന്റെ  വാക്കുകൾക്ക് അതീതമായ ഭംഗി നിങ്ങൾക്ക് ആസ്വദിക്കണോ ? ഒട്ടും മടിക്കാതെ ടിക്കറ്റ് എടുക്കാം ഈ ചിത്രത്തിന് , ഇത് മിസ്സായാൽ ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒരു ത്രില്ലർ പടമാവും നിങ്ങൾ മിസ്സാക്കുന്നത് ...


NB : സീരിയൽ കില്ലറും , പോലീസ് അന്വോഷണവും ഒക്കെ തന്നെയാണ് സിനിമയുടെ പ്രമേയം , പക്ഷെ ബ്രില്ലിയൻറ് സ്ക്രിപ്റ്റ് , എടുത്തിരിക്കുന്നതിലെ പുതുമ , പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷം ഇതൊക്കെ മറ്റൊരു അനുഭവം ആണ് നമുക്ക് സമ്മാനിക്കുക ...
നല്ല സൗണ്ട് സിസ്റ്റെം ഉള്ള തീയറ്ററിൽ പോയി കാണുക കൊച്ചു കുട്ടികളുമായി പോവാതെ ഇരിക്കുക ...9 / 10 0 comentários:

കായംകുളം കൊച്ചുണ്ണി

ഇന്ന് ഉച്ച മുതൽ കേട്ടു തുടങ്ങിയ അടിപൊളി റിവ്യൂസ് കേട്ടുകൊണ്ടാണ് പടത്തിനു പോയത്...
കായംകുളം കൊച്ചുണ്ണി എന്ന കേരളക്കര ആകെ അറിയപ്പെടുന്ന ആ ഇതിഹാസത്തിന്റെ കഥ ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്നുകൊണ്ട് നമുക്ക് മുൻപിൽ അവതരിപ്പിക്കുക എന്ന വെല്ലുവിളി സംവിധായകൻ നിർവഹിച്ചിരിക്കുന്നു

കേട്ടു മറന്ന കഥകളോട് എത്ര മാത്രം നീതി പുലർത്തി എന്നത്  കൊച്ചുണ്ണിയുടെ കഥകൾ  കുട്ടിക്കാലത്തു മുതൽ കേട്ടിട്ടുള്ള ഓരോരുത്തരും വിലയിരുത്തേണ്ടതാണ്....

 കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും എന്ന് കേട്ടാൽ മനസ്സിൽ വരുന്നത് സത്യനും നസീറുമൊക്കെ പണ്ട് ഇതേ വേഷങ്ങൾ ചെയ്തപ്പോൾ ഉള്ള രൂപങ്ങൾ ആയിരുന്നു, ഈ സിനിമ കണ്ടു കഴിഞ്ഞിട്ടും നസീറും സത്യനുമൊക്ക തന്നെയാണ് ഇപ്പോഴും മനസ്സിൽ നിൽക്കുന്നത് കാരണം ആ കഥാപാത്രങ്ങൾക്കു ഒരു റിയാലിറ്റി feel ചെയ്തിരുന്നു...

ഇന്ന് കണ്ട കഥാപാത്രങ്ങൾക്ക് അത് കൃത്രിമം ആയി ചെയ്തപോലെ തന്നെ ഒരു ഫീൽ ആണ് സമ്മാനിച്ചത്...

ഇപ്പോളത്തെ തലമുറയ്ക്ക് വേണ്ടി മാസ്സും, കേൾക്കാത്ത സംഭവങ്ങളും കൂട്ടി ചേർത്തപോലെ തോന്നി...


കായംകുളം കൊച്ചുണ്ണി ആരെന്നു പോലും അറിയാതെ പോയ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ഒരു തവണ കാണാൻ പറ്റുന്ന ഒരു ചിത്രമാണിത്....


ഫാൻസ്‌കാർ ക്ഷമിക്കുക :

നിവിൻ പോളിയെയും, മോഹൻലാലിനെയും ഞാൻ ഈ ചിത്രത്തിൽ കണ്ടു, പക്ഷെ കൊച്ചുണ്ണിയെയും, ഇത്തിക്കര പക്കിയെയും എനിക്ക് അവരിൽ കാണാൻ സാധിച്ചില്ല

ബാബു ആന്റണിയുടെ കഥാപാത്രം സണ്ണി വെയ്‌ന്റെ കഥാപാത്രം ഇത്‌ രണ്ടും ഇഷ്ടപ്പെട്ടു....

ഒരു ആവറേജ് ചിത്രം എന്ന് പറയാം....

4.5/10
0 comentários:

96: Tamil Movie(2018)

96:  Tamil Movie(2018)
വിജയ് സേതുപതി,ത്രിഷ

പ്രണയിച്ചവർക്കായി, പ്രണയിക്കാൻ ആഗ്രഹിച്ചവർക്കായി, പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കായി, ഇനി പ്രണയിക്കാൻ പോവുന്നവർക്കായി......

സ്കൂൾ നൊസ്റ്റാൾജിയയിൽ പൊതിഞ്ഞെടുത്ത ഒരു അതിമനോഹര രുചിയുള്ള  മിട്ടായിയാണ് ഈ ചിത്രം...

പതിയെ പതിയെ നുണഞ്ഞു നുണഞ്ഞു  ആസ്വദിക്കേണ്ട ഒരു അതിമനോഹര പ്രണയകാവ്യം....


96 ബാച്ചിൽ ഒന്നിച്ചു പഠിച്ച അവർ 22 വർഷങ്ങൾക്കു ശേഷം നടത്തുന്ന റീ യൂണിയനിൽ കണ്ടു മുട്ടുന്നു....
പഴയ സ്കൂൾ ജീവിതത്തിന്റെ ആ മനോഹരമായ  നിമിഷങ്ങൾ  അവരുടെ ഓർമകളിലൂടെ പുനർജനിക്കുന്നു....

ജാനുവും, രാമചന്ദ്രനും തമ്മിലുള്ള സ്കൂൾ പ്രണയ രംഗങ്ങളും, പിന്നീടുള്ള സംഭവ വികാസങ്ങളും, റീ യൂണിയനിൽ കണ്ടു മുട്ടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം...നായികാ നായകന്മാരുടെ കുട്ടിക്കാലം അവതരിപ്പിച്ചവർ വളരെ അധികം മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.....

വിജയ് സേതുപതി, തൃഷ ഇവരും മോശമാക്കിയില്ല....


9/100 comentários: