Featured

Karwaan Hindi

Kaarwaan ഹിന്ദി

ദുൽഖർ സൽമാൻ നായകനായി വന്ന ഹിന്ദി ചലച്ചിത്രം

  ഇഷ്ടപ്പെട്ട പ്രഫഷൻ ആയ ഫോട്ടോഗ്രാഫി ഉപേക്ഷിച്ചു അച്ഛന്റെ നിർബന്ധപ്രകാരം ബാഗ്ലൂരിൽ IT കമ്പനിയിൽ ജോലി ചെയ്യുന്ന അവിനാശ് എന്ന ദുൽഖർ കഥാപാത്രം,  എല്ലാത്തിനും ഓർഡർ ഇടുന്ന അച്ഛനോട് വലിയ സ്നേഹ ബഹുമാനങ്ങളോ ഒന്നും ഇല്ലാത്ത നായകൻ 2 സ്ഥലത്തു താമസിക്കുന്ന  അവർ തമ്മിൽ കാണാറു പോലും ഇല്ലായിരുന്നു ..


അങ്ങനെ ഇരിക്കെ  നായകനു ഒരു ദിവസം ഒരു ഫോൺ കോൾ വരുന്നു, ടൂർ പോയ അച്ഛൻ അപകടത്തിൽ മരിച്ചു,  ബോഡി മകന്റെ അഡ്രസിലേക്കു അയച്ചിട്ടുണ്ട് രാവിലെ കാർഗോ ഓഫീസിൽ പോയി കളക്ട് ചെയ്യണമത്രേ...

അച്ഛനോട് വലിയ സ്നേഹം ഒന്നും ഇല്ലാത്ത മകന് അത് athra വലിയ ഷോക്കിങ് ന്യൂസ്‌ ഒന്നും അല്ലായിരുന്നു,  പിന്നെ മകന്റെ കടമ നിർവഹിക്കാൻ അയാൾ പരിചയക്കാരനായ വാൻ ഡ്രൈവർ ഇർഫാൻ ഖാന്റെ കഥാപാത്രവുമായി കാർഗോ ഓഫീസിൽ എത്തുന്നു...


സംസ്കാര സമയത്താണ് അവർ അത് കണ്ടത് തങ്ങൾക്കു വന്നിരിക്കുന്ന ബോഡി അച്ഛന്റെ അല്ല മറ്റൊരു സ്ത്രീയുടെ ആയിരുന്നു,
പിന്നീടുള്ള അന്വോഷണത്തിൽ കേരളത്തിൽ കൊച്ചിയിൽ ഉള്ള ഒരു സ്ത്രീയുടെ ബോഡിയും അച്ഛന്റെ ബോഡിയും തമ്മിൽ അഡ്രസ്സിൽ മാറി പോയതാണെന്ന് ഇവർ മനസിലാക്കുന്നു തുടർന്ന് ഈ ബോഡി തിരികെ കൊടുത്തു അച്ഛന്റെ ബോഡി എടുക്കാൻ കേരളത്തിലേക്ക് ഇവർ നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം

മക്കളോടുള്ള അച്ഛനമ്മമാരുടെ സ്നേഹം മക്കൾJ മനസിലാക്കുമ്പോഴേക്കും പലപ്പോഴും  വൈകി പോവും എന്നുള്ള സത്യം ഈ സിനിമയിൽ നമ്മൾ കാണുന്നു....

ഇർഫാൻ ഖാന്റെ കഥാപാത്രം ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ഈ സിനിമ വിജയിക്കുമായിരുന്നോ എന്ന് സംശയം undu,  ഇർഫാൻ ഖാൻ പുള്ളിയുടെ കോമഡി തകർത്തു..

ദുൽഖർ ഹിന്ദി അരങ്ങേറ്റം മോശമാക്കിയില്ല, ഇർഫാനുമായുള്ള കോമ്പിനേഷൻ നല്ലതായിരുന്നു,  ദുൽഖറിന് വെല്ലുവിളി ഉയർത്താനോ അഭിനയിച്ചു ഫലിപ്പിക്കാനോ ഒന്നും കഷ്ടപ്പാട് ഇല്ലാത്ത ഒരു കഥാപാത്രമായിരുന്നു അവിനാഷ്
കുമരകത്തിന്റെ ഭംഗി ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും,  ഈ സിനിമ കണ്ടു കുറെ ആളുകൾ എങ്കിലും കേരളത്തിൽ വരാൻ ആഗ്രഹിക്കും അത് തീർച്ചയാണ്....7.5/10


0 comentários:

ഇബിലീസ്

ഇബിലീസ്


പടം കണ്ടിറങ്ങിയപ്പോൾ പലരുടെയും മനസ്സിൽ ഉയർന്ന ഒരു ചോദ്യം ഇതാവാം,  ശരിക്കും അങ്ങനെ തന്നെ ആണെങ്കിലോ???


എന്നും കാണാറുള്ള, അടി, ഇടി, പ്രണയം, കോമഡി ഇങ്ങനെ ഉള്ള  ചിത്രങ്ങൾ അല്ലാതെ  വ്യത്യസ്ഥത ഇഷ്ടപെടുന്നുണ്ടോ നിങ്ങൾ, ഉണ്ടെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ ചിത്രത്തിന്

ഒരു മുത്തശ്ശിക്കഥ സ്‌ക്രീനിൽ കാണുന്ന ലാഘവത്തോടെ, ലോജിക് ഒക്കെ മാറ്റി വെച്ച് സമീപിച്ചാൽ ഒട്ടും ബോറടിക്കാതെ കാണാൻ പറ്റിയ ചിത്രം...
മലയാളത്തിൽ ഇങ്ങനെ ഒരു കഥ സിനിമയാക്കി നമ്മുടെ മുൻപിൽ വന്ന സംവിധായകൻ തികച്ചും അഭിനന്ദനം അർഹിക്കുന്നു....

സിനിമ എന്ന കലാരൂപം സമയം പോക്കിന് മാത്രം കാണുന്നവർക്കുള്ള ചിത്രം അല്ലിത്, സിനിമ ആസ്വദിക്കുവാൻ ഉള്ളതാണെന്നും അതിൽ വ്യത്യസ്ഥത വേണം എന്നും ആഗ്രഹിക്കുന്നവർക്കുള്ള ചിത്രമാണിത്.....

മുത്തശ്ശിക്കഥകളിൽ കേട്ടിട്ടുള്ള പോലത്തെ ഒരു ഗ്രാമം, അവിടെ മരണം എല്ലാവർക്കും ഒരു സാധാരണ സംഭവം മാത്രം, അതിൽ ആരും അത്ര വലിയ ദുഖമൊന്നും കാണുന്നില്ല, അവിടെ ഉള്ള നമ്മുടെ കഥാനായകൻ അവനു ഏറ്റവും ഇഷ്ടം അവന്റെ സർകീട്ടുകാരനായ മുത്തശ്ശനെ ആണ്,  കൂടാതെ അവനു തുറന്നു പറയാത്ത ഒരു പ്രണയവും കൂടി ഉണ്ട്.......
അവന്റെ ജീവിതത്തിൽ മരിച്ചവരും ജീവിച്ചിരിക്കുന്നവരും വന്നു പോവുന്നതും ആ കൂടെ അവന്റെ പ്രണയ സാഫല്യത്തിനായി അവനും  മുത്തശ്ശനും നടത്തുന്ന കൊച്ചു കൊച്ചു പൊടി കൈകളുമാണ് ഈ ചിത്രം

മരണത്തെയും മരണാനന്തര ജീവിതത്തെയും തികച്ചും ലാഘവത്തോടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു....7/10


Nb: കുറച്ചു പേര് ഒന്നിച്ചു ഈ  പടത്തിനു പോയാൽ ഈ ഫിലിം ചിലപ്പോൾ ഒരാൾക്കേ ഇഷ്ടപെടു..... ആ ഒരാൾ നിങ്ങൾ ആവട്ടെ...

0 comentários: