Featured

അബ്രഹാമിന്റെ സന്തതികൾ

മമ്മൂട്ടി ഡെറിക് എബ്രഹാം എന്ന പോലീസ് ഓഫീസർ ആയി നമ്മുടെ മുൻപിൽ എത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ.......ഒരു സീരിയൽ കില്ലർ കൊലപാതക പരമ്പരകൾ നടത്തുമ്പോൾ പതിവ് സിനിമകളിൽ ഉള്ളപോലെ നായകന് മാത്രേ  അവനെ പിടിക്കാൻ പറ്റുകയുള്ളു എന്നു മനസിലാക്കിയ ഡിജിപി  ഡെറിക് അബ്രഹാമിനെ കേസ് ഏല്പിക്കുന്നു....

- നായകൻ : കേസിന്റെ കാര്യത്തിൽ ആരോടും വിട്ടു വീഴ്ച ഇല്ലാത്ത സീനിയർ കുറ്റം ചെയ്താലും ബന്ധുക്കൾ കുറ്റം ചെയ്താലും സത്യത്തിന്റെ ഭാഗത്തു മാത്രം നിൽക്കുന്ന ആൾ പിന്നെ കുറച്ചു സീനിയർ ഓഫീസർമാർക്ക് പുള്ളിയോട് വൈരാഗ്യവും ഉണ്ട്  -


നായകൻ കേസ് അന്നോഷിക്കുന്നതും,  പിന്നെ ഇച്ചിരി തരികിട ആയ അനിയൻ മറ്റൊരു കേസിൽ പെടുന്നതും അവൻ കുറ്റവാളി ആണോ അതോ അവനെ ആരേലും ചതിച്ചതാണോ എന്നു കണ്ടു പിടിക്കാൻ നായകൻ നടത്തുന്ന യാത്രകളും ഒക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം....
ചെറിയൊരു ട്വിസ്റ്റ്‌ ഉള്ള ക്ലൈമാക്സും...


പല പല സിനിമകളിൽ വന്നു പോയിട്ടുള്ള പ്രമേയം തന്നെയാണ്,  പക്ഷെ ബോറടിപ്പിക്കാതെ എടുത്തിട്ടുണ്ട്,  ബിജിഎം പിന്നെ മമ്മൂട്ടിയുടെ സ്റ്റൈൽ ഇതൊക്കെ കൊള്ളാം....


ഒരു average മൂവി

5/100 comentários:

Kaala

കാല


വലിയ ആഘോഷം ഒന്നും പറയാൻ ഇല്ലാത്ത ഇൻട്രോയും ആയി നായകൻ രംഗത്ത് വന്നു...

ധാരാവിയിൽ താമസിക്കുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട,  അക്രമികളുടെ പേടി സ്വപ്നമായ ദാദാ കാല...

ധാരാവി ഒഴിപ്പിക്കാൻ  വന്ന ഭൂ മാഫിയക്കെതിരെ നാട്ടുകാരുടെ രക്ഷകൻ ആയി വരുന്ന നായകൻ,  തുടർന്ന് ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് കഥ....


രജനികാന്ത് എന്ന വ്യക്തിയുടെ രാഷ്ട്രീയം അത് എന്താണെന്ന് കാണിക്കാൻ ഒരുക്കിയ ഒരു ചിത്രmaayi പലപ്പോഴും തോന്നി....


ആദ്യത്തെ 45 മിനിറ്റ് ഉള്ള ഇഴച്ചിലും,  അവസാനത്തെ 30 മിനിറ്റ് നേരത്തെ കത്തിയും ഒഴിവാക്കിയാൽ പടം ആവറേജ്.....


2.5/10Nb:തലക്കിട്ടു ഇരുമ്പ് paippinu അടിച്ചിട്ട്, വാളിനു രണ്ടു വെട്ടും വെട്ടിയിട്ടു നെഞ്ചിനു  ഒരു വെടിയും വെച്ചിട്ട് ചാവാത്ത നായകനെ കണ്ടപ്പോൾ വില്ലൻ വിചാരിച്ചു കാണും ഒരു മിസൈൽ ആയി വരേണ്ടത് ആയിരുന്നു എന്നു.....0 comentários:

Hichki

Hichki 2018 Hindi

ഇന്നസെന്റ് കാസർഗോഡ് കദർഭായ് എന്ന ചിത്രത്തിൽ അവതരിപ്പിച്ച പള്ളിലച്ചനെ നിങ്ങൾ ഓർമിക്കുന്നുണ്ടോ?
ഞരമ്പ് സംബന്ധിയായ ഒരസുഖം ഉള്ളതുകൊണ്ട് തല ഇടയ്ക്കു മുൻപോട്ടും സൈഡിലേക്കും വെട്ടിക്കുന്ന ഒരവസ്ഥ...

അതിന്റെ കൂടെ എക്കിൾ വരുമ്പോൾ പുറപ്പെടുവിക്കുന്ന പോലെ ഉള്ള ശബ്ദം കൂടെ ആയാലോ....

അതെ ഈ അവസ്ഥ ഉള്ള നായികാ കഥാപാത്രം,  ഈ രോഗം മൂലം അവളെ ചെറുപ്പത്തിൽ പല സ്‌കൂളുകാരും ഒഴിവാക്കുന്നു, അങ്ങനെ ചെറുപ്പം മുതൽ സമൂഹത്തിലെ കളിയാക്കലുകൾ ഏറ്റാണ് അവൾ വളർന്നത്

എന്നാൽ അവളെ ഏറ്റെടുക്കാൻ ഒരധ്യാപകൻ ഉണ്ടായി തന്മൂലം ഒരു സ്‌കൂളും ഉണ്ടായി....
വളർന്നപ്പോൾ അവൾക്കു അധ്യാപിക ആവാൻ മോഹം എന്നാൽ ഈ രോഗാവസ്ഥ ഉള്ള അവളെ അധ്യാപിക ആക്കാൻ ഒരു സ്‌കൂളും തയ്യാറായില്ല...

അവസാനം അവളുടെ മുൻപിൽ ഒരു വഴി തെളിയുന്നു...

ഒരു സ്കൂളിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട കുറച്ചു കുട്ടികളെ നേരെ ആക്കി കഴിവ് തെളിയിക്കാൻ ഒരവസരം...

പക്ഷെ അവളെ കാത്തിരുന്നത് ഒരായിരം പ്രശ്നങ്ങൾ ആയിരുന്നു....

കൂടുതൽ കണ്ടു തന്നെ നിങ്ങൾ അറിയുക....


റാണി മുഖർജിയുടെ തകർപ്പൻ അഭിനയം...

പിന്നെ ഒരധ്യാപകൻ എങ്ങനെ ആവണം എന്നു നമുക്ക് കാണിച്ചു തരുന്നു ഈ ചിത്രം.....
0 comentários:

Raazi

Raazi 2018
Hindi


നമ്മൾ നമ്മുടെ രാജ്യത്തിനായി എന്തൊക്കെ ചെയ്തിട്ടുണ്ട് എന്നു ചോദിച്ചാൽ എന്താവും നമ്മുടെ ഉത്തരം???

ക്രിക്കറ്റ് ജയിച്ചപ്പോൾ, ഒളിമ്പിക്സ് മെഡൽ നേടിയപ്പോൾ, ഗുസ്തിയിൽ ജയിച്ചപ്പോൾ  എല്ലാം ആവേശഭരിതരായി കൈ അടിച്ചു എടുത്തു ചാടിയിട്ടുണ്ടാവാം..... അതിൽ കൂടുതൽ എന്തേലും ചെയ്തവർ നമുക്കിടയിൽ വളരെ വിരളം ആവാം...

എന്നാൽ സ്വന്തം രാജ്യത്തിനായി സ്വന്തം ജീവിതം അർപ്പിച്ച, കുടുംബത്തേക്കാളും സ്വന്തം സന്തോഷത്തേക്കാളും, സ്വന്തം ജീവിതത്തെക്കാളും വലുത് സ്വന്തം രാജ്യമാണ് എന്നു നമുക്ക് കാണിച്ചു തന്ന ഒരു 20 വയസ്സുകാരിയുടെ കഥയാണിത്...പാകിസ്ഥാന് വേണ്ടി ഇന്ത്യൻ രഹസ്യങ്ങൾ ചോർത്തി കൊടുക്കുകയാണ് എന്നു അവിടുത്തെ ഭരണാധികാരികളെ തെറ്റിദ്ധരിപ്പിച്ചു ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിച്ച ഒരച്ഛന്റെ മോൾ, അച്ഛന്റെ ആവശ്യപ്രകാരം അവിടുത്തെ ഒരു ഉയർന്ന പട്ടാളക്കാരന്റെ മോനെ വിവാഹം കഴിക്കുകയും അവിടെ ചെന്ന് നമ്മുടെ ഇന്ത്യക്കു വേണ്ടി സ്വജീവിതം പണയപ്പെടുത്തി നടത്തിയ  ചാര പ്രവർത്തനത്തിന്റെയും കഥയാണിത്...

അവളെ അവിടെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവും കുടുംബവും ആണുള്ളത്, ഒരു 20 വയസ്സുകാരിക്ക് ഇതെല്ലാം കണ്ടില്ലെന്നു നടിച്ചു അതിലും വലുത് രാജ്യസ്നേഹം ആണെന്ന് കരുതാൻ പറ്റുമോ?

എല്ലാത്തിനും ഉള്ള ഉത്തരം ഈ ചിത്രം നമുക്ക് നൽകും

ആലിയ ഭട്ടിന്റെ സിനിമാ ജീവിതത്തിലെ ഒരു നല്ല വേഷം....

7.5/100 comentários:

October

October
2018 Hindi


ഒക്ടോബറിന്റെ  രാത്രികളിൽ   വിരിഞ്ഞു ചുറ്റും സൗരഭം വാരി വിതറിയിട്ട് നേരം വെളുക്കുമ്പോൾ അടർന്നു വീഴുന്ന ജാസ്മിൻ പൂവിന്റെ ഭംഗിയും സൗരഭ്യവും ഉള്ള ഒരു പ്രണയ ചലച്ചിത്രം അതാണ് ഒക്ടോബർ

ഒരു 5 star ഹോട്ടലിൽ ഹോട്ടൽ മാനേജ്മെന്റിൽ  ഡിപ്ലോമയ്ക്കു പഠിക്കുന്ന കുറച്ചു കൂട്ടുകാർ അവരുടെ ഇണക്കങ്ങളിലൂടെ പിണക്കങ്ങളിലൂടെ കുസൃതികളിലൂടെ മുൻപോട്ടു പോവുന്ന ചിത്രം, ന്യൂ ഇയർ ആഘോഷിക്കുന്നതിനിടെ കഥാ നായിക കാൽ വഴുതി മുകളിലെ നിലയിൽ നിന്നും വീഴുന്നു, അവൾ കോമ അവസ്ഥയിൽ ആവുന്നു......


അത് വരെ ജീവിതത്തെ വലിയ കാര്യമായി എടുത്തിരുന്നില്ലാത്ത കഥാനായകൻ അവനു  അവളോട് ഇത്രയും നാളൊന്നും ഇല്ലാതിരുന്ന ഒരു അടുപ്പം ഈ അവസ്ഥയിൽ ഉണ്ടാവുന്നു തുടർന്നു അവളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ അയാൾ അവളുടെ കൂടെ നിന്ന് നടത്തുന്ന ഒരു യാത്രയാണ് ഈ ഫിലിം...

നിഷ്കളങ്കനായ നായക കഥാപാത്രം നമുക്ക് ചിരിയുടെ കുറെ നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട്, ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന അവസ്ഥയിൽ എല്ലാരും കയ്യൊഴിയുന്ന ഈ  കാലത്ത്‌ , ഇതിനു മുൻപൊന്നും പ്രണയം തോന്നാതിരുന്ന  അവളെ ഈ അവസ്ഥയിൽ നിന്നും  തിരിച്ചു കൊണ്ട്  വരാനുള്ള അവന്റെ പ്രയത്നം സഫലമാവുമോ???

കണ്ടു തന്നെ അറിയുക....

8/100 comentários:

HACHI A Dog's Tale (2009).

HACHI A Dog's Tale (2009).
English


ഒരു ട്രിപ്പ്‌ കഴിഞ്ഞു വീട്ടിലേക്കുള്ള തിരിച്ചു വരവിൽ ആണ് ആ പ്രൊഫസർക്കു ഹാച്ചി എന്ന നായ്ക്കുട്ടിയെ കിട്ടിയത്....

-അതോ അവിടെ വെച്ചു ഹാച്ചിക്ക് പ്രൊഫസറെ ലഭിക്കുക ആണോ ഉണ്ടായത് -

വീട്ടിൽ ഹാച്ചിയുമായി എത്തിയ പ്രൊഫെസർക്ക് വീട്ടിൽ നിന്നും നായയെ വളർത്തുവാനുള്ള പിന്തുണ ലഭിച്ചില്ല, അതുകൊണ്ട് അദ്ദേഹം അവനെ ഉടമസ്ഥർ ആരേലും ഉണ്ടെങ്കിൽ തിരിച്ചേൽപ്പിക്കാനുള്ള ശ്രെമം നടത്തി പരാജയം അടയുന്നു...

പതിയെ ഹാച്ചി ആ കുടുംബത്തിലെ എല്ലാം എല്ലാം ആവുന്നു....


പ്രൊഫസർ ട്രെയിനിൽ പോവുമ്പോൾ സ്റ്റേഷൻ വരെ എന്നും ഹാച്ചി അനുഗമിക്കും, പിന്നെ വൈകിട്ട് തിരിച്ചു അദ്ദേഹം എത്തുമ്പോൾ അദ്ദേഹത്തെ പ്രതീക്ഷിച്ചു ഹാച്ചിയും അവിടെ ഉണ്ടാവും...


ഒരിക്കൽ ഒരു ദിവസം പോയ പ്രഫസർ തിരികെ വന്നില്ല,  അദ്ദേഹത്തെ തിരക്കി സ്റ്റേഷനിൽ ചെന്ന് അദ്ദേഹത്തിന്റെ വരവും കാത്തിരിക്കുന്ന ഹാച്ചി എന്ന നായുടെ കഥയാണിത്....

വിശ്വസ്തത അത് എന്താണെന്ന് നമുക്ക് ഹാച്ചി ഇതിൽ കാണിച്ചു തരും....
വളരെ സിമ്പിൾ ആയ കഥ അതി മനോഹരമായി നമുക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നു....

കണ്ണിൽ നിന്നും അനുവാദം ചോദിക്കാതെ കവിളിലേക്കു ഉരുണ്ടു ചാടിയ അശ്രു ബിംബങ്ങളെ തുടച്ചു നീക്കാതെ നിങ്ങൾക്ക് ഈ ചിത്രം കണ്ടു തീർക്കാൻ പറ്റിയേക്കില്ല......

ഇത് ഒരു യഥാർത്ഥ സംഭവത്തിന്റെ  ദൃശ്യാവിഷ്കാരമാണ്0 comentários: