Featured

ആദി

ആദി


പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റം കൊണ്ട് വാർത്ത പ്രാധാന്യം നേടിയ ചിത്രം...

കുടുംബ ബന്ധത്തിന്റെ രസച്ചരടിൽ നിന്നും സസ്പെൻസ് ത്രില്ലറിലേക്കുള്ള ഒരു യാത്ര ഒറ്റ വാക്കിൽ പറഞ്ഞാൽ അതാണ്‌ ആദി...

അച്ഛന്റെയും അമ്മയുടെയും സ്നേഹലാളനയാൽ കഴിയുന്ന,   ആദി,  ബാംഗ്ലൂരിൽ ഒരു സംഗീത പരിപാടിക്ക് എത്തുന്നതും തുടർന്ന് അവിടെ വെച്ചു അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരപകടവും അതിൽ നിന്നും രക്ഷപെടാൻ അവൻ നടത്തുന്ന ശ്രെമവും ആണ്  കഥ......

സിനിമയിലേക്കുള്ള അരങ്ങേറ്റം പ്രണവ് ഗംഭീരമാക്കി എന്ന് പറയാം,  ആക്ഷൻ രംഗത്തെ പ്രകടനത്തിനു  ഒരു പുതുമുഖം എന്ന നിലയിൽ പ്രണവ്  അഭിനന്ദനം അർഹിക്കുന്നു...

സിദ്ധിക്ക്, അനുശ്രീ എന്നിവരുടെ അഭിനയം മികച്ചു നിന്നു


സെക്കൻഡ് ഹാഫിൽ പടം കുറച്ചു ലാഗ് ആയതുപോലെ തോന്നി, പിന്നെ കമ്പ്യൂട്ടർ സിസ്റ്റം/ക്യാമറ  ഹാക്കിങ് ഒക്കെ ചെറിയൊരു അരോചകം ആയി തോന്നി, പക്ഷെ ക്ലൈമാക്സ്‌ നല്ലാതായതു കൊണ്ട്  ഈ ചെറിയ കുറ്റങ്ങൾ നമുക്ക് ഷമിക്കാവുന്നതേ ഉള്ളു


7/10


0 comentários:

Queen

Queen

പുതുമുഖങ്ങളെ കൊണ്ട് സമ്പന്നമായ ചിത്രം.
ഒരു എൻജിനീയറിങ് കോളേജും, അവിടെ ഉള്ള മെക്കാനിക്കൽ ബ്രാഞ്ചിലെ കുട്ടികളുടെ ലോകവും ആ ബ്രാഞ്ചിൽ ആദ്യമായി ഒരു പെൺകുട്ടി പഠിക്കാൻ വരുമ്പോൾ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളും ആദ്യ പകുതിയിൽ നർമത്തിന്റെയും നല്ല മനോഹര ഗാനങ്ങളുടെയും അകമ്പടിയോടു കൂടി  അവതരിപ്പിച്ചിരിക്കുന്നു....


രണ്ടാം പകുതിയിൽ കാലിക പ്രസക്തി ഉള്ള ഒരു വിഷയം വളരെ നന്നായി, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു ..പുതുമുഖങ്ങളുടെ അനുഭവ പരിചയം മൂലം ഉണ്ടായ ആദ്യ പകുതിയിലെ ചെറിയ പോരായ്മകൾ രണ്ടാം പകുതിയിലെ ഉജ്വല മൂഹൂർത്തങ്ങൾ  മൂലം നമുക്ക് ക്ഷമിക്കാം...


സലിം കുമാറിന്റെ വക്കീൽ കഥാപാത്രത്തിന് 10 ൽ 10 മാർക്ക്‌ കൊടുക്കാം..


മൊത്തത്തിൽ നോക്കിയാൽ നല്ലൊരു സിനിമ ആണ് queen


6.75/100 comentários:

​The Shape of Water

​The Shape of Water

​ഊമയായ കഥാനായിക എലീസ , അവൾ ഒരു ശാസ്ത്ര പരീക്ഷണ ശാലയിലെ ക്‌ളീനിംഗ് സ്റ്റാഫ്‌ ആണ് , സംസാരിക്കാൻ കഴിയാത്ത ആൾക്കാരെ ആകർഷിക്കാൻ തക്കവണ്ണം സൗന്ദര്യം ഒന്നും ഇല്ലാത്ത അധികം കൂട്ടുകാർ ഇല്ലാത്ത കഥാനായികയുടെ ഭാഷ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് അവളുടെ കൂടെ തന്നെ ജോലി ചെയ്യുന്ന സിൽഡ യാണ് ...

അങ്ങനെ ഇരിക്കെ ഒരിക്കൽ ഇവരുടെ പരീക്ഷണശാലയിലേക്കു ഒരു ജീവിയെ കൊണ്ടുവരുന്നു , മനുഷ്യൻറെയും മീനിന്റെയും രൂപവും സ്വഭാവവും ഉള്ള ചെതുമ്പലും ചെകിളകളും ഉള്ള ഒരു വിചിത്ര ജീവി , വെള്ളത്തിലാണ്  ജീവിക്കുന്നതെങ്കിലും ആ ജീവിക്കു കുറച്ചു സമയം കരയിലും ചിലവിടാൻ സാധിക്കുമായിരുന്നു .

പരീക്ഷണ ശാലയിൽ ആ ജീവി നേരിടേണ്ടി വരുന്ന  ഉപദ്രവങ്ങൾക്കിടെ   ആ ജീവിയുമായി  എലീസ ചങ്ങാത്തത്തിൽ  എത്തുന്നു ,  സ്വന്തം സ്വപ്നങ്ങളെ സ്വന്തം  മുറിക്കുള്ളിലും , സ്വന്തം മനസ്സിനുള്ളിലും അടക്കി കഴിഞ്ഞിരുന്ന അവൾ ആ ജീവിയുമായി  പ്രണയത്തിൽ ആവുന്നു . അവളെ അവളായി കണ്ടു തന്നെ ഇഷ്ടപെടുന്ന ആ  ജീവി , അവളുടെ വൈകല്യങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് അവളെ ഇഷ്ടപെടുന്ന ആ ജീവി അതെ ആ ജീവിതം അവൾക്കു ഇത്ര നാൾ കിട്ടാത്ത ആനന്ദം ആയിരുന്നു സമ്മാനിച്ചത് ....

കറുത്തവനും വെളുത്തവനും , സൗന്ദര്യം ഉള്ളവനും ഇല്ലാത്തവനും , വൈകല്യം ഉള്ളവനും ഇല്ലാത്തവനും അങ്ങനെ പുറമെ മനുഷ്യൻ എന്ത് തന്നെ ആയിക്കൊള്ളട്ടെ ഉള്ളിന്റെ ഉള്ളിൽ  അവൻ/അവൾ ഒരേ പോലെ തന്നെയാണ് , അവർ കാണുന്ന സ്വപ്നങ്ങൾക്ക് എല്ലാം ഒരേ നിറമാണ് , അവരുടെ പ്രണയത്തിന്റെ ഭാഷ ഒന്ന് തന്നെയാണ് , അതീ ചിത്രത്തിൽ പറയാതെ പറഞ്ഞു വെയ്ക്കുന്നു ...........

ഈ  സമൂഹത്തിൽ മറ്റുള്ളവരാൽ ആകർഷിക്കപ്പെടാൻ തക്ക സൗന്ധര്യം ഇല്ലാതെ പോയ ഒരു യുവതിയുടെ സ്വപ്ന സാക്ഷാൽക്കാരത്തിന്റെ കഥയാണിത് .......


ഈ ജീവിയെ പരീക്ഷണശാലക്കാർ ഇവൾക്ക് വിട്ടു കൊടുക്കുമോ ??

അവൾ സ്വപ്നം കണ്ട ഒരു ജീവിതം അവളെ തേടി എത്തുമോ ??

അതോ ഇവരുടെ പ്രണയം എന്നന്നേക്കുമായി അവസാനിക്കുമോ  ??

കൂടുതൽ കാര്യങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക ......


ഓസ്കാർ 2018 ൽ മികച്ച ചിത്രത്തിനും , സംവിധായകനും ഉള്ള അവാർഡുകൾ നേടിയ ചിത്രമാണിത് ....


0 comentários: