Featured

Sarkar (Tamil Movie)

സർക്കാർ 


വിജയ് നായകനായി വന്ന പുതിയ ചലച്ചിത്രം ,

 ലോകമെങ്ങും ബിസിനസ്സ്  വേരുകൾ ഉള്ള ,  ലോകം എങ്ങും അറിയപ്പെടുന്ന  ഒരു കമ്പനിയുടെ  സി. ഇ. ഓ .  സുന്ദർ തമിഴ് നാട്ടിൽ എത്തുന്നത് രാഷ്ട്രീയക്കാർക്ക് മുൻപിൽ ജനങ്ങൾക്ക് വില ഉള്ള ഏക ദിവസമായ ഇലക്ഷൻ ദിവസം വോട്ടു  ചെയ്യാൻ വേണ്ടിയാണ് , എന്നാൽ ബൂത്തിൽ എത്തിയപ്പോൾ  അറിയുന്നു തന്റെ  പേരിലുള്ള വോട്ട് മറ്റാരോ ചെയ്തിരിക്കുന്നു , സാധാരണക്കാരൻ ചെയ്യുന്ന പോലെ തിരിച്ചു പോവാൻ സുന്ദർ ഒരുക്കമല്ലായിരുന്നു , തന്റെ അവകാശം അത് മറ്റൊരാൾ മോഷ്ടിച്ചത് തനിക്ക് തിരിച്ചു വേണം എന്നുള്ളിടത്തു കഥ തുടങ്ങുന്നു .........

പിന്നെ  നമുക്ക് മുൻപിൽ കാണിക്കുന്നത് പച്ചയായ തമിഴ്‌നാട് രാഷ്ട്രീയമാണ് , കാശ് കൊടുത്തും മദ്യം  കൊടുത്തും ജനങ്ങളെ പറ്റിച്ചു കള്ളവോട്ടുകൾ ചെയ്തു ചിലർ കയ്യടക്കി വാഴുന്ന തമിഴ്നാട് രാഷ്ട്രീയം , ജനങ്ങൾ എന്നും പട്ടിണിയിൽ നിന്നും പട്ടിണിയിലേക്കും നേതാക്കളും അവരുടെ  മക്കളും ലക്ഷപ്രഭുവിൽ നിന്നും കോടീശ്വരന്മാരിലേക്കു കുതിക്കുന്ന ഈ കാലത്ത് ജനങ്ങൾ ആരും പ്രതികരിക്കാതെ ഇരുന്നാൽ എന്താണ് ജനങ്ങൾക്ക്  സംഭവിക്കുന്നത് ?? പ്രതികരിക്കുന്നവന്റെ അവസ്ഥ എന്താണ് ?? നായകൻ ഇതിനെതിരെ എങ്ങനെ പ്രതികരിക്കുന്നു ?? ഇതിനെല്ലാം ഉത്തരം ഈ ചിത്രം നൽകും 

നമ്മുടെ നാട്ടിലെ രാഷ്ട്രീയം ഇത്രയും മലീനസമല്ലാത്തത്കൊണ്ട് മലയാളികൾ ഈ ചിത്രത്തെ  എങ്ങനെ മുഖവിലക്കെടുക്കുന്നു എന്ന് പറയാൻ പറ്റില്ല , എന്നിരുന്നാലും സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയമാണ് ഇതിൽ കൈകാര്യം ചെയ്തിരിക്കുന്നത് ...


ആക്ഷൻ കിടിലൻ ആയി ആണ് അവതരിപ്പിച്ചിരിക്കുന്നത് , ആക്ഷൻ രംഗത്തു കാണിക്കുന്ന അതി മാനുഷികത നമ്മൾക്ക് മറക്കാം , കാരണം തൊട്ടാൽ ഓടുന്ന നായകന്റെ പേടി കാണാൻ അല്ല നമ്മൾ പടത്തിന് കയറിയിരിക്കുന്നത് , നമ്മൾ ഇത് വിജയുടെ തമിഴ് പടം ആണെന്ന് അറിഞ്ഞോണ്ട് തന്നെ വന്നതാണ് , ഈ മാസ് കാണാൻ തന്നെ വന്നതാണ് ...


നായികയ്ക്ക് വല്യ പ്രാധാന്യം ഒന്നും ഇല്ലാത്ത ചലച്ചിത്രമാണിത് , പിന്നെ ഒരു പാട്ടു ഒഴിവാക്കിയാൽ കുറച്ചു ലാഗിംഗ് ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു .

മഹേഷ് ബാബുവിന്റെ Bharat ane nenu​ എന്ന ​ തെലുങ്ക് പടവും , മുതൽവൻ എന്ന ചലച്ചിത്രത്തിലുമൊക്കെ കണ്ടു മറന്ന പ്രമേയം തന്നെയാണ് ഇതിലും കടന്നു വന്നിരിക്കുന്നത് , ഈ പടങ്ങൾ കാണാത്തവർക്ക് above ആവറേജ് ആയും ഇതൊക്കെ കണ്ടിട്ടുള്ളവർക്കു ആവെറേജ് ആയും ഫീൽ ചെയ്യുന്ന ഒരു ചലച്ചിത്രം ...

6/100 comentários:

Ratsasan​ Tamil Movie ​Ratsasan​ Tamil Movie ​

കൊറിയൻ ത്രില്ലറുകളും , സ്പാനിഷ് ത്രില്ലറുകളും കണ്ടു  കിളി പോയി ത്രില്ലടിച്ചു  അന്തം വിട്ടു  ഇരുന്നപ്പോൾ പലപ്പോഴും ആലോചിച്ചിട്ടുണ്ട് , എന്തെ നമ്മുടെ നാട്ടിലെ ഭാഷകളിൽ ഇങ്ങനെ ഒന്നും ആരും സിനിമാ എടുക്കാത്തത് എന്തെന്ന്...

അങ്ങനെ അവസാനം ഇതാ നമുക്കും കിട്ടിയിരിക്കുന്നു ലോക നിലവാരത്തിലേക്ക് എടുത്ത് കാണിക്കാൻ പറ്റിയ ഒരു സൂപ്പർ ത്രില്ലർ മൂവി , തമിഴ് സിനിമാ ലോകത്ത് നിന്നുമാണ് ഇത് വന്നിരിക്കുന്നത് 


വിഷ്ണു വിശാൽ എന്ന അധികമാരും അറിയാത്ത നടനാണ് നായകൻ അതുകൊണ്ടാവാം ഇത് റിലീസ് ചെയ്തു ആദ്യ ദിവസങ്ങളിൽ തീയറ്ററുകളിൽ നിന്നും വലിയ പ്രതികരണം ഒന്നും ലഭിക്കാതെ പോയത് , പല പല തീയറ്ററുകളിൽ നിന്നും പടം മാറുകയും ചെയ്തു , എന്നാൽ ദിവസം ചെല്ലുംതോറും ആദ്യ നാളുകളിൽ പടം കണ്ട ആളുകളുടെ ഇടയിൽ നിന്നുള്ള കിടിലൻ അഭിപ്രായം മൂലം ആളുകൾ ഈ പടം എവിടെയാണ് ഉള്ളതെന്ന് അന്നോഷിച്ചു നടന്നു കാണുന്ന അവസ്ഥയിൽ എത്തി കാര്യങ്ങൾ , ഇപ്പോൾ കേരളത്തിലെ ഒട്ടനവധി തീയറ്ററുകളിൽ പടം വീണ്ടും എത്തിയിട്ടുണ്ട് , തീയറ്ററിൽ തന്നെ പോയി കണ്ടു അനുഭവിക്കേണ്ട ഒരു പക്കാ സൈക്കോ ത്രില്ലറാണ് ഈ പടം ..

ദൃശ്യം എന്ന ഫിലിം വീടുകളിൽ വെച്ച് കണ്ട പലരും ഇതാണോ ഇത്ര വല്യ മൂവി എന്ന്  ചോദിച്ചത് ഞാൻ കേട്ടിട്ടുണ്ട്  കാരണം ആ ഫിലിമിന്റെ യഥാർഥ ഭംഗി എന്ന് പറയുന്നത് സെക്കന്റ് ഹാഫിൽ നമ്മൾ തീയറ്ററിൽ ഇരുന്നു തന്നെ അനുഭവിക്കേണ്ട ആ പിരിമുറക്കം അതായിരുന്നു .അത്രയും ആളുകളുടെ ഇടയിൽ ഇനിയെന്ത് എന്നുള്ള ആകാംക്ഷയിൽ അക്ഷമരായി ഇരുന്നു ആസ്വദിക്കുന്നതും വീടുകളിലെ അന്തരീക്ഷത്തിൽ ഇരുന്നു ഫിലിം കാണുന്നതും രണ്ടും രണ്ടു അനുഭവമാണ് നമുക്ക് സമ്മാനിക്കുക ...


അതുപോലെ തന്നെ ഈ ഫിലിം തുടക്കം മുതൽ ഒടുക്കം വരെ നമുക്ക് ഒരുപാടു ആകാംഷയും പിരിമുറുക്കവും സമ്മാനിക്കുന്നുണ്ട് , ഒരു ത്രില്ലർ ഫിലിമിന്റെ  വാക്കുകൾക്ക് അതീതമായ ഭംഗി നിങ്ങൾക്ക് ആസ്വദിക്കണോ ? ഒട്ടും മടിക്കാതെ ടിക്കറ്റ് എടുക്കാം ഈ ചിത്രത്തിന് , ഇത് മിസ്സായാൽ ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒരു ത്രില്ലർ പടമാവും നിങ്ങൾ മിസ്സാക്കുന്നത് ...


NB : സീരിയൽ കില്ലറും , പോലീസ് അന്വോഷണവും ഒക്കെ തന്നെയാണ് സിനിമയുടെ പ്രമേയം , പക്ഷെ ബ്രില്ലിയൻറ് സ്ക്രിപ്റ്റ് , എടുത്തിരിക്കുന്നതിലെ പുതുമ , പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷം ഇതൊക്കെ മറ്റൊരു അനുഭവം ആണ് നമുക്ക് സമ്മാനിക്കുക ...
നല്ല സൗണ്ട് സിസ്റ്റെം ഉള്ള തീയറ്ററിൽ പോയി കാണുക കൊച്ചു കുട്ടികളുമായി പോവാതെ ഇരിക്കുക ...9 / 10 0 comentários:

കായംകുളം കൊച്ചുണ്ണി

ഇന്ന് ഉച്ച മുതൽ കേട്ടു തുടങ്ങിയ അടിപൊളി റിവ്യൂസ് കേട്ടുകൊണ്ടാണ് പടത്തിനു പോയത്...
കായംകുളം കൊച്ചുണ്ണി എന്ന കേരളക്കര ആകെ അറിയപ്പെടുന്ന ആ ഇതിഹാസത്തിന്റെ കഥ ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്നുകൊണ്ട് നമുക്ക് മുൻപിൽ അവതരിപ്പിക്കുക എന്ന വെല്ലുവിളി സംവിധായകൻ നിർവഹിച്ചിരിക്കുന്നു

കേട്ടു മറന്ന കഥകളോട് എത്ര മാത്രം നീതി പുലർത്തി എന്നത്  കൊച്ചുണ്ണിയുടെ കഥകൾ  കുട്ടിക്കാലത്തു മുതൽ കേട്ടിട്ടുള്ള ഓരോരുത്തരും വിലയിരുത്തേണ്ടതാണ്....

 കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും എന്ന് കേട്ടാൽ മനസ്സിൽ വരുന്നത് സത്യനും നസീറുമൊക്കെ പണ്ട് ഇതേ വേഷങ്ങൾ ചെയ്തപ്പോൾ ഉള്ള രൂപങ്ങൾ ആയിരുന്നു, ഈ സിനിമ കണ്ടു കഴിഞ്ഞിട്ടും നസീറും സത്യനുമൊക്ക തന്നെയാണ് ഇപ്പോഴും മനസ്സിൽ നിൽക്കുന്നത് കാരണം ആ കഥാപാത്രങ്ങൾക്കു ഒരു റിയാലിറ്റി feel ചെയ്തിരുന്നു...

ഇന്ന് കണ്ട കഥാപാത്രങ്ങൾക്ക് അത് കൃത്രിമം ആയി ചെയ്തപോലെ തന്നെ ഒരു ഫീൽ ആണ് സമ്മാനിച്ചത്...

ഇപ്പോളത്തെ തലമുറയ്ക്ക് വേണ്ടി മാസ്സും, കേൾക്കാത്ത സംഭവങ്ങളും കൂട്ടി ചേർത്തപോലെ തോന്നി...


കായംകുളം കൊച്ചുണ്ണി ആരെന്നു പോലും അറിയാതെ പോയ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ഒരു തവണ കാണാൻ പറ്റുന്ന ഒരു ചിത്രമാണിത്....


ഫാൻസ്‌കാർ ക്ഷമിക്കുക :

നിവിൻ പോളിയെയും, മോഹൻലാലിനെയും ഞാൻ ഈ ചിത്രത്തിൽ കണ്ടു, പക്ഷെ കൊച്ചുണ്ണിയെയും, ഇത്തിക്കര പക്കിയെയും എനിക്ക് അവരിൽ കാണാൻ സാധിച്ചില്ല

ബാബു ആന്റണിയുടെ കഥാപാത്രം സണ്ണി വെയ്‌ന്റെ കഥാപാത്രം ഇത്‌ രണ്ടും ഇഷ്ടപ്പെട്ടു....

ഒരു ആവറേജ് ചിത്രം എന്ന് പറയാം....

4.5/10
0 comentários:

96: Tamil Movie(2018)

96:  Tamil Movie(2018)
വിജയ് സേതുപതി,ത്രിഷ

പ്രണയിച്ചവർക്കായി, പ്രണയിക്കാൻ ആഗ്രഹിച്ചവർക്കായി, പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കായി, ഇനി പ്രണയിക്കാൻ പോവുന്നവർക്കായി......

സ്കൂൾ നൊസ്റ്റാൾജിയയിൽ പൊതിഞ്ഞെടുത്ത ഒരു അതിമനോഹര രുചിയുള്ള  മിട്ടായിയാണ് ഈ ചിത്രം...

പതിയെ പതിയെ നുണഞ്ഞു നുണഞ്ഞു  ആസ്വദിക്കേണ്ട ഒരു അതിമനോഹര പ്രണയകാവ്യം....


96 ബാച്ചിൽ ഒന്നിച്ചു പഠിച്ച അവർ 22 വർഷങ്ങൾക്കു ശേഷം നടത്തുന്ന റീ യൂണിയനിൽ കണ്ടു മുട്ടുന്നു....
പഴയ സ്കൂൾ ജീവിതത്തിന്റെ ആ മനോഹരമായ  നിമിഷങ്ങൾ  അവരുടെ ഓർമകളിലൂടെ പുനർജനിക്കുന്നു....

ജാനുവും, രാമചന്ദ്രനും തമ്മിലുള്ള സ്കൂൾ പ്രണയ രംഗങ്ങളും, പിന്നീടുള്ള സംഭവ വികാസങ്ങളും, റീ യൂണിയനിൽ കണ്ടു മുട്ടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം...നായികാ നായകന്മാരുടെ കുട്ടിക്കാലം അവതരിപ്പിച്ചവർ വളരെ അധികം മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.....

വിജയ് സേതുപതി, തൃഷ ഇവരും മോശമാക്കിയില്ല....


9/100 comentários:

വരത്തൻ

വരത്തൻ
മലയാളം മൂവിതൃശൂർ പൂരത്തിന്റെ മേളത്തെക്കുറിച്ച് കേട്ടിട്ടില്ലേ..
പതിയെ കൊട്ടി തുടങ്ങി,  കുറച്ചു കഴിഞ്ഞു മേളം മുറുകും,  കൊട്ടിത്തകർത്തു മേളം അവസാനിക്കുന്നു...


അതെ പോലെ തന്നെയാണ് ഈ ഫിലിം

പതിഞ്ഞ തുടക്കം,  എന്തോ വരാനുള്ള സൂചന നൽകി മുറുകിയ ഇടവേള,  കൊട്ടിത്തകർത്ത ക്ലൈമാക്സ്‌.....

വിദേശത്ത് ജോലി ചെയ്യുന്ന നായകനും നായികയും അവിടെ ഉള്ള ജോലി പോയതിനു ശേഷം നാട്ടിൽ എത്തുന്നു,  നാട്ടിലെ നായികയുടെ സ്വത്തിലെ ഒരു എസ്റ്റേറ്റിൽ എത്തുന്ന അവർക്കു അവിടെ ചുറ്റും ഉള്ളവരിൽ നിന്നും നേരിടേണ്ടി വരുന്ന അനുഭവങ്ങൾ ആണ് ചിത്രം പറയുന്നത്

സസ്പെൻസ് ത്രില്ലെർ മൂവി അല്ല, ത്രില്ലെർ മൂവി ഗണത്തിൽ പെടുത്താം....

സ്വന്തം അമ്മയെയും  ഭാര്യയെയും, പെങ്ങന്മാരെയും സ്ത്രീകൾ ആയി കണ്ടു തങ്ങളോട് ചേർത്ത് നിർത്തിയിട്ടു, അവരുടെ മേലെ മറ്റാരുടെ എങ്കിലും നോട്ടം എത്തിയാൽ അതിനെതിരെ പ്രതികരിച്ചിട്ട് അന്യ സ്ത്രീകളെ എല്ലാം മറ്റു കണ്ണുകളോട് കൂടി നോക്കി കാണുന്ന ചില മലയാളികളുടെ സദാചാരമൂല്യത്തിലേക്കുള്ള ഒരെത്തി നോട്ടം ആണ് ഈ ചിത്രം

ക്ലൈമാക്സിന്റെ കൊട്ടിക്കലാശം കുറച്ച് ഓവർ ആണെന്ന് ഒരു അഭിപ്രായം വന്നേക്കാം,  പക്ഷെ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ആഗ്രഹിച്ച ക്ലൈമാക്സ്‌ തന്നെ ആയിരുന്നു....

5 വയസ്സിൽ താഴെ ഉള്ള കുട്ടികളും ആയി നല്ല സ്‌പീക്കർ സിസ്റ്റം ഉള്ള തീയറ്ററിൽ പോയാൽ അവര് ചിലപ്പോൾ നിങ്ങളെ ഫിലിം മുഴുവൻ കാണിക്കുമോ എന്ന് ഡൌട്ട് ഉണ്ട്...

വെറൈറ്റി പ്രതീക്ഷിച്ചു പോവരുത്, സസ്പെൻസ് പ്രതീക്ഷിച്ചും പോവരുത്, ബോറടിക്കില്ല, തൃപ്തി തരും......

7. 5/100 comentários:

പടയോട്ടം

പടയോട്ടം


ജയസൂര്യയുടെ ആട് 2, ഇടി എന്നീ ചിത്രങ്ങൾ പോലെ കഥയ്ക്ക് വലിയ പ്രാധാന്യം കൊടുക്കാത്ത ആളുകളെ രസിപ്പിക്കാൻ വേണ്ടി അണിയിച്ചൊരുക്കിയ ഒരു ഫിലിം...
പുട്ടിനു തേങ്ങാപ്പീര എന്നത് പോലെ ഇടയ്ക്കിടക്ക് അത്യാവശ്യം ചിരിക്കാൻ വേണ്ട വിഭവങ്ങൾ ഉണ്ട്

തിരുവനന്തപുരത്ത്  ചെറിയ ജോലികളും അല്ലറ ചില്ലറ അടിയും ഇടിയും ഒക്കെ ആയി നടക്കുന്ന ദിലീഷ് പോത്തൻ, സൈജു കുറുപ്പ് and ടീം,  അവരുടെ കൂട്ടത്തിൽ  ഒരുത്തനെ ഒരു നിസാര കാര്യത്തിന് ആരോ തല്ലിയിട്ടു പോവുന്നു...

തിരിച്ചു തല്ലുമെന്നു കൂട്ടുകാരന് വാക്കും കൊടുത്തു പുറപ്പെട്ടപ്പോൾ ആണ് തല്ലിയവൻ കാസറഗോഡ്കാരൻ ആണെന്ന് ഇവർ അറിഞ്ഞത് അതുകൊണ്ട് അത്രയും ദൂരം പോയി തല്ലാൻ ഇവർ നാട്ടിൽ തന്നെ ഉള്ള മറ്റൊരു ഗുണ്ടയുടെ (ബിജു മേനോൻ )സഹായം തേടുന്നു...

പിന്നീട് ഇവർ ഒരുമിച്ചു നടത്തുന്ന രസകരമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം....


ഇടി എന്ന ചിത്രത്തേക്കാൾ നല്ല ചിത്രമാണ് എന്നാൽ  ആട് 2 എന്ന ചിത്രത്തിന്റെ അത്രയും ഇല്ല താനും


ഇടയ്ക്ക് നല്ല ലാഗ് അനുഭവപ്പെട്ടു,   ക്ലൈമാക്സ്‌  രസിപ്പിച്ചു....

ഒരു ആവറേജ് കോമഡി മൂവി
5.5/10


0 comentários:

തീവണ്ടി

തീവണ്ടി

ഒരു സിഗരറ്റ് പുകയുടെ മണത്തിൽ ഭൂമിയിലേക്ക് ജീവൻ വെച്ചു കടന്നു വന്ന ബിനീഷ് എന്ന നായക കഥാപാത്രം,  അവന്റെ ലൈഫിൽ അവൻ എന്തിനേക്കാളും പ്രാധാന്യം കൊടുത്തിരുന്നത് പുകവലിക്ക് ആയിരുന്നു,  കുടുംബ ബന്ധത്തെക്കാളും, കാമുകിയേക്കാളും എല്ലാം അവനു  വലുത് സിഗരറ്റ് എന്ന ലഹരി ആയിരുന്നു,
സിഗരറ്റ് എല്ലാം നശിപ്പിക്കും എന്ന അവസ്ഥയിൽ  ജീവിതം നഷ്ടപ്പെട്ടു തുടങ്ങിയ ഒരുവൻ  ജീവിതത്തിലേക്ക്  തിരിച്ചു വരാൻ ശ്രെമിക്കുന്നതാണ് ഈ ചിത്രം..
അതിൽ അവൻ വിജയിക്കുമോ അതോ ലഹരി വിജയിക്കുമോ എന്ന് ചിത്രം കണ്ടു നിങ്ങൾ മനസിലാക്കുക

പ്രമേയം ഇങ്ങനെ ആണെങ്കിലും പ്രേക്ഷകരെ വളരെ രസിപ്പിക്കുന്ന രീതിയിൽ ആണ് ചിത്രം എടുത്തിരിക്കുന്നത്,  നാട്ടിൻ പുറത്തെ കാഴ്ചകളും,  അതിമനോഹരമായ ഗാനങ്ങളും ചിത്രത്തിന്റെ മോഡി കൂട്ടിയിരിക്കുന്നു...

First ഹാഫിലെ ചെറിയ ഒരു ലാഗ് ഒഴിച്ച് നിർത്തിയാൽ വളരെ മനോഹരമായ ഒരു കോമഡി entertainer ആണ് ചിത്രം
ടോവിനോ മലയാളത്തിലെ മുൻ നിരയിലേക്കുള്ള യാത്രയിൽ ആണെന്ന് നിസ്സംശയം പറയാം....


7.5/100 comentários:

Karwaan Hindi

Kaarwaan ഹിന്ദി

ദുൽഖർ സൽമാൻ നായകനായി വന്ന ഹിന്ദി ചലച്ചിത്രം

  ഇഷ്ടപ്പെട്ട പ്രഫഷൻ ആയ ഫോട്ടോഗ്രാഫി ഉപേക്ഷിച്ചു അച്ഛന്റെ നിർബന്ധപ്രകാരം ബാഗ്ലൂരിൽ IT കമ്പനിയിൽ ജോലി ചെയ്യുന്ന അവിനാശ് എന്ന ദുൽഖർ കഥാപാത്രം,  എല്ലാത്തിനും ഓർഡർ ഇടുന്ന അച്ഛനോട് വലിയ സ്നേഹ ബഹുമാനങ്ങളോ ഒന്നും ഇല്ലാത്ത നായകൻ 2 സ്ഥലത്തു താമസിക്കുന്ന  അവർ തമ്മിൽ കാണാറു പോലും ഇല്ലായിരുന്നു ..


അങ്ങനെ ഇരിക്കെ  നായകനു ഒരു ദിവസം ഒരു ഫോൺ കോൾ വരുന്നു, ടൂർ പോയ അച്ഛൻ അപകടത്തിൽ മരിച്ചു,  ബോഡി മകന്റെ അഡ്രസിലേക്കു അയച്ചിട്ടുണ്ട് രാവിലെ കാർഗോ ഓഫീസിൽ പോയി കളക്ട് ചെയ്യണമത്രേ...

അച്ഛനോട് വലിയ സ്നേഹം ഒന്നും ഇല്ലാത്ത മകന് അത് athra വലിയ ഷോക്കിങ് ന്യൂസ്‌ ഒന്നും അല്ലായിരുന്നു,  പിന്നെ മകന്റെ കടമ നിർവഹിക്കാൻ അയാൾ പരിചയക്കാരനായ വാൻ ഡ്രൈവർ ഇർഫാൻ ഖാന്റെ കഥാപാത്രവുമായി കാർഗോ ഓഫീസിൽ എത്തുന്നു...


സംസ്കാര സമയത്താണ് അവർ അത് കണ്ടത് തങ്ങൾക്കു വന്നിരിക്കുന്ന ബോഡി അച്ഛന്റെ അല്ല മറ്റൊരു സ്ത്രീയുടെ ആയിരുന്നു,
പിന്നീടുള്ള അന്വോഷണത്തിൽ കേരളത്തിൽ കൊച്ചിയിൽ ഉള്ള ഒരു സ്ത്രീയുടെ ബോഡിയും അച്ഛന്റെ ബോഡിയും തമ്മിൽ അഡ്രസ്സിൽ മാറി പോയതാണെന്ന് ഇവർ മനസിലാക്കുന്നു തുടർന്ന് ഈ ബോഡി തിരികെ കൊടുത്തു അച്ഛന്റെ ബോഡി എടുക്കാൻ കേരളത്തിലേക്ക് ഇവർ നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം

മക്കളോടുള്ള അച്ഛനമ്മമാരുടെ സ്നേഹം മക്കൾJ മനസിലാക്കുമ്പോഴേക്കും പലപ്പോഴും  വൈകി പോവും എന്നുള്ള സത്യം ഈ സിനിമയിൽ നമ്മൾ കാണുന്നു....

ഇർഫാൻ ഖാന്റെ കഥാപാത്രം ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ഈ സിനിമ വിജയിക്കുമായിരുന്നോ എന്ന് സംശയം undu,  ഇർഫാൻ ഖാൻ പുള്ളിയുടെ കോമഡി തകർത്തു..

ദുൽഖർ ഹിന്ദി അരങ്ങേറ്റം മോശമാക്കിയില്ല, ഇർഫാനുമായുള്ള കോമ്പിനേഷൻ നല്ലതായിരുന്നു,  ദുൽഖറിന് വെല്ലുവിളി ഉയർത്താനോ അഭിനയിച്ചു ഫലിപ്പിക്കാനോ ഒന്നും കഷ്ടപ്പാട് ഇല്ലാത്ത ഒരു കഥാപാത്രമായിരുന്നു അവിനാഷ്
കുമരകത്തിന്റെ ഭംഗി ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും,  ഈ സിനിമ കണ്ടു കുറെ ആളുകൾ എങ്കിലും കേരളത്തിൽ വരാൻ ആഗ്രഹിക്കും അത് തീർച്ചയാണ്....7.5/10


0 comentários:

ഇബിലീസ്

ഇബിലീസ്


പടം കണ്ടിറങ്ങിയപ്പോൾ പലരുടെയും മനസ്സിൽ ഉയർന്ന ഒരു ചോദ്യം ഇതാവാം,  ശരിക്കും അങ്ങനെ തന്നെ ആണെങ്കിലോ???


എന്നും കാണാറുള്ള, അടി, ഇടി, പ്രണയം, കോമഡി ഇങ്ങനെ ഉള്ള  ചിത്രങ്ങൾ അല്ലാതെ  വ്യത്യസ്ഥത ഇഷ്ടപെടുന്നുണ്ടോ നിങ്ങൾ, ഉണ്ടെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ ചിത്രത്തിന്

ഒരു മുത്തശ്ശിക്കഥ സ്‌ക്രീനിൽ കാണുന്ന ലാഘവത്തോടെ, ലോജിക് ഒക്കെ മാറ്റി വെച്ച് സമീപിച്ചാൽ ഒട്ടും ബോറടിക്കാതെ കാണാൻ പറ്റിയ ചിത്രം...
മലയാളത്തിൽ ഇങ്ങനെ ഒരു കഥ സിനിമയാക്കി നമ്മുടെ മുൻപിൽ വന്ന സംവിധായകൻ തികച്ചും അഭിനന്ദനം അർഹിക്കുന്നു....

സിനിമ എന്ന കലാരൂപം സമയം പോക്കിന് മാത്രം കാണുന്നവർക്കുള്ള ചിത്രം അല്ലിത്, സിനിമ ആസ്വദിക്കുവാൻ ഉള്ളതാണെന്നും അതിൽ വ്യത്യസ്ഥത വേണം എന്നും ആഗ്രഹിക്കുന്നവർക്കുള്ള ചിത്രമാണിത്.....

മുത്തശ്ശിക്കഥകളിൽ കേട്ടിട്ടുള്ള പോലത്തെ ഒരു ഗ്രാമം, അവിടെ മരണം എല്ലാവർക്കും ഒരു സാധാരണ സംഭവം മാത്രം, അതിൽ ആരും അത്ര വലിയ ദുഖമൊന്നും കാണുന്നില്ല, അവിടെ ഉള്ള നമ്മുടെ കഥാനായകൻ അവനു ഏറ്റവും ഇഷ്ടം അവന്റെ സർകീട്ടുകാരനായ മുത്തശ്ശനെ ആണ്,  കൂടാതെ അവനു തുറന്നു പറയാത്ത ഒരു പ്രണയവും കൂടി ഉണ്ട്.......
അവന്റെ ജീവിതത്തിൽ മരിച്ചവരും ജീവിച്ചിരിക്കുന്നവരും വന്നു പോവുന്നതും ആ കൂടെ അവന്റെ പ്രണയ സാഫല്യത്തിനായി അവനും  മുത്തശ്ശനും നടത്തുന്ന കൊച്ചു കൊച്ചു പൊടി കൈകളുമാണ് ഈ ചിത്രം

മരണത്തെയും മരണാനന്തര ജീവിതത്തെയും തികച്ചും ലാഘവത്തോടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു....7/10


Nb: കുറച്ചു പേര് ഒന്നിച്ചു ഈ  പടത്തിനു പോയാൽ ഈ ഫിലിം ചിലപ്പോൾ ഒരാൾക്കേ ഇഷ്ടപെടു..... ആ ഒരാൾ നിങ്ങൾ ആവട്ടെ...

0 comentários:

മറഡോണ

മറഡോണ

ടോവിനോ നായകനായി വന്ന ആക്ഷൻ ഫീൽ മൂവി,

നാട്ടിലെ കൊട്ടേഷൻ പരിപാടി ആയി നടക്കുന്ന മറഡോണയും സുധിയും(ടിറ്റോ വിൽ‌സൺ ),  ഒരു രാഷ്ട്രീയ നേതാവിന്റെ മകനെ ആക്രമിച്ച ശേഷം നടക്കുന്ന കഥ....


പരുക്ക് പറ്റിയ മറഡോണ ബാംഗ്ലൂരിൽ ഒരു പരിചയക്കാരുടെ ഫ്ലാറ്റിൽ ഒളിവിൽ താമസിക്കുന്നു, സുധി നാട്ടിൽ പല സ്ഥലത്തായി കറങ്ങി നടക്കുന്നു.....

ബാംഗ്ലൂരിലെ മറഡോണയുടെ ജീവിതവും അവിടെ വെച്ച് ഉണ്ടാവുന്ന പ്രണയവും,  പിന്നെ മകനെ അക്രമിച്ചവരോട് പ്രതികാരം ചെയ്യാൻ രാഷ്ട്രീയ നേതാവ്  അയച്ചവരിൽ നിന്നും രക്ഷപെടാൻ  മറഡോണയും  സുധിയും ശ്രെമിക്കുന്നതുമാണ് പ്രമേയം.....


കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ യാണ്, ഒട്ടും തന്നെ ബോറടിക്കില്ല,  നായിക, ടോവിനോ, ചെമ്പൻ വിനോദ് എല്ലാം അടിപൊളി ആണ്...

ക്ലൈമാക്സ്‌ ഒരു വെറൈറ്റി ആയി തോന്നി...

7/10


ആക്ഷൻ രംഗങ്ങൾ അത്ര നന്നായി തോന്നിയില്ല,  ആക്ഷൻ കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു
0 comentários:

കൂടെ

കൂടെ


ജെന്നിയുടെ സ്നേഹോപദേശങ്ങളിലൂടെയുള്ള  ജോഷ്വാ യുടെ ജീവിതം, ഒറ്റ വാക്കിൽ പറഞ്ഞാൽ അതാണ്‌ കൂടെ.....


എപ്പോൾ വേണമെങ്കിലും അവസാനിക്കാവുന്ന ജീവിതം അത് ഉള്ളസമയം അടിപൊളി ആയിട്ട് ജീവിക്കുക, അതെ അതാണ്‌ ജെന്നി നമ്മോട് പറയുന്നത്......


ജെന്നി എന്ന കുഞ്ഞു അനുജത്തിക്ക് വേണ്ടിയും സ്വന്തം കുടുംബത്തിനു വേണ്ടിയും ജോലി ചെയ്തു കഷ്ടപ്പെടുന്ന ജോഷ്വക്ക് അതെല്ലാം അവന്റെ കടമയല്ല അതെല്ലാം അവനു കുടുംബത്തോടുള്ള സ്നേഹം ആണെന്ന് ചിന്തിച്ചു നോക്കുവാൻ  അവനെ പ്രേരിപ്പിക്കുന്ന ജെന്നി....


അതെ കുഞ്ഞനുജത്തി ജീവിതം എന്തെന്ന് അതിന്റെ സന്തോഷം എന്തെന്ന് സ്വന്തം ചേട്ടനെ മനസിലാക്കി കൊടുപ്പിക്കുന്ന ചിത്രം ചിത്രം അതാണ്‌ കൂടെ...

നമ്മളോട് പ്രകടിപ്പിക്കാതെ ചിലർ മനസ്സിൽ ഒളിപ്പിക്കുന്ന സ്നേഹം അതെ അതു തിരിച്ചറിയാൻ വൈകി പോയിട്ട് പിന്നീട് അത് അറിയുമ്പോൾ നമ്മുടെ കൺകളിൽ വരുന്ന നനവുണ്ടല്ലോ അത് ഇടക്കിടക്ക് ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നുണ്ട്....

ഒരു prwthiraj ചിത്രത്തേക്കാൾ ഒരു നസ്രിയ ചിത്രം എന്നു നമുക്ക് നിസ്സംശയം പറയാം.....
ക്യാമറാവർക്ക് and ലൊക്കേഷൻ അടിപൊളി 👍👍

Nb: ആദ്യത്തെ ഒരു 15 mnte ലാഗ് അത് ബാക്കി ഉള്ള മനോഹരങ്ങളായ  2.20 സമയം നമുക്ക് സമ്മാനിക്കുന്നതുകൊണ്ടു നമുക്ക് ക്ഷമിക്കാം,  മറ്റൊരു ബാംഗ്ലൂർ ഡേയ്‌സ് പ്രതീക്ഷിച്ചു പോവരുത്,  മഞ്ചാടിക്കുരു എന്ന ചിത്രം നമുക്ക് സമ്മാനിച്ച ആ മനോഹര നിമിഷങ്ങൾ പോലെ ഓർത്തിരിക്കാൻ അഞ്ജലി മേനോൻ നമുക്ക് സമ്മാനിച്ച മറ്റൊരു സമ്മാനം


8/100 comentários:

അബ്രഹാമിന്റെ സന്തതികൾ

മമ്മൂട്ടി ഡെറിക് എബ്രഹാം എന്ന പോലീസ് ഓഫീസർ ആയി നമ്മുടെ മുൻപിൽ എത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ.......ഒരു സീരിയൽ കില്ലർ കൊലപാതക പരമ്പരകൾ നടത്തുമ്പോൾ പതിവ് സിനിമകളിൽ ഉള്ളപോലെ നായകന് മാത്രേ  അവനെ പിടിക്കാൻ പറ്റുകയുള്ളു എന്നു മനസിലാക്കിയ ഡിജിപി  ഡെറിക് അബ്രഹാമിനെ കേസ് ഏല്പിക്കുന്നു....

- നായകൻ : കേസിന്റെ കാര്യത്തിൽ ആരോടും വിട്ടു വീഴ്ച ഇല്ലാത്ത സീനിയർ കുറ്റം ചെയ്താലും ബന്ധുക്കൾ കുറ്റം ചെയ്താലും സത്യത്തിന്റെ ഭാഗത്തു മാത്രം നിൽക്കുന്ന ആൾ പിന്നെ കുറച്ചു സീനിയർ ഓഫീസർമാർക്ക് പുള്ളിയോട് വൈരാഗ്യവും ഉണ്ട്  -


നായകൻ കേസ് അന്നോഷിക്കുന്നതും,  പിന്നെ ഇച്ചിരി തരികിട ആയ അനിയൻ മറ്റൊരു കേസിൽ പെടുന്നതും അവൻ കുറ്റവാളി ആണോ അതോ അവനെ ആരേലും ചതിച്ചതാണോ എന്നു കണ്ടു പിടിക്കാൻ നായകൻ നടത്തുന്ന യാത്രകളും ഒക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം....
ചെറിയൊരു ട്വിസ്റ്റ്‌ ഉള്ള ക്ലൈമാക്സും...


പല പല സിനിമകളിൽ വന്നു പോയിട്ടുള്ള പ്രമേയം തന്നെയാണ്,  പക്ഷെ ബോറടിപ്പിക്കാതെ എടുത്തിട്ടുണ്ട്,  ബിജിഎം പിന്നെ മമ്മൂട്ടിയുടെ സ്റ്റൈൽ ഇതൊക്കെ കൊള്ളാം....


ഒരു average മൂവി

5/100 comentários:

Kaala

കാല


വലിയ ആഘോഷം ഒന്നും പറയാൻ ഇല്ലാത്ത ഇൻട്രോയും ആയി നായകൻ രംഗത്ത് വന്നു...

ധാരാവിയിൽ താമസിക്കുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട,  അക്രമികളുടെ പേടി സ്വപ്നമായ ദാദാ കാല...

ധാരാവി ഒഴിപ്പിക്കാൻ  വന്ന ഭൂ മാഫിയക്കെതിരെ നാട്ടുകാരുടെ രക്ഷകൻ ആയി വരുന്ന നായകൻ,  തുടർന്ന് ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് കഥ....


രജനികാന്ത് എന്ന വ്യക്തിയുടെ രാഷ്ട്രീയം അത് എന്താണെന്ന് കാണിക്കാൻ ഒരുക്കിയ ഒരു ചിത്രmaayi പലപ്പോഴും തോന്നി....


ആദ്യത്തെ 45 മിനിറ്റ് ഉള്ള ഇഴച്ചിലും,  അവസാനത്തെ 30 മിനിറ്റ് നേരത്തെ കത്തിയും ഒഴിവാക്കിയാൽ പടം ആവറേജ്.....


2.5/10Nb:തലക്കിട്ടു ഇരുമ്പ് paippinu അടിച്ചിട്ട്, വാളിനു രണ്ടു വെട്ടും വെട്ടിയിട്ടു നെഞ്ചിനു  ഒരു വെടിയും വെച്ചിട്ട് ചാവാത്ത നായകനെ കണ്ടപ്പോൾ വില്ലൻ വിചാരിച്ചു കാണും ഒരു മിസൈൽ ആയി വരേണ്ടത് ആയിരുന്നു എന്നു.....0 comentários:

Hichki

Hichki 2018 Hindi

ഇന്നസെന്റ് കാസർഗോഡ് കദർഭായ് എന്ന ചിത്രത്തിൽ അവതരിപ്പിച്ച പള്ളിലച്ചനെ നിങ്ങൾ ഓർമിക്കുന്നുണ്ടോ?
ഞരമ്പ് സംബന്ധിയായ ഒരസുഖം ഉള്ളതുകൊണ്ട് തല ഇടയ്ക്കു മുൻപോട്ടും സൈഡിലേക്കും വെട്ടിക്കുന്ന ഒരവസ്ഥ...

അതിന്റെ കൂടെ എക്കിൾ വരുമ്പോൾ പുറപ്പെടുവിക്കുന്ന പോലെ ഉള്ള ശബ്ദം കൂടെ ആയാലോ....

അതെ ഈ അവസ്ഥ ഉള്ള നായികാ കഥാപാത്രം,  ഈ രോഗം മൂലം അവളെ ചെറുപ്പത്തിൽ പല സ്‌കൂളുകാരും ഒഴിവാക്കുന്നു, അങ്ങനെ ചെറുപ്പം മുതൽ സമൂഹത്തിലെ കളിയാക്കലുകൾ ഏറ്റാണ് അവൾ വളർന്നത്

എന്നാൽ അവളെ ഏറ്റെടുക്കാൻ ഒരധ്യാപകൻ ഉണ്ടായി തന്മൂലം ഒരു സ്‌കൂളും ഉണ്ടായി....
വളർന്നപ്പോൾ അവൾക്കു അധ്യാപിക ആവാൻ മോഹം എന്നാൽ ഈ രോഗാവസ്ഥ ഉള്ള അവളെ അധ്യാപിക ആക്കാൻ ഒരു സ്‌കൂളും തയ്യാറായില്ല...

അവസാനം അവളുടെ മുൻപിൽ ഒരു വഴി തെളിയുന്നു...

ഒരു സ്കൂളിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട കുറച്ചു കുട്ടികളെ നേരെ ആക്കി കഴിവ് തെളിയിക്കാൻ ഒരവസരം...

പക്ഷെ അവളെ കാത്തിരുന്നത് ഒരായിരം പ്രശ്നങ്ങൾ ആയിരുന്നു....

കൂടുതൽ കണ്ടു തന്നെ നിങ്ങൾ അറിയുക....


റാണി മുഖർജിയുടെ തകർപ്പൻ അഭിനയം...

പിന്നെ ഒരധ്യാപകൻ എങ്ങനെ ആവണം എന്നു നമുക്ക് കാണിച്ചു തരുന്നു ഈ ചിത്രം.....
0 comentários:

Raazi

Raazi 2018
Hindi


നമ്മൾ നമ്മുടെ രാജ്യത്തിനായി എന്തൊക്കെ ചെയ്തിട്ടുണ്ട് എന്നു ചോദിച്ചാൽ എന്താവും നമ്മുടെ ഉത്തരം???

ക്രിക്കറ്റ് ജയിച്ചപ്പോൾ, ഒളിമ്പിക്സ് മെഡൽ നേടിയപ്പോൾ, ഗുസ്തിയിൽ ജയിച്ചപ്പോൾ  എല്ലാം ആവേശഭരിതരായി കൈ അടിച്ചു എടുത്തു ചാടിയിട്ടുണ്ടാവാം..... അതിൽ കൂടുതൽ എന്തേലും ചെയ്തവർ നമുക്കിടയിൽ വളരെ വിരളം ആവാം...

എന്നാൽ സ്വന്തം രാജ്യത്തിനായി സ്വന്തം ജീവിതം അർപ്പിച്ച, കുടുംബത്തേക്കാളും സ്വന്തം സന്തോഷത്തേക്കാളും, സ്വന്തം ജീവിതത്തെക്കാളും വലുത് സ്വന്തം രാജ്യമാണ് എന്നു നമുക്ക് കാണിച്ചു തന്ന ഒരു 20 വയസ്സുകാരിയുടെ കഥയാണിത്...പാകിസ്ഥാന് വേണ്ടി ഇന്ത്യൻ രഹസ്യങ്ങൾ ചോർത്തി കൊടുക്കുകയാണ് എന്നു അവിടുത്തെ ഭരണാധികാരികളെ തെറ്റിദ്ധരിപ്പിച്ചു ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിച്ച ഒരച്ഛന്റെ മോൾ, അച്ഛന്റെ ആവശ്യപ്രകാരം അവിടുത്തെ ഒരു ഉയർന്ന പട്ടാളക്കാരന്റെ മോനെ വിവാഹം കഴിക്കുകയും അവിടെ ചെന്ന് നമ്മുടെ ഇന്ത്യക്കു വേണ്ടി സ്വജീവിതം പണയപ്പെടുത്തി നടത്തിയ  ചാര പ്രവർത്തനത്തിന്റെയും കഥയാണിത്...

അവളെ അവിടെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവും കുടുംബവും ആണുള്ളത്, ഒരു 20 വയസ്സുകാരിക്ക് ഇതെല്ലാം കണ്ടില്ലെന്നു നടിച്ചു അതിലും വലുത് രാജ്യസ്നേഹം ആണെന്ന് കരുതാൻ പറ്റുമോ?

എല്ലാത്തിനും ഉള്ള ഉത്തരം ഈ ചിത്രം നമുക്ക് നൽകും

ആലിയ ഭട്ടിന്റെ സിനിമാ ജീവിതത്തിലെ ഒരു നല്ല വേഷം....

7.5/100 comentários:

October

October
2018 Hindi


ഒക്ടോബറിന്റെ  രാത്രികളിൽ   വിരിഞ്ഞു ചുറ്റും സൗരഭം വാരി വിതറിയിട്ട് നേരം വെളുക്കുമ്പോൾ അടർന്നു വീഴുന്ന ജാസ്മിൻ പൂവിന്റെ ഭംഗിയും സൗരഭ്യവും ഉള്ള ഒരു പ്രണയ ചലച്ചിത്രം അതാണ് ഒക്ടോബർ

ഒരു 5 star ഹോട്ടലിൽ ഹോട്ടൽ മാനേജ്മെന്റിൽ  ഡിപ്ലോമയ്ക്കു പഠിക്കുന്ന കുറച്ചു കൂട്ടുകാർ അവരുടെ ഇണക്കങ്ങളിലൂടെ പിണക്കങ്ങളിലൂടെ കുസൃതികളിലൂടെ മുൻപോട്ടു പോവുന്ന ചിത്രം, ന്യൂ ഇയർ ആഘോഷിക്കുന്നതിനിടെ കഥാ നായിക കാൽ വഴുതി മുകളിലെ നിലയിൽ നിന്നും വീഴുന്നു, അവൾ കോമ അവസ്ഥയിൽ ആവുന്നു......


അത് വരെ ജീവിതത്തെ വലിയ കാര്യമായി എടുത്തിരുന്നില്ലാത്ത കഥാനായകൻ അവനു  അവളോട് ഇത്രയും നാളൊന്നും ഇല്ലാതിരുന്ന ഒരു അടുപ്പം ഈ അവസ്ഥയിൽ ഉണ്ടാവുന്നു തുടർന്നു അവളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ അയാൾ അവളുടെ കൂടെ നിന്ന് നടത്തുന്ന ഒരു യാത്രയാണ് ഈ ഫിലിം...

നിഷ്കളങ്കനായ നായക കഥാപാത്രം നമുക്ക് ചിരിയുടെ കുറെ നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട്, ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന അവസ്ഥയിൽ എല്ലാരും കയ്യൊഴിയുന്ന ഈ  കാലത്ത്‌ , ഇതിനു മുൻപൊന്നും പ്രണയം തോന്നാതിരുന്ന  അവളെ ഈ അവസ്ഥയിൽ നിന്നും  തിരിച്ചു കൊണ്ട്  വരാനുള്ള അവന്റെ പ്രയത്നം സഫലമാവുമോ???

കണ്ടു തന്നെ അറിയുക....

8/100 comentários:

HACHI A Dog's Tale (2009).

HACHI A Dog's Tale (2009).
English


ഒരു ട്രിപ്പ്‌ കഴിഞ്ഞു വീട്ടിലേക്കുള്ള തിരിച്ചു വരവിൽ ആണ് ആ പ്രൊഫസർക്കു ഹാച്ചി എന്ന നായ്ക്കുട്ടിയെ കിട്ടിയത്....

-അതോ അവിടെ വെച്ചു ഹാച്ചിക്ക് പ്രൊഫസറെ ലഭിക്കുക ആണോ ഉണ്ടായത് -

വീട്ടിൽ ഹാച്ചിയുമായി എത്തിയ പ്രൊഫെസർക്ക് വീട്ടിൽ നിന്നും നായയെ വളർത്തുവാനുള്ള പിന്തുണ ലഭിച്ചില്ല, അതുകൊണ്ട് അദ്ദേഹം അവനെ ഉടമസ്ഥർ ആരേലും ഉണ്ടെങ്കിൽ തിരിച്ചേൽപ്പിക്കാനുള്ള ശ്രെമം നടത്തി പരാജയം അടയുന്നു...

പതിയെ ഹാച്ചി ആ കുടുംബത്തിലെ എല്ലാം എല്ലാം ആവുന്നു....


പ്രൊഫസർ ട്രെയിനിൽ പോവുമ്പോൾ സ്റ്റേഷൻ വരെ എന്നും ഹാച്ചി അനുഗമിക്കും, പിന്നെ വൈകിട്ട് തിരിച്ചു അദ്ദേഹം എത്തുമ്പോൾ അദ്ദേഹത്തെ പ്രതീക്ഷിച്ചു ഹാച്ചിയും അവിടെ ഉണ്ടാവും...


ഒരിക്കൽ ഒരു ദിവസം പോയ പ്രഫസർ തിരികെ വന്നില്ല,  അദ്ദേഹത്തെ തിരക്കി സ്റ്റേഷനിൽ ചെന്ന് അദ്ദേഹത്തിന്റെ വരവും കാത്തിരിക്കുന്ന ഹാച്ചി എന്ന നായുടെ കഥയാണിത്....

വിശ്വസ്തത അത് എന്താണെന്ന് നമുക്ക് ഹാച്ചി ഇതിൽ കാണിച്ചു തരും....
വളരെ സിമ്പിൾ ആയ കഥ അതി മനോഹരമായി നമുക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നു....

കണ്ണിൽ നിന്നും അനുവാദം ചോദിക്കാതെ കവിളിലേക്കു ഉരുണ്ടു ചാടിയ അശ്രു ബിംബങ്ങളെ തുടച്ചു നീക്കാതെ നിങ്ങൾക്ക് ഈ ചിത്രം കണ്ടു തീർക്കാൻ പറ്റിയേക്കില്ല......

ഇത് ഒരു യഥാർത്ഥ സംഭവത്തിന്റെ  ദൃശ്യാവിഷ്കാരമാണ്0 comentários:

ഇ.മ.യൗ

ഇ.മ.യൗ

മലയാളത്തിൽ വ്യത്യസ്ഥത ഉള്ള ചലച്ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് പുതിയ ഒരു അതിഥി കൂടി...

ഒരു മരണവീടും അതിനെ ചുറ്റിപ്പറ്റിയുള്ള കുറച്ചു സംഭവങ്ങളും മുഷിപ്പ് ഒട്ടും തോന്നാത്ത രീതിയിൽ നമ്മുടെ മുൻപിൽ അവതരിപ്പിച്ചിരിക്കുന്നു...

ഇതിൽ അച്ഛനും മകനും തമ്മിലുള്ള ഗാഢ സ്നേഹം ഉണ്ട്, കുശുമ്പ് ഉണ്ട്, പരദൂഷണം ഉണ്ട്,  സുഹൃത് ബന്ധം ഉണ്ട്, മതം ഉണ്ട് പിന്നെ കുറെ പച്ചയായ മനുഷ്യ ജീവിതവും ഉണ്ട്...

പത്മരാജൻ, ഭരതൻ തുടങ്ങിയവരുടെ മരണത്തോടെ മലയാളം സിനിമ അന്യം നിന്നു  പോയി എന്ന് ആരേലും കരുതിയാൽ അത് വെറും മിഥ്യാ ധാരണ മാത്രം ആണെന്ന് ലിജോ ജോസ് പല്ലിശ്ശേരി നമുക്ക് കാണിച്ചു തരുന്നു.....


ചെമ്പൻ വിനോദ്, വിനായകൻ പിന്നെ ദിലീഷ് പോത്തൻ ഇവരുടെ കിടു അഭിനയം8.25/10

0 comentários:

Mercury

Mercury 2018 Tamil


സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത 5 കൂട്ടുകാർ അവരുടെ സ്കൂൾ റീ യൂണിയന്  കണ്ടു മുട്ടുന്നു, പരസ്പരം കണ്ട സന്തോഷത്തിൽ അവർ അവരുടെ വൈകല്യം മറന്നു ആഘോഷിക്കുന്നു... 


കൂട്ടത്തിൽ ഒരാൾക്ക് അതിൽ ഒരുവളോട് സ്നേഹം, അത്‌ തുറന്നു പറയാൻ അവർ എല്ലാവരും ആ രാത്രിയിൽ മലമുകളിലേക്ക് ഒരു യാത്ര പോവുന്നു....

യാത്രക്കിടയിൽ അവർ ഒരു അപകടത്തിൽ പെടുന്നു...

അതിൽ നിന്നും രക്ഷെപെടാൻ ശ്രെമിക്കുന്നിതിനിടെ അവർ മനസിലാക്കുന്നു തങ്ങളെ ആരോ വേട്ടയാടുന്നു, അവരെ കൊന്നൊടുക്കുവാൻ ആർക്കാണ് ഇവരോട് ഇത്രയും വൈരാഗ്യം???


അതിനുള്ള ഉത്തരമാണ് ഈ സിനിമ...

അത്യാവശ്യം കുഴപ്പമില്ലാതെ കണ്ടിരിക്കാൻ പറ്റിയ ഒരു ത്രില്ലെർ മൂവി ആണിത്...

സംഭാഷണം ഒന്നും ഇല്ലാതെ പച്ഛാത്തല സംഗീതം മാത്രം ഉപയോഗിച്ച് പ്രേക്ഷകരെ ആകാംഷയുടെ, ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഈ ചിത്രത്തിൽ പ്രഭുദേവ മുഖ്യ വേഷത്തിൽ എത്തിയിരിക്കുന്നു....

പിസ, ജിഗർത്തണ്ട തുടങ്ങിയ ഹിറ്റ്‌ സിനിമകളുടെ സംവിധായകൻ ആണ് ഈ ചിത്രവും അണിയിച്ചൊരുക്കിയിരിക്കുന്നത്
0 comentários:

Khoj 2017

Khoj 2017
Bengali Movie

കുന്നിൽ താഴ്‌വരയിൽ ഉള്ള ഒരു വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേട്ടു എന്നു ഒരു ഫോൺ കോൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് അവിടെ എത്തുന്നു,  അവിടെ എത്തിയ അവരെ വീട്ടുടമസ്ഥനായ ഡോക്ടർ അത്ര രസത്തിൽ അല്ല വരവേറ്റത്, ഒച്ച കേട്ടത് തന്റെ ഭാര്യയുടെ ആണെന്ന് അയാൾ പറഞ്ഞു, അവർക്ക് അസുഖം ആയതിനാൽ നിലവിളിച്ചതാണെന്നു അയാൾ പറയുകയും മറ്റാരെയും വീട്ടിൽ കയറാൻ അയാൾ സമ്മതിക്കാതെ ഇരിക്കുകയും ചെയ്യുന്നു...

ഇയാൾ അറിയാതെ പോലീസ് ചുറ്റുവട്ടത്തിലുള്ള വീടുകളിൽ അന്നോഷിച്ചു, അപ്പോൾ അറിയാൻ കഴിഞ്ഞത് ഇടയ്ക്കിടെ അവിടെ നിന്നും ഒരു സ്ത്രീയുടെ ഒച്ച കേൾക്കാറുണ്ട് എന്നാണ് പക്ഷെ അവരാരും ആ സ്ത്രീയെ കണ്ടിട്ടും ഇല്ല.....

പിറ്റേ ദിവസം ഡോക്ടർ തന്റെ ഭാര്യയെ രാത്രി കാണാതായി എന്നുള്ള പരാതിയുമായി സ്റ്റേഷനിൽ എത്തുന്നു....

വീട് പരിശോധിച്ച പൊലീസിന് ഒരു സ്ത്രീ അവിടെ താമസിക്കുന്നുണ്ടായിരുന്നു എന്നുള്ള വിശ്വാസം വരുന്നില്ല,  എന്നാൽ ഡോക്ടർ പരാതിയിൽ ഉറച്ചു നിൽക്കുകയും മറ്റു കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറാവാതെ വരുകയും ചെയ്യുന്നു....ശരിക്കും അങ്ങനെ ഒരു സ്ത്രീ അവിടെ ഉണ്ടോ?

 അതോ ഡോക്ടർ മറ്റെന്തെങ്കിലും ഒളിപ്പിക്കുക ആണോ?


ഇതിനുള്ള ഉത്തരം ആണ് ഈ സസ്പെൻസ് ത്രില്ലെർ നമുക്ക് കാണിച്ചു തരുന്നത്...


കുറ്റാന്നോഷണ മൂവീസ്, സസ്പെൻസ് ത്രില്ലെർ മൂവീസ് ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നാണീ ചിത്രം
0 comentários:

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽചിത്രത്തിന്റെ നിർമാണത്തിന്റെ കൂട്ടത്തിൽ ലിജോ ജോസ് പല്ലിശ്ശേരിയുടെയും, ചെമ്പൻ വിനോദിന്റെയും പേര് കണ്ടത് കൊണ്ടാണ് ആദ്യത്തെ ഷോയ്ക്ക് തന്നെ ഇതിന്റെ ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചത്, കണ്ടു കഴിഞ്ഞപ്പോൾ സംവിധായകന് 100ൽ 100 മാർക്കും കൊടുക്കാൻ തോന്നി...


ജയിൽ മൂവീസ് ഒരുപാട് ഇംഗ്ലീഷിൽ ഇറങ്ങാറുണ്ടെങ്കിലും, മലയാളത്തിൽ നിന്നും ആ കൂട്ടത്തിൽ പെടുത്താവുന്ന ഒരു ചിത്രം, അതാണ്‌ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ


നായികയെ രക്ഷിക്കാനുള്ള ശ്രെമത്തിൽ ഒരു കുറ്റത്തിൽ അകപ്പെട്ടു ജയിലിലാവുന്ന നായകനും, അവിടെ അവനു സ്വന്തം ജീവനു ഭീഷണി വരുമ്പോൾ നിലനിൽപ്പിനായി അവൻ നടത്തുന്ന പോരാട്ടത്തിന്റെയും കഥയാണിത്.....


നായകൻ പെപെ,  വിനായകൻ, ചെമ്പൻ വിനോദ്, പിന്നെ അങ്കമാലി ഡയറീസിലെ കുറെ താരങ്ങളും ഇവരുടെ എല്ലാം അഭിനയ മികവുകൊണ്ട് സമ്പന്നമാണ് ചിത്രം...


ആക്‌ഷൻ  ഒരു രക്ഷയും ഇല്ല, അതി മനോഹരമായ ആക്‌ഷൻ രംഗങ്ങൾ....

ക്യാമറയും അഭിനന്ദനം അർഹിക്കുന്നു...ക്രൈം മൂവീസ് ഇഷ്ടപ്പെടുന്നവർക്ക് ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക്, ഇതാ ഒരു അടിപൊളി ചിത്രം....

8.25/100 comentários:

സുഡാനി from നൈജീരിയ

സുഡാനി from നൈജീരിയമലപ്പുറത്തെ ഒരു സെവൻസ് ഫുട്‌ബോൾ ക്ലബ്ബും, അവിടുത്തെ ക്ലബ്ബ് മാനേജരും ആ ക്ലബ്ബിൽ കളിക്കുന്ന നൈജീരിയൻ കളിക്കാരനും

ഇവർ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ, കടപ്പാടിന്റെ, സങ്കടത്തിന്റെ  എല്ലാം കഥ ഫുട്‌ബോളിൽ ചാലിച്ചു നമ്മുടെ മുൻപിലേക്ക് എത്തിച്ചിരിക്കുന്നു.......
മനുഷ്യ ബന്ധങ്ങൾക്കു പ്രാധാന്യം നൽകി എടുത്തിരിക്കുന്ന ഈ ചിത്രം പലയിടത്തും നമ്മുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊഴിപ്പിക്കുന്നു.....

സൗബിൻ തന്റെ റോൾ യാതൊരു കൃത്രിമത്വവും ഇല്ലാതെ മനോഹരമാക്കിയിരിക്കുന്നു,  അതുപോലെ സൗബിന്റെ ഉമ്മയുടെയും അയലോക്കത്തെ ഉമ്മയുടെയും റോൾ ചെയ്തിരിക്കുന്നവരും കയ്യടി അർഹിക്കുന്നു.....

ഒരു പുതുമുഖ സംവിധായകനിൽ നിന്നും ഒരു മികവുറ്റ ചിത്രം നമുക്ക് ലഭിച്ചിരിക്കുന്നു....

8/10

റിയലിസ്റ്റിക് ചിത്രങ്ങൾ ഇഷ്ടപെടാത്ത, സൂപ്പർ ഹീറോ പടങ്ങളും,  ആഘോഷ പടങ്ങളും മാത്രം ആസ്വദിക്കുന്നവർ ഈ വഴിയേ പോവാതെ ഇരിക്കുന്നതാവും ഭംഗി...
0 comentários:

ആദി

ആദി


പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റം കൊണ്ട് വാർത്ത പ്രാധാന്യം നേടിയ ചിത്രം...

കുടുംബ ബന്ധത്തിന്റെ രസച്ചരടിൽ നിന്നും സസ്പെൻസ് ത്രില്ലറിലേക്കുള്ള ഒരു യാത്ര ഒറ്റ വാക്കിൽ പറഞ്ഞാൽ അതാണ്‌ ആദി...

അച്ഛന്റെയും അമ്മയുടെയും സ്നേഹലാളനയാൽ കഴിയുന്ന,   ആദി,  ബാംഗ്ലൂരിൽ ഒരു സംഗീത പരിപാടിക്ക് എത്തുന്നതും തുടർന്ന് അവിടെ വെച്ചു അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരപകടവും അതിൽ നിന്നും രക്ഷപെടാൻ അവൻ നടത്തുന്ന ശ്രെമവും ആണ്  കഥ......

സിനിമയിലേക്കുള്ള അരങ്ങേറ്റം പ്രണവ് ഗംഭീരമാക്കി എന്ന് പറയാം,  ആക്ഷൻ രംഗത്തെ പ്രകടനത്തിനു  ഒരു പുതുമുഖം എന്ന നിലയിൽ പ്രണവ്  അഭിനന്ദനം അർഹിക്കുന്നു...

സിദ്ധിക്ക്, അനുശ്രീ എന്നിവരുടെ അഭിനയം മികച്ചു നിന്നു


സെക്കൻഡ് ഹാഫിൽ പടം കുറച്ചു ലാഗ് ആയതുപോലെ തോന്നി, പിന്നെ കമ്പ്യൂട്ടർ സിസ്റ്റം/ക്യാമറ  ഹാക്കിങ് ഒക്കെ ചെറിയൊരു അരോചകം ആയി തോന്നി, പക്ഷെ ക്ലൈമാക്സ്‌ നല്ലാതായതു കൊണ്ട്  ഈ ചെറിയ കുറ്റങ്ങൾ നമുക്ക് ഷമിക്കാവുന്നതേ ഉള്ളു


7/10


0 comentários:

Queen

Queen

പുതുമുഖങ്ങളെ കൊണ്ട് സമ്പന്നമായ ചിത്രം.
ഒരു എൻജിനീയറിങ് കോളേജും, അവിടെ ഉള്ള മെക്കാനിക്കൽ ബ്രാഞ്ചിലെ കുട്ടികളുടെ ലോകവും ആ ബ്രാഞ്ചിൽ ആദ്യമായി ഒരു പെൺകുട്ടി പഠിക്കാൻ വരുമ്പോൾ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളും ആദ്യ പകുതിയിൽ നർമത്തിന്റെയും നല്ല മനോഹര ഗാനങ്ങളുടെയും അകമ്പടിയോടു കൂടി  അവതരിപ്പിച്ചിരിക്കുന്നു....


രണ്ടാം പകുതിയിൽ കാലിക പ്രസക്തി ഉള്ള ഒരു വിഷയം വളരെ നന്നായി, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു ..പുതുമുഖങ്ങളുടെ അനുഭവ പരിചയം മൂലം ഉണ്ടായ ആദ്യ പകുതിയിലെ ചെറിയ പോരായ്മകൾ രണ്ടാം പകുതിയിലെ ഉജ്വല മൂഹൂർത്തങ്ങൾ  മൂലം നമുക്ക് ക്ഷമിക്കാം...


സലിം കുമാറിന്റെ വക്കീൽ കഥാപാത്രത്തിന് 10 ൽ 10 മാർക്ക്‌ കൊടുക്കാം..


മൊത്തത്തിൽ നോക്കിയാൽ നല്ലൊരു സിനിമ ആണ് queen


6.75/100 comentários:

​The Shape of Water

​The Shape of Water

​ഊമയായ കഥാനായിക എലീസ , അവൾ ഒരു ശാസ്ത്ര പരീക്ഷണ ശാലയിലെ ക്‌ളീനിംഗ് സ്റ്റാഫ്‌ ആണ് , സംസാരിക്കാൻ കഴിയാത്ത ആൾക്കാരെ ആകർഷിക്കാൻ തക്കവണ്ണം സൗന്ദര്യം ഒന്നും ഇല്ലാത്ത അധികം കൂട്ടുകാർ ഇല്ലാത്ത കഥാനായികയുടെ ഭാഷ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് അവളുടെ കൂടെ തന്നെ ജോലി ചെയ്യുന്ന സിൽഡ യാണ് ...

അങ്ങനെ ഇരിക്കെ ഒരിക്കൽ ഇവരുടെ പരീക്ഷണശാലയിലേക്കു ഒരു ജീവിയെ കൊണ്ടുവരുന്നു , മനുഷ്യൻറെയും മീനിന്റെയും രൂപവും സ്വഭാവവും ഉള്ള ചെതുമ്പലും ചെകിളകളും ഉള്ള ഒരു വിചിത്ര ജീവി , വെള്ളത്തിലാണ്  ജീവിക്കുന്നതെങ്കിലും ആ ജീവിക്കു കുറച്ചു സമയം കരയിലും ചിലവിടാൻ സാധിക്കുമായിരുന്നു .

പരീക്ഷണ ശാലയിൽ ആ ജീവി നേരിടേണ്ടി വരുന്ന  ഉപദ്രവങ്ങൾക്കിടെ   ആ ജീവിയുമായി  എലീസ ചങ്ങാത്തത്തിൽ  എത്തുന്നു ,  സ്വന്തം സ്വപ്നങ്ങളെ സ്വന്തം  മുറിക്കുള്ളിലും , സ്വന്തം മനസ്സിനുള്ളിലും അടക്കി കഴിഞ്ഞിരുന്ന അവൾ ആ ജീവിയുമായി  പ്രണയത്തിൽ ആവുന്നു . അവളെ അവളായി കണ്ടു തന്നെ ഇഷ്ടപെടുന്ന ആ  ജീവി , അവളുടെ വൈകല്യങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് അവളെ ഇഷ്ടപെടുന്ന ആ ജീവി അതെ ആ ജീവിതം അവൾക്കു ഇത്ര നാൾ കിട്ടാത്ത ആനന്ദം ആയിരുന്നു സമ്മാനിച്ചത് ....

കറുത്തവനും വെളുത്തവനും , സൗന്ദര്യം ഉള്ളവനും ഇല്ലാത്തവനും , വൈകല്യം ഉള്ളവനും ഇല്ലാത്തവനും അങ്ങനെ പുറമെ മനുഷ്യൻ എന്ത് തന്നെ ആയിക്കൊള്ളട്ടെ ഉള്ളിന്റെ ഉള്ളിൽ  അവൻ/അവൾ ഒരേ പോലെ തന്നെയാണ് , അവർ കാണുന്ന സ്വപ്നങ്ങൾക്ക് എല്ലാം ഒരേ നിറമാണ് , അവരുടെ പ്രണയത്തിന്റെ ഭാഷ ഒന്ന് തന്നെയാണ് , അതീ ചിത്രത്തിൽ പറയാതെ പറഞ്ഞു വെയ്ക്കുന്നു ...........

ഈ  സമൂഹത്തിൽ മറ്റുള്ളവരാൽ ആകർഷിക്കപ്പെടാൻ തക്ക സൗന്ധര്യം ഇല്ലാതെ പോയ ഒരു യുവതിയുടെ സ്വപ്ന സാക്ഷാൽക്കാരത്തിന്റെ കഥയാണിത് .......


ഈ ജീവിയെ പരീക്ഷണശാലക്കാർ ഇവൾക്ക് വിട്ടു കൊടുക്കുമോ ??

അവൾ സ്വപ്നം കണ്ട ഒരു ജീവിതം അവളെ തേടി എത്തുമോ ??

അതോ ഇവരുടെ പ്രണയം എന്നന്നേക്കുമായി അവസാനിക്കുമോ  ??

കൂടുതൽ കാര്യങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക ......


ഓസ്കാർ 2018 ൽ മികച്ച ചിത്രത്തിനും , സംവിധായകനും ഉള്ള അവാർഡുകൾ നേടിയ ചിത്രമാണിത് ....


0 comentários: