Featured

Children of Heaven Movie Review

ദാരിദ്രം അത് അനുഭവിച്ചു തന്നെ അറിയണം എന്നാണ് പറയാറ് , പക്ഷെ അത് മൂലം ഉണ്ടാവുന്ന ആ ഒരു സങ്കടം , നിസ്സഹായത അത് ഈ ചിത്രത്തില്‍ നമുക്ക് കാണിച്ചു തരുന്നു..
ഒന്‍പതു വയസ്സുള്ള അലിയും , അവന്റെ നിഷ്കളങ്കയായ പെങ്ങളും , ഇളയ വാവയും പിന്നെ അച്ഛനും അമ്മയും ഇതാണ് അലിയുടെ കുടുംബം , രോഗാവസ്ഥയില്‍ ഉള്ള അമ്മയ്ക്കും ഇവര്‍ക്കും ആകെയുള്ള വരുമാനം അലിയുടെ അച്ചന്റെയാണ് , 
അലിയുടെ കുഞ്ഞിപെങ്ങള്‍ ആണ് ആ കുടുംബത്തിലെ ജോലി എടുക്കാന്‍ അവന്റെ അമ്മയെ സഹായിക്കുന്നത് , അലിയും അവനു കഴിയുന്ന രീതിയില്‍ അവരെ സഹായിക്കും .ദാരിദ്രത്തില്‍ ആണെങ്കിലും വളരെ സന്തോഷത്തില്‍ കഴിയുന്ന കുടുംബം ....
കുഞ്ഞിപെങ്ങളുടെ ഷൂസ് നന്നാക്കാന്‍ കൊടുത്ത കടയില്‍ നിന്നും മേടിച്ചുകൊണ്ട് തിരികെ വരുന്ന വഴിയില്‍ അലിക്ക് അത് നഷ്ടമാവുന്നു , ഷൂ ഇല്ലാതെ വീട്ടില്‍ എത്തുന്ന അലിയുടെ മുന്‍പിന്‍ അനിയത്തി വിതുമ്പുന്നു , ഷൂ ഇല്ലാതെ നാളെ സ്കൂളില്‍ താന്‍ എങ്ങനെ പോവും എന്നുള്ള അനിയത്തിയുടെ ചോദ്യത്തിനു മുന്‍പില്‍ അലിയുടെ നിസ്സഹായാവസ്ഥ അത് നമ്മുടെ കണ്ണുകളെ ഈറനണിയിക്കും...............
അനിയത്തിയുടെ ക്ലാസ്സ്‌ സമയം കഴിഞ്ഞാണ് അലിക്ക് സ്കൂളില്‍ പോവേണ്ടത് , അതിനാല്‍ അലി തല്‍ക്കാലം അനിയത്തിക്ക് സ്വന്തം ഷൂസ് കൊടുക്കുന്നു , ക്ലാസ്സ്‌ കഴിയുമ്പോള്‍ തെരുവിലെ ആളൊഴിഞ്ഞ സ്ഥലത്ത് അവന്‍ കാത്തു നില്‍ക്കും , കുഞ്ഞി പെങ്ങള്‍ ക്ലാസ്സ്‌ കഴിയുന്ന വഴി ഓടി വന്നു ഷൂസ് ഇവന് കൈമാറ്റം ചെയ്യും ,കിട്ടുന്ന വഴി അലി ഓടുകയാണ് സമയം വൈകാതെ സ്കൂളില്‍ എത്താന്‍ ..............
സ്കൂളില്‍ വെച്ച് മറ്റൊരു കുട്ടിയുടെ കാലില്‍ തന്റെ നഷ്ടപ്പെട്ട ഷൂസ് കണ്ട അലിയുടെ അനിയത്തി അലിയെയും കൂട്ടി അത് തിരികെ മേടിക്കാന്‍ ചെന്നപ്പോള്‍ അവര്‍ തങ്ങളേക്കാളും മോശം അവസ്ഥയില്‍ ഉള്ളവരാണെന്ന് കണ്ട് ഒന്നും അറിയിക്കാതെ തിരികെ പോരുന്നു ( അതെ , കുട്ടികള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കരുണ ) ...
അവസാനം അലിയുടെ മുന്‍പില്‍ അനിയത്തിക്ക് ഒരു ഷൂസ് കണ്ടെത്തിക്കൊടുക്കാന്‍ ഉള്ള ഒരു വഴി തെളിയുകയാണ് , ഒരു പക്ഷെ അവന്‍ വിജയിച്ചേക്കാം അതോ വീണ്ടും ആ കുട്ടികളെ ദൈവം കൈ വിടുകയാണോ ???????????? ബാക്കി നിങ്ങള്‍ കണ്ടു തന്നെ അറിയുക ....
അലിയായി അഭിനയിച്ച കുട്ടിയും അവന്റെ അനിയത്തിയും ആ കുട്ടികളുടെ മുഖം ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ഒരു ദൈവ ചൈതന്യം കാണാന്‍ കഴിഞ്ഞ പോലെ തോന്നി , അതെ ആ മുഖം ഒന്ന് കണ്ടവര്‍ക്ക് ഈ ഫിലിം മുഴുവന്‍ കാണാതെ ഇരിക്കുവാന്‍ കഴിയില്ല , ഏതൊക്കെയോ നിമിഷങ്ങളില്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു പോയി .....
നമ്മള്‍ എപ്പോഴും നമ്മളെക്കാള്‍ മുകളില്‍ ജീവിക്കുന്നവരെ നോക്കുന്നു എന്നിട്ട് നമ്മള്‍ കഷ്ടപ്പാടില്‍ ആണ് ജീവിക്കുന്നത് , ഇതിലും നല്ല ജീവിതം കിട്ടാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു... , നമ്മള്‍ നമ്മളെക്കാള്‍ താഴെ ഉള്ളവരെ ഒന്ന് നോക്കുക അവരുടെ കഷ്ടപ്പാടുകളും ദുരിതവും നോക്കുക , അപ്പോള്‍ മനസ്സിലാവും നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍ ആണെന്ന് ....................

0 comentários:

Forrest Gump Movie Review
Forrest Gump (1994)
നിഷ്കളങ്ക അതിന്റെ അങ്ങേ അറ്റത്തെ സ്ഥിതിയിൽ എത്തി നിൽക്കുന്ന അവസ്ഥയ്ക്ക് നമുക്ക് ഫോറെസ്റ് ഗമ്പ് എന്ന് വിളിക്കാം......
അതേ അതാണീ ചിത്രം, തികച്ചും നിഷ്കളങ്കനായ ഫോറെസ്റ്റ് ഗമ്പ് എന്ന വ്യക്തിയുടെ കഥ...
ഈ ചിത്രം കാണുമ്പോൾ അറിയാതെ ഒരു സന്തോഷം നമ്മുടെ ഉള്ളിൽ പരക്കുന്നത് അറിയാം, അതേ നായകന്റെ ആ
നിഷ്കളങ്ക അത് നമുക്ക് സമ്മാനിക്കുന്നത് ഓർത്തിരിക്കാൻ പാകത്തിന് കുറെ സുന്ദര നിമിഷങ്ങളാണ്....
ചെറുപ്പത്തിൽ കാലുകൾക്ക് അൽപ്പം സ്വാധീനം കുറവുള്ള ആളായിരുന്നു ഫോറെസ്റ്റ്, അവനെ ഓർത്തുള്ള അവന്റെ അമ്മയുടെ വ്യാകുലതകൾ ഇതിൽ കാണാം, സ്പെഷ്യൽ സ്കൂളിൽ പഠിക്കാതെ മറ്റുള്ളവരെ പോലെ തന്നെയുള്ള വിദ്യാഭ്യാസം അവനു കിട്ടാൻ അവന്റെ അമ്മയ്ക്ക് നഷ്ടപെടുത്തേണ്ടി വന്നത് അവരുടെ ജീവിതത്തിന്റെ പരിശുദ്ധി തന്നെയായിരുന്നു.....
ഒരമ്മയ്ക്ക് സ്വന്തം മകനെ എറ്റവും മികച്ചവനാക്കാനുള്ള ആഗ്രഹവും അതിന്റെ സഫലീകരണവും നിങ്ങൾക്ക് ഇതിൽ കാണാം, സ്നേഹിച്ച പെണ്ണിനോടുള്ള ആത്മാർത്ഥമായ പ്രേമവും അതിന്റെ നിഷ്കളങ്കതയും നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാം, കൂട്ടുകാരന്റെ ആഗ്രഹം സ്വന്തം സ്വപ്നമായി കണ്ടു അത് യാഥാർത്ഥ്യം ആക്കാൻ നടക്കുന്ന ഒരു സുഹൃത്തിനെ നിങ്ങൾക്കിതിൽ കാണാം, ചെയ്യുന്ന ജോലികളോട് നൂറു ശതമാനം നീതി പുലർത്തുന്ന ഒരു മനുഷ്യനെ ഈ ചിത്രത്തിൽ കാണാം.....
ഞാൻ വരുന്നത് വരെ അച്ഛൻ ഇവിടെത്തന്നെ ഇരിക്കില്ലേ എന്ന് ചോദിച്ചു ആദ്യത്തെ ദിവസം സ്കൂൾ ബസ്സിൽ കേറിപ്പോയ സ്വന്തം കുട്ടിക്ക് കൊടുത്ത വാക്ക് പാലിക്കാനായി കുട്ടിയെ കാത്തിരിക്കുന്ന ഒരച്ഛന്റെ നിഷ്കളങ്കത ഇതിൽ കാണാം......
അതേ ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നത് കുറെ നിറമുള്ള ഓർമകളും മനസ്സ് നിറയെ സന്തോഷവും ആണ്......
ഒരു തൂവൽ, കാറ്റത്ത് പാറിപ്പറക്കുന്ന പോലെ നമ്മുടെ ജീവിതവും ഉയർച്ച താഴ്ചകളിലൂടെ പതിയെ പതിയെ ദൂരെയുള്ള ആ അദൃശ്യ ശക്തിയുടെ തീരുമാനം അനുസരിച്ച് സഞ്ചരിക്കുന്നു.....
അതേ ആ ആദൃശ്യ ശക്തിയുടെ തൂവൽ സ്പർശം അത് മുഴുവനായും ലഭിച്ച ഫോറെസ്റ്റ് ഗമ്പ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.......

0 comentários:

The Shawshank Redemption Movie Review


The Shawshank Redemption (1994)
ഭാര്യയേയും അവളുടെ കാമുകനെയും കൊന്നതിനു ജയിലില്‍ അടയ്ക്കപ്പെടുന്ന ഒരുവന്‍ , സമൂഹത്തില്‍ നല്ല രീതിയില്‍ ജീവിച്ചിരുന്ന ബാങ്ക് ജോലിക്കാരനായ അവന്‍ ഇത് വരെ പരിചയമില്ലാത്ത ജയില്‍ ലോകത്ത് തന്റെ ജീവിതം തള്ളി നീക്കുന്നത്ന്റെ കഥയാണിത് , പുതിയ ജീവിത സാഹചര്യങ്ങളെ അസാമാന്യ മനക്കരുത്തോടെഅവന്‍ നേരിടുന്നു , ഒരിക്കലും പുറത്ത് കടക്കാന്‍ ആവില്ലെന്ന് എല്ലാരും പറയുന്ന ആ ജയിലില്‍ നിന്നും 19 വര്‍ഷത്തെ പ്രയത്നത്തിലൂടെ അവന്‍ രക്ഷപെടുന്നു , മുന്നോട്ടുള്ള പ്രതീക്ഷകള്‍ ആയിരിക്കാം മനുഷ്യനെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം , എത്ര കാലം കഴിഞ്ഞാലും തനിക്ക് വളരെ നല്ലൊരു ജീവിതം ഇനിയും ബാക്കിയുണ്ട് എന്ന പ്രതീക്ഷ ആവാം ഇത്ര നീണ്ട കാലത്തെ പ്രയത്നത്തിലൂടെ ജയില്‍ ചാടാന്‍ അവനെ സഹായിച്ചത്....
ജയില്‍ ചാടാന്‍ അവന്‍ നടത്തിയ ആ ടെക്നിക്കുകള്‍ അത് ഈ സിനിമ കണ്ടു തന്നെ അറിയുക , തന്നെ അവരുടെ കാര്യസാധ്യത്തിനായി മാത്രം ഉപയോഗിച്ച ജയില്‍ വാര്‍ഡനും , അവിടുത്തെ ഉധ്യോഗസ്ഥനും തന്‍റെ ബാങ്കര്‍ എന്ന ജോലിയുടെ അറിവ് വെച്ച് അവന്‍ കൊടുക്കുന്ന മധുര പ്രതികാരവും , ജയില്‍ ചാടി പുറത്തിറങ്ങുമ്പോള്‍ അവനു ജീവിതകാലം മുഴുവന്‍ കഴിയാനുള്ള വക അവന്‍ ജയിലില്‍ കിടന്നു നേടിയെടുത്ത ആ ടെക്നിക് എല്ലാം ഈ സിനിമയെ മികവുറ്റതാക്കുന്നു .....
ജയില്‍ ചാട്ടം പ്രമേയമാക്കിയ അനവധി സിനിമകള്‍ ഉണ്ടെങ്കിലും അതില്‍ ഏറ്റവും മികച്ചതായാണ് ഇതിനെ ലോകം കാണുന്നത് IMDB റേറ്റിംഗ് ഉള്ള സിനിമകളില്‍ ആദ്യത്തെ 5 ല്‍ ഈ സിനിമയും ഉണ്ട് ..
1979 ലെ Escape from Alcatraz എന്ന സിനിമയുമായി ഇതിനു വളരെ അധികം സാമ്യം ഉണ്ട്. ആ സിനിമ കാണാത്തവര്‍ക്ക് ഇത് വളരെ ആസ്വദിക്കാവുന്ന ഒന്നാണ് .......

0 comentários:

12 Angry Men Movie Review
12 Angry Men:

1957 ല്‍ ഇറങ്ങിയ ഒരു ചിത്രം ഹോ കണ്ടു തുടങ്ങിയിട്ട് തീരാതെ അതിന്റെ മുന്‍പില്‍ നിന്നും എഴുന്നേറ്റു പോരാന്‍ തോന്നിയില്ല, എന്ത് മനോഹരമായ രീതിയില്‍ തിരക്കഥ തയ്യാറാക്കിയിരിക്കുന്നു ..
ഒരു പതിനേഴു വയസ്സുള്ള ബാലന്‍ അവന്റെ അച്ഛനെ കൊന്നതിനു പിടിയിലാവുന്നു , 12 പേര്‍ അടങ്ങിയ ബെഞ്ചാണ് അവന്റെ ശിക്ഷ തീരുമാനിക്കേണ്ടത് . വിധി പ്രസ്താവിക്കാന്‍ ഉള്ള ആള്‍ക്കാര്‍ ആ കുട്ടിയെ സാഹചര്യ തെളിവ് വെച്ച് കുറ്റക്കാരനെന്നു വിധിച്ചു മരണശിക്ഷ കൊടുക്കാന്‍ തയ്യാറാവുന്ന സമയത്ത് 12ല്‍ഒരാള്‍ക്ക്‌ മാത്രം പെട്ടെന്ന് ഒരു സംശയം ആ കുട്ടി തെറ്റുകാരന്‍ അല്ലാതാവാന്‍ ചെറിയ ഒരു ചാന്‍സ് ഇല്ലേ?? കുട്ടി കുത്തുന്നത് കണ്ട ആള്‍ ഉണ്ട് , കുട്ടി കൃത്യം നടത്തിയ ശേഷം ഇറങ്ങി ഓടുന്ന കണ്ട സാക്ഷിയും ഉണ്ട് , എന്നാലും തെറ്റുകാരന്‍ അല്ലെന്നു സംശയം പ്രകടിപ്പിച്ച വ്യക്തി ഉയര്‍ത്തുന്ന കുറെ ചോദ്യങ്ങള്‍ ഈ സിനിമയെ മുന്നോട്ടു നയിക്കുകയാണ് ..........
അവസാനം എന്താവും ?? കുട്ടിയെ തൂക്കികൊല്ലുമോ?? അതോ വെറുതെ വിടുമോ?? അതോ സംശയം പ്രകടിപ്പിച്ച ആള്‍ അകത്താവുമോ ??
നിങ്ങള്‍ കണ്ടു നോക്ക് ഒരു മണിക്കൂര്‍ 36 മിനിറ്റുള്ള ഈ black&white ചിത്രം നടക്കുന്നതു വെറും ഒരു മുറിക്കുള്ളില്‍ മാത്രം ആണ് ....
1957 ല്‍ ഇങ്ങനൊരു സസ്പെന്‍സ് ത്രില്ലെര്‍ ഒരുക്കിയ എല്ലാവര്ക്കും ആയിരമായിരം, അഭിനന്ദനങ്ങള്‍...
നെറ്റില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ ഇതിന്റെ മലയാളം subtitle കിട്ടും

0 comentários: