Featured

ആട് 2

🐑🐑ആട് 2🐑🐑


കംപ്ലീറ്റ് എന്റർടൈൻമെന്റ് 👍👍🎖🎖🎊🎉

ആട് ഒന്നാം ഭാഗത്തിലെ കഥാപാത്രങ്ങൾ എല്ലാവരും തന്നെ, -ഒളിച്ചോടിപ്പോയ ഷാജി പാപ്പന്റെ ഭാര്യ വരെ- പഴയെ ബിജിഎം സഹിതം പുനരവതരിച്ചപ്പോൾ അത് തീയറ്ററുകളിൽ ചിരിയുടെ ഉത്സവം സമ്മാനിച്ചു......

ഓരോ കഥാപാത്രങ്ങളും വീണ്ടും ആ പഴയ ഓർമ്മകൾ സമ്മാനിച്ചു  വന്നപ്പോൾ, ആദ്യ ഭാഗത്തിന് തീയറ്ററിൽ പോവാൻ പറ്റാതെ ഇരുന്നവർ കയ്യടിയും ബഹളവുമായി എതിരേറ്റു, കുറെ നാളുകൾക്കു ശേഷമാണ് ഒരു മലയാള സിനിമയ്ക്ക് തീയറ്ററിൽ ഇത്രയും ഉത്സവാന്തരീക്ഷം കാണുന്നത്.....

ഷാജി പാപ്പൻ കഴിഞ്ഞ ഭാഗത്തേക്കാൾ കുറച്ചു കൂടി  ധൈര്യശാലിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു,  ക്യാപ്ടൻ ക്ളീറ്റസായി ധർമജനും,  ഡ്യൂഡ് ആയി വിനായകനും, തകർത്തു....
അറക്കൽ അബുവും, സർബത്ത് ഷമീറും, സാത്താൻ സേവ്യറും എല്ലാരും ഒത്തു ചേർന്നപ്പോൾ ഈ ക്രിസ്തുമസിന്റെ കപ്പ്‌ ഷാജി പാപ്പനും പിള്ളേരും കൊണ്ട് പോയി........ 🏆🏆🏆🏆🏆🏆🏆


 ഈ ക്രിസ്തുമസിന് ലോജിക്കോന്നും നോക്കാതെ ചിരിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ ചിത്രത്തിന്......

8/10


0 comentários:

Miracle In Cell No. 7
Miracle in cell no. 7 (  കൊറിയൻ )

മാനസിക വൈകല്യമുള്ള ഒരു പിതാവ് , അയാളുടെ ലോകം അയാളുടെ ഒരേ ഒരു ഓമന മകൾ മാത്രമാണ് , നിഷ്കളങ്കയായ ആ കുട്ടിക്ക് പിതാവ് എന്നാൽ ജീവന് തുല്യമാണ്  , സങ്കടവും സന്തോഷവും കളിയും ചിരിയുമായി ജീവിതം ആസ്വദിച്ചു കഴിയുന്ന അവരുടെ ആ കൊച്ചു ലോകത്തിലേക്കു  പെട്ടെന്നാണ് ഒരു സങ്കടം കടന്നു വന്നത് 

നാട്ടിൽ ഒരു പിഞ്ചു കുട്ടിയുടെ മരണം സംഭവിക്കുന്നു  , അതും പോലീസ് കമ്മീഷണറുടെ കുട്ടി ,  മാനസിക വൈകല്യമുള്ള പിതാവിൽ കുറ്റം ചാർത്തപ്പെടുന്നു , എത്രയും പെട്ടെന്ന് കുറ്റം തെളിയിക്കാനുള്ള പോലീസിന്റെ വ്യഗ്രതയിൽ  ഈ പിതാവ് അകപ്പെട്ടു പോവുന്നു , ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുവാൻ ഒരു നീതി പീഠവും ഉണ്ടായിരുന്നില്ല , ഇയാൾ കുറ്റവാളി അല്ലെന്നു ആകെ വിശ്വസിച്ചത് അയാളുടെ പിഞ്ചു കുട്ടി മാത്രം ആയിരുന്നു ..........

സ്വന്തം മകളെ പിരിഞ്ഞുള്ള ജയിൽ വാസം അയാളെ ആകെ തളർത്തുന്നു , കൂടാതെ ഒരു പിഞ്ചു കുഞ്ഞിനെ കൊന്ന കുറ്റവാളിയോടുള്ള സഹ തടവുകാരുടെ പെരുമാറ്റം അതും കൂടി ആവുമ്പോൾ അയാളുടെ പതനം പൂർത്തിയാവുന്നു , എന്നാൽ മാനസിക വൈകല്യം ഉള്ള ഇയാളുടെ നിഷ്ക്കളങ്കതയും  , മനുഷ്യത്വം നിറഞ്ഞ പെരുമാറ്റവും അനുഭവിക്കാൻ ഇടയായ സഹ തടവുകാർ ഇയാൾക്കുള്ളിലെ നന്മയെ മനസ്സിലാക്കുന്നു , ഇയാൾ കുറ്റവാളി അല്ലെന്നു മനസ്സിലാക്കിയ സഹ തടവുകാർ ജയിലിനുള്ളിൽ ഇയാളുടെ മകളെ ഇയാൾക്കരികിൽ എത്തിക്കാനും , ഇയാൾ നിരപരാധി ആണെന്ന് തെളിയിക്കാനും നടത്തുന്ന രസകരമായ ശ്രെമങ്ങളുടെ കഥയാണിത് ....................

പോലീസിന്റെ കരുതി കൂട്ടി ഉണ്ടാക്കിയ കൃത്രിമ തെളിവുകൾക്കു എതിരെ സത്യം വിജയിക്കുമോ ?? അതോ തന്റെ ആരോരും ഇല്ലാത്ത മകളെ തനിച്ചാക്കി അയാൾ അനിവാര്യമായ വധശിക്ഷ ഏറ്റു വാങ്ങുമോ ??  അതെ പ്രേക്ഷകനെ ചരിപ്പിക്കുകയും , കരയിപ്പിക്കുകയും , ത്രിൽ അടിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹര ചിത്രമാണിത് .....

അച്ഛന്റയും മകളുടെയും സ്നേഹത്തിന്റെ ആഴം കണ്ടു കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണീര് വീഴ്ത്താതെ നിങ്ങൾക്ക് ഈ ചിത്രം കണ്ടു തീർക്കാൻ കഴിയില്ല ...........................പിതാവായി വേഷം ഇട്ട   , മകളായി വേഷം ഇട്ട    എന്നിവരുടെ അസാമാന്യ അഭിനയ പാടവം ഈ സിനിമയെ മറ്റൊരു നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നു , നിങ്ങൾ ഒരു സിനിമാ ആസ്വാദകൻ ആണെങ്കിൽ ഉറപ്പായും ഈ ചിത്രം ഒരു തവണ കണ്ടിരിക്കണം അത് ഉറപ്പായും നിങ്ങൾക്ക് എന്നെന്നും ഓർത്തിയ്ക്കാൻ പാകത്തിന് കുറെ മനോഹര നിമിഷങ്ങൾ സമ്മാനിക്കും എന്ന് ഉറപ്പാണ് ...........0 comentários:

Insomnia (2002) Movie Review


Insomnia 2002
Directed by Christopher Nolan


Alaskan നഗരത്തില്‍ നടന്ന ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ ഉത്തരം തേടി അവിടെ എത്തുന്ന രണ്ടു കുറ്റാന്വോഷകര്‍, Will Dormer & Hap Eckhart. ഇവരെ സഹായിക്കാന്‍ വേണ്ടി ഈ നഗരത്തിലെ കുറ്റാന്വോഷക Ellie Burr കൂടെയും ഉണ്ട് ..

 Alaskan നഗരത്തിനു ഒരു പ്രിത്യേകതയുണ്ട് അവിടെ വല്ലപ്പോഴും മാത്രമേ സൂര്യന്‍ അസ്തമിക്കാറുള്ളു, സ്വതേ ഉറക്കക്കുറവിന്റെ അസുഖം ഉള്ള Will Dormer ഈ നഗരത്തിലെ ഈ കാലാവസ്ഥയോടു പൊരുത്തപ്പെടാന്‍ പാടുപെടുന്നു..അദ്ദേഹത്തിന്റെ ആത്മസംഘര്‍ഷത്തിന്റെ കഥകൂടിയാണിത്‌ ......

കുറ്റവാളിയെ തേടിയുള്ള മൂടല്‍ മഞ്ഞു മൂടിയ കുന്നിന്‍ താഴ്വരയില്‍ക്കൂടെ  ഉള്ള യാത്രക്കിടെ കുറ്റവാളി എന്ന് കരുതി Will Dormer  തന്റെ കൂട്ടുകാരനായ Hap Eckhart. നു നേരെ വെടിയുതിര്‍ക്കുന്നു , അദ്ദേഹത്തിന്റെ ഉറക്കമില്ലായ്മയും അത് മൂലം അദ്ദേഹം അനുഭവിക്കുന്ന ആത്മസംഘര്‍ഷം മൂലമോ ആണോ അദ്ദേഹം അബദ്ധത്തില്‍ ആ വെടി സഹപ്രവര്‍ത്തകന് നേരെ ഉതിര്‍ത്തത് ??? അതോ അദ്ദേഹത്തിന്റെ ഉപബോധമനസ്സില്‍ തോന്നിയ മറ്റെന്തെങ്കിലും കാരണം മൂലം ആണോ അദ്ദേഹം അങ്ങനെ ചെയ്തത് ?? ഒരു പാട് ചോദ്യങ്ങള്‍ പ്രേക്ഷകന് മുന്‍പില്‍ ഉയര്‍ത്താന്‍ സംവിധായകന് ഈ അവസരത്തില്‍ സാധിച്ചു .....

സഹപ്രവര്‍ത്തകനെ താനാണ് വെടി  വെച്ചതെന്ന  കാര്യം മറയ്ക്കാന്‍ ശ്രമിക്കുന്ന Will Dormer, പക്ഷെ ഇത് നേരിട്ട് കണ്ട കുറ്റവാളിയുടെ ബ്ലാക്ക്മെയിലിംഗ് , കൂടാതെ കുറ്റാന്വോഷക Ellie Burr ന്റെ അപ്രതീക്ഷിതമായ ചില ഇടപെടലുകള്‍  ഇതെല്ലാം വെച്ച് കഥ പുരോഗമിക്കുകയാണ്, കുറ്റവാളി നടത്തുന്ന ഒളിച്ചു കളിയും അയാളുടെ ഭീഷണികളും, Will Dormer ന്റെ ഉറക്കമില്ലായ്മ മൂലമുള്ള ബുദ്ധിമുട്ടുകളും , Hap Eckhart ന്റെ പിന്നിലെ രഹസ്യവും എല്ലാം നമുക്ക് ആകാംഷയുടെ നിമിഷങ്ങള്‍ സമ്മാനിക്കുന്നു ....കുറ്റാന്വോഷക ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഈ ചിത്രം , നോളന്റെ ആ വേറിട്ട അവതരണ ശൈലിയും, മനോഹരമായ ക്ലൈമാക്സും  ചിത്രത്തെ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു , നായക വേഷം കൈകാര്യം ചെയ്ത Al Pacino, വില്ലന്റെ വേഷം മനോഹരമാക്കിയ Robin Williams എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു ........

0 comentários:

Enemy at the Gates : Movie Review


Enemy at the Gates :2001


 ഹിറ്റ്ലറിൻറെ നാസി  പട ലോകം കീഴടക്കി പായുമ്പോൾ തങ്ങളുടെ അഭിമാന നഗരമായ , തങ്ങളുടെ നേതാവിന്റെ പേരുള്ള സ്റ്റാലിന്‍ഗ്രാഡ് നഗരത്തെ അവരിൽ നിന്നും രക്ഷിക്കാനും , ഹിറ്റ്ലറുടെ പടയോട്ടത്തിനു അന്ത്യം വരുത്താനും സ്റ്റാലിന്റെ റഷ്യൻ സേന നടത്തുന്ന തിരിച്ചടികളുടെ കഥയാണ് Enemy at the Gates ,  ചെറുപ്പത്തിൽ മുത്തച്ഛൻ പഠിപ്പിച്ച തന്ത്രങ്ങളുമായി റഷ്യൻ സ്നൈപ്പർ  Vasily ഹിറ്റ്ലറുടെ സേനയെ നേരിടുകയാണ് അവന്റെ അസാമാന്യ യുദ്ധ പാടവത്തിൽ ഹിറ്റ്ലറുടെ സേനയിലെ പലരും അവന്റെ കൃത്യതയാർന്ന വെടിയുണ്ടകൾക്കു ഇരയാവുകയാണ് , കൃത്യമായ ഉന്നവും ഏകാഗ്രതയും , ക്ഷമയും എല്ലാം അവനെ മറ്റുള്ള സ്‌നൈപ്പർസിൽ നിന്നും വ്യത്യസ്ഥനാക്കുകയാണ് , ഇവന്റെ കഥകൾ കൂടുതൽ കൂടുതൽ റഷ്യൻ യുവാക്കൾക്ക് പ്രചോദനം ആവാനും മാതൃരാജ്യത്തിനു വേണ്ടി പേരാടാൻ ഇറങ്ങാൻ അവരെ പ്രേരിപ്പിക്കാനും ലഘു രേഖകളാക്കിയും , പത്രത്തിൽ ഇവന്റെ വീര കഥകൾ പ്രചരിപ്പിച്ചും റഷ്യ ഈ അവസരം നന്നായി വിനിയോഗിക്കുന്നു ....

ഇവന്റെ വീരകഥകൾ അറിഞ്ഞ , ഇവൻ മൂലം തങ്ങൾക്ക് നാശം ഉണ്ടാവും എന്ന് തിരിച്ചറിഞ്ഞ ഹിറ്റ്ലറുടെ സേന ഇവനെ നേരിടുവാൻ , അവരുടെ ഏറ്റവും നല്ല സ്നൈപ്പറെ അയക്കുന്നു , പിന്നെ ഇവർ തമ്മിലുള്ള പോരാട്ടത്തിലൂടെ കഥ പുരോഗമിക്കുന്നു .......

കൊണ്ടും കൊടുത്തും മുന്നേറുന്ന ഈ പോരാളികളുടെ ജീവൻ മരണ പോരാട്ടത്തിന്റെ കഥയാണിത് ,  ഈ കഥയുടെ കൂടെ തന്നെ ഒരു ചെറിയ പ്രണയ കഥയും അരങ്ങേറുന്നു Vasily യെ സ്നേഹിക്കുന്ന അവൻ ഓരോ ദിവസവും തിരിച്ചു വരണേ  എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്ന അവന്റെ പ്രണയിനി, അവസാനം ആരുടെ പ്രാര്ഥനയാവും ദൈവം ചെവിക്കൊണ്ടത് ???? കൂടുതൽ അറിയുവാൻ ഈ ഫിലിം കാണുക ...

യുദ്ധ സിനിമകൾ ഇഷ്ടപെടുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഉറപ്പായും ഈ ചിത്രം ഇഷ്ടമാവും , യുദ്ധത്തിന്റെ ആ പിരിമുറുക്കവും പ്രണയവും   വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു .....0 comentários:

The Godfather 1 Movie ReviewThe Godfather 1:1972

​IMDB  റേറ്റിംഗ് 9.2  കണ്ടതുകൊണ്ടാണ് ഈ ഫിലിം കാണാൻ തീരുമാനിച്ചത് , പക്ഷെ ഇതേ മോഡൽ ഉള്ള കുറെ പടങ്ങൾ കണ്ടതുകൊണ്ടാവും എനിക്ക് അത്രയ്ക്ക് ഈ പടം അങ്ങ് ഇഷ്ടപ്പെട്ടില്ല , ഒരു പക്ഷെ ഞാൻ കണ്ട മിക്ക മാഫിയാ സിനിമകൾക്കും പ്രചോദനം ആയതു ഒരു പക്ഷെ ഈ ഫിലിം ആയിരുന്നിരിക്കാം , ഇതിലെ ഏതേലും ഒരു രംഗം അനുകരിക്കാത്ത ( പ്രചോദനം ആവാത്ത ) മാഫിയാ സിനിമകൾ ഒരു പക്ഷെ ഇല്ലെന്നു തോന്നുന്നു , എന്റെ കാര്യത്തിൽ ഞാൻ കഴിഞ്ഞ കുറെ നാളുകളിൽ കണ്ട മാഫിയാ ഫിലിംസിന്റെ അനുകരണമാണ് ഈ പടം എന്ന്  എന്റെ ഉള്ളിൽ തോന്നിയതുകൊണ്ടാവാം ഈ പടത്തെ  എനിക്ക് അത്ര നന്നായി ഉൾക്കൊള്ളാൻ കഴിയാതെ പോയത് എന്ന് തോന്നുന്നു ...

​ഒരു പക്ഷെ ആ കാലത്തെ ഫിലിം ചരിത്രത്തിൽ  ഈ രീതിയിൽ ഇറങ്ങിയ ആദ്യത്തെ ഫിലിം ആവാം ​ഇത് അതുകൊണ്ടാവാം ഇതിനു ഇത്ര പ്രചാരം ലഭിച്ചത് , ഇന്നത്തെ മാഫിയാ സിനിമകളെ വെച്ച് നോക്കുമ്പോൾ എനിക്ക് ഇത് ഒരു സ്ലോ മൂവി ആയി ഫീൽ ചെയ്തു , ഒരു പക്ഷെ നീറി നീറി പുകഞ്ഞുള്ള പ്രതികാര രീതി ആവാം സംവിധായകൻ ഉദ്ദേശിച്ചത് എന്ന് വന്നേക്കാം ..

​ബാക്കി എല്ലാ കള്ളക്കടത്തും ചെയ്യുന്ന നായകൻ ( അവൻ കൊലപാതകം നടത്തും , സ്വർണ കച്ചവടം നടത്തും , മോഷണം നടത്തും , അടിപിടി നടത്തും .....)​ മയക്കുമരുന്ന് കച്ചവടത്തിന്റെ കാര്യം വരുമ്പോൾ അത് മാത്രം നടത്തില്ല അത് സമൂഹത്തിനു ശരിയല്ല എന്ന് പറഞ്ഞു ആ കച്ചവടത്തിൽ നിന്ന് മാത്രം പിൻവാങ്ങുകയും സമൂഹം അവനെ ആ ഒരു കാരണത്താൽ ഒരു വീരപരിവേഷം നൽകുകയും ചെയ്യുന്ന വിരോധാഭാസം നാം അനേകം സിനിമകളിൽ ഇതിനോടകം കണ്ടു കഴിഞ്ഞു , അത് ഉറപ്പായും ഈ ചിത്രത്തിൽ നിന്നും അനുകരിച്ചാണ് ആവാനേ വഴി ഉള്ളു എന്ന് എനിക്ക് തോന്നുന്നു ... 

Don Vito Corleone
​ എന്ന മാഫിയാ തലവന്റെയും അനുയായികളുടെയും   കഥയാണിത് , അയാൾ നിയന്ത്രിക്കുന്ന മാഫിയാ ലോകത്തിൽ വലിയ താല്പര്യം ഇല്ലാത്ത ഇളയ മകൻ മൈക്കിൾ ​
​..
അച്ഛനെതിരെ മറ്റു മാഫിയകൾ തിരിയുകയും അനുയായികൾ പലരും മറ്റ് മാഫിയകളുടെ ആക്രമണത്തിൽ നാമാവശേഷകരാവുകയും
​, ​
 
​അച്ഛന്റെ ജീവന് അപകടം നേരിടുകയും ​
ചെയ്തപ്പോൾ
​, ​
  അച്ഛന്റെ ജീവൻ രക്ഷിക്കാനും നിലനില്പിനായും മൈക്കിൾ 
​, ​
മാഫിയാ ലോകത്തേക്ക് കടക്കുന്ന
​തും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് കഥ ​... 

കുറച്ചു ക്ഷമ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമയാണിത് , ഇന്നത്തെ സിനിമാ സങ്കൽപ്പങ്ങൾക്ക് നിറം കൊടുത്ത , ഇന്നത്തെ മാഫിയാ സിനിമകളെ  കൂടുതൽ നന്നാക്കുവാൻ കാരണമായ ആദ്യത്തെ ചുവടുവെൽപ്പു എന്ന നിലക്ക് ഈ ചിത്രം പ്രശംസ അർഹിക്കുന്നു ......


0 comentários:

Thondimuthalum Driksakshiyum Moview Reviewഇഷ്ടപ്പെട്ടോ എന്നു ചോദിച്ചാൽ ഇഷ്ടായി....
ഇഷ്ടപ്പെട്ടില്ലേ എന്ന് ചോദിച്ചാൽ ചെറുതായി ഇഷ്ടപ്പെട്ടു അതാണ്‌ ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്‌സാക്ഷിയും
ഫഗതിന്റെ അസാമാന്യ പ്രകടനം, മുഖത്തു ചില സമയത്ത് മിന്നി മറയുന്ന ഭാവങ്ങൾ അത് കിടിലോൽകിടിലം എന്നെ പറയാൻ പറ്റു...
ഒരു ബസ്സ് യാത്രക്കിടയിൽ നടക്കുന്ന മോഷണവും തുടർന്ന് പോലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ കാണിക്കുന്നത്...
action hero ബിജുവിൽ ഉള്ളത് പോലെ തന്നെ ഒട്ടും കൃത്രിമത്വം ഇല്ലാത്ത പോലീസ് സ്റ്റേഷൻ ഒരുക്കിയ പോത്തൻ അഭിനന്ദനം അർഹിക്കുന്നു
സുരാജും, നായികാ വേഷം ചെയ്ത കുട്ടിയും, എസ് ഐ ആയി വേഷം ഇട്ട ആളും, അലൻസിയറും തങ്ങളുടെ വേഷം തകർത്തഭിനയിച്ചു....
ഗാനങ്ങൾ നല്ലതാണ്...
ഒരു സാധാരണ സിനിമാ പ്രേക്ഷകരെ സംബന്ധിച്ചു ചിത്രം one time watchable ആണ്‌, ഇടയ്ക്കു ചില സമയത്ത് ചെറിയ ഒരു ഇഴച്ചിൽ തോന്നാം പക്ഷെ പലർക്കും പല സമയത്താണ് അത് തോന്നിയത്...
അവസാനത്തെ 10 മിനിട്ട് ഒരു പക്ഷെ ചിലർക്കെങ്കിലും ഇതെന്താ ഇങ്ങനെ ആയെ, ഇതു എന്ത് മെസ്സേജ് ആണ്‌ നമുക്ക് തന്നത് ഒന്നും ഇല്ലല്ലോ എന്നൊരു തോന്നൽ ഉണ്ടാക്കിയേക്കാം....
5.5/10
Maheshinte പ്രതികാരം പ്രതീക്ഷിച്ചു പോയവർക്ക് ഇതാണ് rating

But സിനിമയെ ആസ്വാദനത്തിലുപരി അതി സൂക്ഷ്മതയോടെ നോക്കി കാണുന്നവർക്കു ഇതൊരു സൂപ്പർ ക്ലാസ്സ്‌ മൂവി ആയിരിക്കും

0 comentários:

Children of Heaven Movie Review

ദാരിദ്രം അത് അനുഭവിച്ചു തന്നെ അറിയണം എന്നാണ് പറയാറ് , പക്ഷെ അത് മൂലം ഉണ്ടാവുന്ന ആ ഒരു സങ്കടം , നിസ്സഹായത അത് ഈ ചിത്രത്തില്‍ നമുക്ക് കാണിച്ചു തരുന്നു..
ഒന്‍പതു വയസ്സുള്ള അലിയും , അവന്റെ നിഷ്കളങ്കയായ പെങ്ങളും , ഇളയ വാവയും പിന്നെ അച്ഛനും അമ്മയും ഇതാണ് അലിയുടെ കുടുംബം , രോഗാവസ്ഥയില്‍ ഉള്ള അമ്മയ്ക്കും ഇവര്‍ക്കും ആകെയുള്ള വരുമാനം അലിയുടെ അച്ചന്റെയാണ് , 
അലിയുടെ കുഞ്ഞിപെങ്ങള്‍ ആണ് ആ കുടുംബത്തിലെ ജോലി എടുക്കാന്‍ അവന്റെ അമ്മയെ സഹായിക്കുന്നത് , അലിയും അവനു കഴിയുന്ന രീതിയില്‍ അവരെ സഹായിക്കും .ദാരിദ്രത്തില്‍ ആണെങ്കിലും വളരെ സന്തോഷത്തില്‍ കഴിയുന്ന കുടുംബം ....
കുഞ്ഞിപെങ്ങളുടെ ഷൂസ് നന്നാക്കാന്‍ കൊടുത്ത കടയില്‍ നിന്നും മേടിച്ചുകൊണ്ട് തിരികെ വരുന്ന വഴിയില്‍ അലിക്ക് അത് നഷ്ടമാവുന്നു , ഷൂ ഇല്ലാതെ വീട്ടില്‍ എത്തുന്ന അലിയുടെ മുന്‍പിന്‍ അനിയത്തി വിതുമ്പുന്നു , ഷൂ ഇല്ലാതെ നാളെ സ്കൂളില്‍ താന്‍ എങ്ങനെ പോവും എന്നുള്ള അനിയത്തിയുടെ ചോദ്യത്തിനു മുന്‍പില്‍ അലിയുടെ നിസ്സഹായാവസ്ഥ അത് നമ്മുടെ കണ്ണുകളെ ഈറനണിയിക്കും...............
അനിയത്തിയുടെ ക്ലാസ്സ്‌ സമയം കഴിഞ്ഞാണ് അലിക്ക് സ്കൂളില്‍ പോവേണ്ടത് , അതിനാല്‍ അലി തല്‍ക്കാലം അനിയത്തിക്ക് സ്വന്തം ഷൂസ് കൊടുക്കുന്നു , ക്ലാസ്സ്‌ കഴിയുമ്പോള്‍ തെരുവിലെ ആളൊഴിഞ്ഞ സ്ഥലത്ത് അവന്‍ കാത്തു നില്‍ക്കും , കുഞ്ഞി പെങ്ങള്‍ ക്ലാസ്സ്‌ കഴിയുന്ന വഴി ഓടി വന്നു ഷൂസ് ഇവന് കൈമാറ്റം ചെയ്യും ,കിട്ടുന്ന വഴി അലി ഓടുകയാണ് സമയം വൈകാതെ സ്കൂളില്‍ എത്താന്‍ ..............
സ്കൂളില്‍ വെച്ച് മറ്റൊരു കുട്ടിയുടെ കാലില്‍ തന്റെ നഷ്ടപ്പെട്ട ഷൂസ് കണ്ട അലിയുടെ അനിയത്തി അലിയെയും കൂട്ടി അത് തിരികെ മേടിക്കാന്‍ ചെന്നപ്പോള്‍ അവര്‍ തങ്ങളേക്കാളും മോശം അവസ്ഥയില്‍ ഉള്ളവരാണെന്ന് കണ്ട് ഒന്നും അറിയിക്കാതെ തിരികെ പോരുന്നു ( അതെ , കുട്ടികള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കരുണ ) ...
അവസാനം അലിയുടെ മുന്‍പില്‍ അനിയത്തിക്ക് ഒരു ഷൂസ് കണ്ടെത്തിക്കൊടുക്കാന്‍ ഉള്ള ഒരു വഴി തെളിയുകയാണ് , ഒരു പക്ഷെ അവന്‍ വിജയിച്ചേക്കാം അതോ വീണ്ടും ആ കുട്ടികളെ ദൈവം കൈ വിടുകയാണോ ???????????? ബാക്കി നിങ്ങള്‍ കണ്ടു തന്നെ അറിയുക ....
അലിയായി അഭിനയിച്ച കുട്ടിയും അവന്റെ അനിയത്തിയും ആ കുട്ടികളുടെ മുഖം ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ഒരു ദൈവ ചൈതന്യം കാണാന്‍ കഴിഞ്ഞ പോലെ തോന്നി , അതെ ആ മുഖം ഒന്ന് കണ്ടവര്‍ക്ക് ഈ ഫിലിം മുഴുവന്‍ കാണാതെ ഇരിക്കുവാന്‍ കഴിയില്ല , ഏതൊക്കെയോ നിമിഷങ്ങളില്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു പോയി .....
നമ്മള്‍ എപ്പോഴും നമ്മളെക്കാള്‍ മുകളില്‍ ജീവിക്കുന്നവരെ നോക്കുന്നു എന്നിട്ട് നമ്മള്‍ കഷ്ടപ്പാടില്‍ ആണ് ജീവിക്കുന്നത് , ഇതിലും നല്ല ജീവിതം കിട്ടാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു... , നമ്മള്‍ നമ്മളെക്കാള്‍ താഴെ ഉള്ളവരെ ഒന്ന് നോക്കുക അവരുടെ കഷ്ടപ്പാടുകളും ദുരിതവും നോക്കുക , അപ്പോള്‍ മനസ്സിലാവും നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍ ആണെന്ന് ....................

0 comentários:

Forrest Gump Movie Review
Forrest Gump (1994)
നിഷ്കളങ്ക അതിന്റെ അങ്ങേ അറ്റത്തെ സ്ഥിതിയിൽ എത്തി നിൽക്കുന്ന അവസ്ഥയ്ക്ക് നമുക്ക് ഫോറെസ്റ് ഗമ്പ് എന്ന് വിളിക്കാം......
അതേ അതാണീ ചിത്രം, തികച്ചും നിഷ്കളങ്കനായ ഫോറെസ്റ്റ് ഗമ്പ് എന്ന വ്യക്തിയുടെ കഥ...
ഈ ചിത്രം കാണുമ്പോൾ അറിയാതെ ഒരു സന്തോഷം നമ്മുടെ ഉള്ളിൽ പരക്കുന്നത് അറിയാം, അതേ നായകന്റെ ആ
നിഷ്കളങ്ക അത് നമുക്ക് സമ്മാനിക്കുന്നത് ഓർത്തിരിക്കാൻ പാകത്തിന് കുറെ സുന്ദര നിമിഷങ്ങളാണ്....
ചെറുപ്പത്തിൽ കാലുകൾക്ക് അൽപ്പം സ്വാധീനം കുറവുള്ള ആളായിരുന്നു ഫോറെസ്റ്റ്, അവനെ ഓർത്തുള്ള അവന്റെ അമ്മയുടെ വ്യാകുലതകൾ ഇതിൽ കാണാം, സ്പെഷ്യൽ സ്കൂളിൽ പഠിക്കാതെ മറ്റുള്ളവരെ പോലെ തന്നെയുള്ള വിദ്യാഭ്യാസം അവനു കിട്ടാൻ അവന്റെ അമ്മയ്ക്ക് നഷ്ടപെടുത്തേണ്ടി വന്നത് അവരുടെ ജീവിതത്തിന്റെ പരിശുദ്ധി തന്നെയായിരുന്നു.....
ഒരമ്മയ്ക്ക് സ്വന്തം മകനെ എറ്റവും മികച്ചവനാക്കാനുള്ള ആഗ്രഹവും അതിന്റെ സഫലീകരണവും നിങ്ങൾക്ക് ഇതിൽ കാണാം, സ്നേഹിച്ച പെണ്ണിനോടുള്ള ആത്മാർത്ഥമായ പ്രേമവും അതിന്റെ നിഷ്കളങ്കതയും നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാം, കൂട്ടുകാരന്റെ ആഗ്രഹം സ്വന്തം സ്വപ്നമായി കണ്ടു അത് യാഥാർത്ഥ്യം ആക്കാൻ നടക്കുന്ന ഒരു സുഹൃത്തിനെ നിങ്ങൾക്കിതിൽ കാണാം, ചെയ്യുന്ന ജോലികളോട് നൂറു ശതമാനം നീതി പുലർത്തുന്ന ഒരു മനുഷ്യനെ ഈ ചിത്രത്തിൽ കാണാം.....
ഞാൻ വരുന്നത് വരെ അച്ഛൻ ഇവിടെത്തന്നെ ഇരിക്കില്ലേ എന്ന് ചോദിച്ചു ആദ്യത്തെ ദിവസം സ്കൂൾ ബസ്സിൽ കേറിപ്പോയ സ്വന്തം കുട്ടിക്ക് കൊടുത്ത വാക്ക് പാലിക്കാനായി കുട്ടിയെ കാത്തിരിക്കുന്ന ഒരച്ഛന്റെ നിഷ്കളങ്കത ഇതിൽ കാണാം......
അതേ ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നത് കുറെ നിറമുള്ള ഓർമകളും മനസ്സ് നിറയെ സന്തോഷവും ആണ്......
ഒരു തൂവൽ, കാറ്റത്ത് പാറിപ്പറക്കുന്ന പോലെ നമ്മുടെ ജീവിതവും ഉയർച്ച താഴ്ചകളിലൂടെ പതിയെ പതിയെ ദൂരെയുള്ള ആ അദൃശ്യ ശക്തിയുടെ തീരുമാനം അനുസരിച്ച് സഞ്ചരിക്കുന്നു.....
അതേ ആ ആദൃശ്യ ശക്തിയുടെ തൂവൽ സ്പർശം അത് മുഴുവനായും ലഭിച്ച ഫോറെസ്റ്റ് ഗമ്പ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.......

0 comentários:

The Shawshank Redemption Movie Review


The Shawshank Redemption (1994)
ഭാര്യയേയും അവളുടെ കാമുകനെയും കൊന്നതിനു ജയിലില്‍ അടയ്ക്കപ്പെടുന്ന ഒരുവന്‍ , സമൂഹത്തില്‍ നല്ല രീതിയില്‍ ജീവിച്ചിരുന്ന ബാങ്ക് ജോലിക്കാരനായ അവന്‍ ഇത് വരെ പരിചയമില്ലാത്ത ജയില്‍ ലോകത്ത് തന്റെ ജീവിതം തള്ളി നീക്കുന്നത്ന്റെ കഥയാണിത് , പുതിയ ജീവിത സാഹചര്യങ്ങളെ അസാമാന്യ മനക്കരുത്തോടെഅവന്‍ നേരിടുന്നു , ഒരിക്കലും പുറത്ത് കടക്കാന്‍ ആവില്ലെന്ന് എല്ലാരും പറയുന്ന ആ ജയിലില്‍ നിന്നും 19 വര്‍ഷത്തെ പ്രയത്നത്തിലൂടെ അവന്‍ രക്ഷപെടുന്നു , മുന്നോട്ടുള്ള പ്രതീക്ഷകള്‍ ആയിരിക്കാം മനുഷ്യനെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം , എത്ര കാലം കഴിഞ്ഞാലും തനിക്ക് വളരെ നല്ലൊരു ജീവിതം ഇനിയും ബാക്കിയുണ്ട് എന്ന പ്രതീക്ഷ ആവാം ഇത്ര നീണ്ട കാലത്തെ പ്രയത്നത്തിലൂടെ ജയില്‍ ചാടാന്‍ അവനെ സഹായിച്ചത്....
ജയില്‍ ചാടാന്‍ അവന്‍ നടത്തിയ ആ ടെക്നിക്കുകള്‍ അത് ഈ സിനിമ കണ്ടു തന്നെ അറിയുക , തന്നെ അവരുടെ കാര്യസാധ്യത്തിനായി മാത്രം ഉപയോഗിച്ച ജയില്‍ വാര്‍ഡനും , അവിടുത്തെ ഉധ്യോഗസ്ഥനും തന്‍റെ ബാങ്കര്‍ എന്ന ജോലിയുടെ അറിവ് വെച്ച് അവന്‍ കൊടുക്കുന്ന മധുര പ്രതികാരവും , ജയില്‍ ചാടി പുറത്തിറങ്ങുമ്പോള്‍ അവനു ജീവിതകാലം മുഴുവന്‍ കഴിയാനുള്ള വക അവന്‍ ജയിലില്‍ കിടന്നു നേടിയെടുത്ത ആ ടെക്നിക് എല്ലാം ഈ സിനിമയെ മികവുറ്റതാക്കുന്നു .....
ജയില്‍ ചാട്ടം പ്രമേയമാക്കിയ അനവധി സിനിമകള്‍ ഉണ്ടെങ്കിലും അതില്‍ ഏറ്റവും മികച്ചതായാണ് ഇതിനെ ലോകം കാണുന്നത് IMDB റേറ്റിംഗ് ഉള്ള സിനിമകളില്‍ ആദ്യത്തെ 5 ല്‍ ഈ സിനിമയും ഉണ്ട് ..
1979 ലെ Escape from Alcatraz എന്ന സിനിമയുമായി ഇതിനു വളരെ അധികം സാമ്യം ഉണ്ട്. ആ സിനിമ കാണാത്തവര്‍ക്ക് ഇത് വളരെ ആസ്വദിക്കാവുന്ന ഒന്നാണ് .......

0 comentários:

12 Angry Men Movie Review
12 Angry Men:

1957 ല്‍ ഇറങ്ങിയ ഒരു ചിത്രം ഹോ കണ്ടു തുടങ്ങിയിട്ട് തീരാതെ അതിന്റെ മുന്‍പില്‍ നിന്നും എഴുന്നേറ്റു പോരാന്‍ തോന്നിയില്ല, എന്ത് മനോഹരമായ രീതിയില്‍ തിരക്കഥ തയ്യാറാക്കിയിരിക്കുന്നു ..
ഒരു പതിനേഴു വയസ്സുള്ള ബാലന്‍ അവന്റെ അച്ഛനെ കൊന്നതിനു പിടിയിലാവുന്നു , 12 പേര്‍ അടങ്ങിയ ബെഞ്ചാണ് അവന്റെ ശിക്ഷ തീരുമാനിക്കേണ്ടത് . വിധി പ്രസ്താവിക്കാന്‍ ഉള്ള ആള്‍ക്കാര്‍ ആ കുട്ടിയെ സാഹചര്യ തെളിവ് വെച്ച് കുറ്റക്കാരനെന്നു വിധിച്ചു മരണശിക്ഷ കൊടുക്കാന്‍ തയ്യാറാവുന്ന സമയത്ത് 12ല്‍ഒരാള്‍ക്ക്‌ മാത്രം പെട്ടെന്ന് ഒരു സംശയം ആ കുട്ടി തെറ്റുകാരന്‍ അല്ലാതാവാന്‍ ചെറിയ ഒരു ചാന്‍സ് ഇല്ലേ?? കുട്ടി കുത്തുന്നത് കണ്ട ആള്‍ ഉണ്ട് , കുട്ടി കൃത്യം നടത്തിയ ശേഷം ഇറങ്ങി ഓടുന്ന കണ്ട സാക്ഷിയും ഉണ്ട് , എന്നാലും തെറ്റുകാരന്‍ അല്ലെന്നു സംശയം പ്രകടിപ്പിച്ച വ്യക്തി ഉയര്‍ത്തുന്ന കുറെ ചോദ്യങ്ങള്‍ ഈ സിനിമയെ മുന്നോട്ടു നയിക്കുകയാണ് ..........
അവസാനം എന്താവും ?? കുട്ടിയെ തൂക്കികൊല്ലുമോ?? അതോ വെറുതെ വിടുമോ?? അതോ സംശയം പ്രകടിപ്പിച്ച ആള്‍ അകത്താവുമോ ??
നിങ്ങള്‍ കണ്ടു നോക്ക് ഒരു മണിക്കൂര്‍ 36 മിനിറ്റുള്ള ഈ black&white ചിത്രം നടക്കുന്നതു വെറും ഒരു മുറിക്കുള്ളില്‍ മാത്രം ആണ് ....
1957 ല്‍ ഇങ്ങനൊരു സസ്പെന്‍സ് ത്രില്ലെര്‍ ഒരുക്കിയ എല്ലാവര്ക്കും ആയിരമായിരം, അഭിനന്ദനങ്ങള്‍...
നെറ്റില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ ഇതിന്റെ മലയാളം subtitle കിട്ടും

0 comentários: