Monday, 8 February 2016

ഹരിശ്രീ ഗണപതയെ നമ :

Monday, 8 February 2016 - by Peruva Peruva 0




എല്ലാ നാട്ടിലും ഉള്ളത് പോലെ ഞങ്ങടെ നാട്ടിലും ആ ചടങ്ങ് ഉണ്ടായിരുന്നുഅങ്ങനെഎന്‍റെ നാക്കില്‍ എഴുതിയ്ക്കേണ്ട   ദിവസവും വന്നു.. അമ്മ എന്നെ കുളിപ്പിച്ച് കുട്ടപ്പനാക്കി നല്ല ഉടുപ്പൊക്കെ ഇടുവിച്ചു മുളക്കുളം ശ്രീ ലക്ഷ്മണ സ്വാമിയുടെ അമ്പലത്തില്‍ എത്തി, ഞാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച കുട്ടികളൊക്കെ അച്ചടക്കത്തോടെ അവരുടെ അച്ഛനമ്മമാരുടെ കൂടെ എത്തി അമ്പലത്തില്‍ ഒരു ഗുരുനാഥന്‍റെ മടിയിലിരുന്നു നാവില്‍  എഴുതിയതിനു ശേഷം അമ്പലത്തിന്‍റെ മുറ്റത്ത്‌ അക്ഷരങ്ങള്‍കുറിക്കുന്നതാണ്. അങ്ങനെ എന്‍റെ ഊഴം വന്നു , എനിക്ക് പക്ഷെ എന്തോ ഈ ചടങ്ങിനെ പേടി ആയിരുന്നു, നാവില്‍ എഴുതാന്‍ വേണ്ടി ഗുരുനാഥന്‍റെ മടിയില്‍ ഇരുതിയപ്പോള്‍തന്നെ ഞാന്‍ വലിയ വായില്‍ അലറാന്‍ തുടങ്ങി , നാക്കില്‍ പിടിച്ച ആ വലിയ മനുഷ്യന്‍റെ കൈ വിരളിനെ ഞാന്‍ എന്‍റെ വജ്രയുധമായ പല്ലുപയോഗിച്ചു നേരിട്ടു , അപ്രതീക്ഷിതമായ ഈ

ആക്രമണം ഏറ്റു വാങ്ങിയ അദ്ദേഹം പിന്നെ എന്‍റെ നാക്കില്‍ പിടിക്കാനുള്ള പാഴ് ശ്രമം നടത്തിയില്ലാ.. , എന്‍റെയീ കരച്ചിലും ബഹളവും കണ്ടപ്പോള്‍ തങ്ങളുടെ ഊഴവും കാത്തിരുന്ന മറ്റു കുഞ്ഞു യുവതീ യുവാക്കള്‍ ഓര്‍ത്തു ഇതെന്തോ കൊലപാതക ശ്രമം ആണെന്ന്, അതോടെ ആ അമ്പലത്തില്‍ സംഘ ഗാനം പോലെ കുഞ്ഞു യുവതീ യുവാക്കളുടെ മനോഹരമായ കരച്ചില്‍ ശബ്ദം ഉയര്‍ന്നു . എന്‍റെ നാവില്‍ ഇനിയും എഴുതാന്‍ ശ്രമിച്ചാല്‍ തന്‍റെ കയ്യിലെ വിരല്‍ ചിലപ്പോള്‍ എന്‍റെ വയറ്റില്‍ ചെല്ലും എന്ന് ഉത്തമ ബോധ്യം വന്ന അദ്ദേഹം മോതിരം ഉപയോഗിച്ച് എന്‍റെ ചുണ്ടില്‍ എഴുതി ആ ചടങ്ങ് അവിടെ അവസാനിപ്പിച്ചു ….. ഇന്നും വിജയ ദശമി ദിവസം ആവുമ്പോള്‍ ആ പഴയ ദിനം മനസ്സിലേക്ക് ഓടി എത്തുന്നു……

Tags:
About the Author

Write admin description here..

0 comments:

Text Widget

. Powered by Team Ajce - Back to top