Monday, 8 February 2016

ഇത് കണ്ടിട്ട് പോടാ

Monday, 8 February 2016 - by Peruva Peruva 0

ഞങ്ങടെ നാട്ടില്‍ കഴിഞ്ഞ മാസം ഒരു മരണം നടന്നു .. പ്രായമായിട്ടുള്ള മരണമാണ് ,,, അതുകൊണ്ട് വീട്ടുകാര്‍ക്കൊഴികെ മറ്റുള്ളവര്‍ക്ക് അത്ര വലിയ ദുഖമോന്നും ഇല്ലാ , കാരണം ജനിച്ചാല്‍ ഒരിക്കല്‍ മരണം ഉണ്ടെന്നു എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ…..
ഞങ്ങള്‍ കൂട്ടുകാര്‍ സംഭവം അറിഞ്ഞ ഉടനെ ആ വീട്ടില്‍ എത്തിച്ചേര്‍ന്നു , കുറച്ചു പേര്‍ വണ്ടിയുമായി പന്തല്‍ സാധനങ്ങള്‍ എടുക്കാന്‍ പോയി.. കുറച്ചു പേര്‍ അകലെയുള്ള ബന്ധുജനങ്ങളെ വിവരം അറിയിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു , പിന്നെ ഇത് വരെ എത്തിച്ചേരാത്ത കൂട്ടുകാരെ ഫോണ്‍ വിളിച്ചു കാര്യങ്ങള്‍ അറിയിച്ചു…..
നാട്ടില്‍ ഞങ്ങള്‍ സൂര്യ ക്ലബ്ബിലെ കൂട്ടുകാര്‍ എന്നും ഇങ്ങനെയാണ് മരണമായാലും , കല്യാണമായാലും എന്ത് പരിപാടി ആയാലും ഞങ്ങള്‍ മുന്‍പന്തിയില്‍ കാണും തുടക്കം മുതല്‍ ഒടുക്കം വരെ ..
ഉച്ച കഴിഞ്ഞു കര്‍മ്മി എത്തിച്ചേര്‍ന്നു കര്‍മ്മങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയാവാറായി, അദ്ദേഹം ചോദിച്ചു ഇനി മുഖം മൂടിക്കോട്ടേ ?????
ഈ കൃത്യ സമയത്താണ് അവിടെ നിന്ന ഒരു ചേട്ടന്റെ മൊബൈലിലേയ്ക്ക് ഞങ്ങടെ ഒരു കൂട്ടുകാരന്‍റെ ഫോണ്‍ വന്നത്, ഈ ചേട്ടന്‍ അവന്‍റെ അയലോക്കംകാരനാണ് ഞങ്ങളൊക്കെ ഇവിടെ ഓരോ കാര്യത്തിനു തിരക്കിലാണെന്ന് തോന്നിയതുകൊണ്ടാവണം അവന്‍ ആ ചേട്ടനെ വിളിച്ചത് , അവന്‍ രാവിലെ എന്തോ ആവശ്യത്തിനു കോട്ടയം പോയിട്ട് വന്നതാണ് , ഇവിടെ കര്‍മ്മങ്ങള്‍ കഴിഞ്ഞോ, ഇല്ലെങ്കില്‍ ചുമ്മാ ഒന്നിറങ്ങിയേക്കാം എന്നോര്‍ത്ത് അവന്‍ ചുമ്മാ ഒന്ന് വിളിച്ചതാണ്, ..
അവന്‍ ചോദിച്ചു ചേട്ടാ എന്തായി കാര്യങ്ങള്‍ ??? എല്ലാം കഴിഞ്ഞോ??
മരണത്തിന്‍റെ ദുഖത്തില്‍ ചെറുതൊന്നു വീശി നിന്ന ചേട്ടന്‍ പറഞ്ഞു നീ കണ്ടില്ല അല്ലേ??? നീ ഇങ്ങോട്ട് പോരേ ഇവിടെ കഴിഞ്ഞിട്ടില്ലാ………
ഫോണ്‍ വെച്ചിട്ട് ചേട്ടന്‍ ശാന്തിയോടായി പറഞ്ഞു മൂടല്ലേ മൂടല്ലേ . ഒരാളും കൂടി വരാനുണ്ട് …!!!!!
കര്‍മ്മം ചെയ്യാന്‍ അവിടെ നിന്ന ബന്ധുമിത്രാതികള്ളും മരിച്ച ആളുടെ മക്കളും എല്ലാം ഒന്ന് ഞെട്ടി ദൈവമേ ഇനി ഞങ്ങള്‍ അറിയാത്ത ആരാ ഇനി അച്ഛന് വരാന്‍ ഉള്ളത് , പണി ആയോ ???
ഒരു പത്തു മിനിട്ട് കഴിഞ്ഞു കാണും എല്ലാരും ക്ഷമ നശിച്ചു വഴിയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് അപ്പോള്‍ അതാ വരുന്നു ബൈക്കില്‍ മൂളിപ്പാട്ടും പാടി , കൈലിയൊക്കെ ഉടുത്തു ഇതൊന്നും അറിയാതെ ഞങ്ങടെ കൂട്ടുകാരന്‍ , അവന്‍ വന്നിറങ്ങി എല്ലാരും അവനെ തന്നെ നോക്കുന്നത് കണ്ടപ്പോള്‍ അവനൊരു ചമ്മല്‍ !! പാവം അവന്‍ ഓര്‍ത്തു ഇനി എന്തേലും മുഖത്ത് ഇരിപ്പുണ്ടോ എല്ലാരും ഷാരൂഖ് ഖാനെ നോക്കുന്ന പോലെയാണല്ലോ എന്നെ നോക്കുന്നത് , അവന്‍ കൈകൊണ്ട് മുഖമൊക്കെ നന്നായി ഒന്ന് തുടച്ചു , അപ്പോള്‍ അതാ അവന്‍ ഫോണ്‍ വിളിച്ച ചേട്ടന്‍ ഓടി വന്നിട്ട് അവനോടു പറഞ്ഞു നീ എന്താ ഇത്ര താമിസിച്ചത് നിന്നെ നോക്കിയാ ഈ നില്‍ക്കുന്ന എല്ലാരും വെയിറ്റ് ചെയ്യുന്നത് വേഗം വന്ന് കണ്ടോ……….
അവനു അപ്പോളാണ് കാര്യങ്ങളുടെ ഗുട്ടന്‍സ് മനസ്സിലായത്‌ അവന്‍ പതിയെ തല കുനിച്ചു ആ ചേട്ടന്‍റെ പിന്നാലെ ചെന്നു,,, എന്നിട്ട് ആമ തല വെളിയിലേക്ക് ഇടുന്നപോലെ തല ഒന്ന് പതിയെ ഉയര്‍ത്തി പരേതാത്മാവിന്‍റെ മുഖത്തേക്ക് ഒന്ന് നോക്കി….
അപ്പോള്‍ അവിടെ നിന്ന കര്‍മ്മിയുടെ സഹായി അവന്‍റെ അടുക്കലേക്കു വന്നിട്ട് ഉറക്കെ ചോദിച്ചു , ശരിക്കും കണ്ടോ ??? ഇനി ഞങ്ങള്‍ മൂടിക്കോട്ടേ ???? അവന്‍ ദയനീയമായി ഒന്ന് തലയാട്ടി……
എല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ ഫോണ്‍ ചെയ്ത ചേട്ടനുമായി അപ്പുറത്തേക്ക് പോണത് കണ്ടു ….
അവിടെ എന്താ പോലും സംഭവിച്ചത് ?????????????
ഇപ്പോളും അവന്‍ ബൈക്കില്‍ പോവുന്നത് കാണുമ്പോള്‍ ഞങ്ങള്‍ വിളിച്ചു പറയും ….
എടാ പോവല്ലേടാ വന്ന് ഇത് കണ്ടിട്ട് പോടാ ………………………….

Tags:
About the Author

Write admin description here..

0 comments:

Text Widget

. Powered by Team Ajce - Back to top