Monday, 8 February 2016

ഒരു പാമ്പ് പുരാണം

Monday, 8 February 2016 - by Peruva Peruva 0

കൂട്ടുകാരന്‍റെ പെങ്ങളുടെ കല്യാണത്തിന്‍റെ തലേ ദിവസം…,ഞങ്ങള്‍ കൂട്ടുകാര്‍ക്ക് അടിച്ചു പൊളിക്കാന്‍ കിട്ടുന്ന അസുലഭാവസരം, പതിവ് പോലെ കല്യാണവീട്ടില്‍ ഞങ്ങള്‍ നേരത്തെ ഹാജരായി…, ഇലവെട്ടു മുതല്‍ പായസത്തിനുള്ള തേങ്ങാ ചിരണ്ടല്‍ വരെ ഞങ്ങളുടെ കുത്തകയാണ്, രാത്രിയിലെ പാട്ടും കൂത്തും ആകെ ഒരു ഉത്സവപ്രതീതി…, എനര്‍ജി കൂട്ടാനുള്ള ദിവ്യ മരുന്ന് തൊട്ടു അടുത്തുള്ള മോട്ടോര്‍ പുരയിലാണ് അറേഞ്ച് ചെയ്തിരുന്നത്, ഇടയ്ക്കിടയ്ക്ക് കല്യാണ വീടില്‍ നിന്നും കാണാതെ ആവുന്നവര്‍ മോട്ടോര്‍ പുരയിലാണ് പിന്നെ പൊങ്ങുന്നത്,   തിരികെ വരുന്നത് വര്‍ജ്ജിത വീര്യത്തോടെ ആയിരുന്നു… രണ്ടു തേങ്ങാ ചിരണ്ടുമ്പോള്‍ മടുക്കുന്നവന്‍ മോട്ടോര്‍ പുരയില്‍ പോയിട്ട് വന്നാല്‍ പത്തും പതിനഞ്ചും തേങ്ങയോക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ ചിരണ്ടി തീര്‍ക്കും.., ഞാനും എന്‍റെ കൂട്ടുകാരനും മോട്ടോര്‍ പുരയില്‍ നിന്നും തിരികെയുള്ള യാത്രാമധ്യേ ആയിരുന്നു… പെട്ടെന്ന് കൂട്ടുകാരന്‍ എടുത്തൊരു ചാട്ടം…. പാമ്പ് പാമ്പ് എന്നും പറഞ്ഞു കരയാനും തുടങ്ങി , ഞാന്‍ ടോര്‍ച്ച് അടിച്ചു നോക്കിയപ്പോള്‍ അതാ ഒരു വളവളപ്പന്‍ പാമ്പ് കിടക്കുന്നു,

വെട്ടം ഒന്ന് മിന്നിയപ്പോള്‍ അത് ബുഷിനെ കണ്ട ലാധനെപ്പോലെ ഓടി മറഞ്ഞു, ഞാന്‍ അവന്‍റെ കാലു മുഴുവന്‍ നോക്കി, കടിച്ച പാടൊന്നും കാണാനില്ല മോട്ടോര്‍ പുരയിലെ ഔഷധത്തിന്‍റെ ഗുണം കൊണ്ടാണോ എന്നറിയില്ല അവനാണെങ്കില്‍ ഭയങ്കര ധൈര്യവും, അവന്‍ പറഞ്ഞു ആ പാമ്പിനെ കണ്ടാല്‍ ഇപ്പോള്‍ തല്ലി കൊല്ലാമായിരുന്നു എന്നൊക്കെ…,
ഞങ്ങള്‍ തിരികെ കല്യാണ വീട്ടിലെത്തി , ഭക്ഷണത്തിന്‍റെ സമയം ആയിരുന്നു, ഞങ്ങള്‍ ആദ്യത്തെ പന്തിക്ക് തന്നെ കയറി, കൂട്ടുകാരന്‍ പറഞ്ഞു ഈ പന്തിക്ക് നമുക്കിരിക്കാം അടുത്തത് മുതല്‍ നമുക്ക് വിളമ്പാം എന്ന്, ഞങ്ങള്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈ കഴുകി അഞ്ചു മിനിട്ടായപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു , എടാ എന്‍റെ കാലിനു ഒരു ചെറിയ കട്ടുകഴപ്പും വേദനയും, എന്‍റെ സര്‍വ്വ ജീവന്‍ പോയി, ദൈവമേ പാമ്പ് ഇനി കടിച്ചോ??? ഞാന്‍ ചോദിച്ചു എടാ ഇത് നീ ആദ്യമെന്താ പറയാതെ ഇരുന്നത്? അവന്‍ പറഞ്ഞു പാമ്പ് കടിച്ചാല്‍ പിന്നെ അത്താഴം കഴിക്കരുത് എന്നല്ലേ?? ഞാന്‍ ആദ്യം പറഞ്ഞാല്‍ പിന്നെ നീ എന്നെക്കൊണ്ട് സദ്യ ഉണ്ണിക്കില്ലല്ലോ?? എനിക്കൊരു കാര്യം മനസ്സിലായി മോട്ടോര്‍ പുരയില്‍ നിന്നും കഴിച്ചത് പാമ്പിനെക്കാള്‍ വലിയ വിഷം ആണ്, ..അവന്‍റെ ബോധം അത് കൊണ്ട് പോയല്ലോ….., ഞാന്‍ എന്‍റെ മറ്റു കൂട്ടുകാരെ വിവരം അറിയിച്ചു , പിന്നെ എല്ലാരും വന്നു ഓരോ അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ തുടങ്ങി, എന്‍റെ കൂട്ടുകാരന്‍ വിറക്കാന്‍ തുടങ്ങി അപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി, അവന്‍ മോട്ടോര്‍ പുരയില്‍ നിന്നും കഴിച്ച ഔഷധത്തിന്‍റെ വീര്യം തീര്‍ന്നു, പിന്നെ ഞങ്ങള്‍ അവനെ ഒരു വണ്ടി വിളിച്ചു അടുത്തുള്ള വിഷ വൈദ്യന്‍റെ അരികിലെത്തിച്ചു , വൈദ്യന്‍ പരിശോധിച്ചിട്ട് എന്തോ മരുന്നൊക്കെ കൊടുത്തു, എന്നിട്ട് അവനോട് ഇഷ്ടമുള്ള ഒരു സംഖ്യ പറയാന്‍ പറഞ്ഞു, അവന്‍ പറഞ്ഞു പതിമൂന്ന്.. വൈദ്യന്‍റെ മുഖം മാറി , ഹോ ലോകത്തില്‍ എത്ര സംഖ്യകള്‍ ഉണ്ട് ഇയാള്‍ എങ്ങനെ ഇത്ര മോശം സംഖ്യ തന്നെ പറഞ്ഞു,,, കൂട്ടുകാരന്‍റെ മുഖം മാറുന്ന കണ്ട വൈദ്യന്‍ പറഞ്ഞു ഹും സാരമില്ല ഇനി ഇയാള്‍ വീട്ടില്‍ പോക്കോ എന്ന്, അപ്പോള്‍ ഒരു കൂട്ടുകാരന്‍ വൈദ്യനോട് ചോദിച്ചു ഈ കടിച്ച പാമ്പിനു വിഷം ഉണ്ടായിരുന്നോ എന്ന് എങ്ങനെ മനസ്സിലാക്കാം, ???? വൈദ്യന്‍ പറഞ്ഞു അത് വെറും സിമ്പിള്‍ , നാളെ രാവിലെ ഇവന്‍ കണ്ണും തുറന്നു വായും പൊളിച്ചു, വിളിച്ചാല്‍ മറുപടി ഒന്നും ഇല്ലാതെ കിടന്നാല്‍ ഉറപ്പാ പാമ്പിനു വിഷം ഉണ്ടായിരുന്നു എന്ന് ,,, കൂട്ടുകാരന്‍റെ അവശേഷിച്ച ധൈര്യം എവിടെയോ ചോര്‍ന്നു പൊയീ, …. അവന്‍ എന്നെ മുറുകെ പിടിച്ചു, ഞങ്ങള്‍ അവനെ ഒരു കണക്കില്‍ ആശ്വസിപ്പിച്ചു അവനെ വീട്ടില്‍ കൊണ്ട് ചെന്നാക്കി,…
 പിറ്റേ ദിവസം ഞാന്‍ എഴുന്നേറ്റത് ഒന്‍പതു മണി ആയപ്പോഴാണ്, അപ്പോളാണ് പാമ്പു കടി എറ്റവന്‍റെ കാര്യം ഓര്‍ത്തത് ഞാന്‍ ഫോണ്‍ എടുത്തു ഒന്ന് വിളിച്ചു നോക്കി, ബെല്‍ അടിക്കുന്നുണ്ട് പക്ഷെ ആരും എടുക്കുന്നില്ല, ഞാന്‍ ഒന്ന് പേടിച്ചു, ദൈവമേ ഇനി വൈദ്യന്‍ പറഞ്ഞ പോലെ പാമ്പിനു വിഷം ഉണ്ടായിരുന്നോ?? ഞാന്‍ മറ്റു കൂട്ടുകാരെ വിവരം അറിയിച്ചു , അവരും വിളിച്ചു പക്ഷെ ഒരനക്കവും ഇല്ലാ, ഞങ്ങള്‍ അവന്‍റെ വീട്ടില്‍ ചെന്ന് നോക്കാന്‍ തീരുമാനിച്ചു അങ്ങനെ വീട്ടില്‍ ചെന്നു , മൊബൈലിലേക്ക് വിളിച്ചപ്പോള്‍ അകത്തെവിടെയോ ബെല്‍ അടിക്കുന്നത് കേട്ടു , പക്ഷെ ആരും എടുക്കുന്നില്ലാ, അപ്പോഴാണ് പിറകു വശത്ത് നിന്നും ഒരു ശബ്ദം കേട്ടത് , ചെന്നു നോക്കിയപ്പോള്‍ അവന്‍ അവടെ വടി പോലെ നിന്ന് തുണി അലക്കുന്നു , ഞങ്ങള്‍ ചോദിച്ചു എടാ പാമ്പു കടിച്ചിട്ടു എങ്ങനെ?? അവന്‍ ചോദിച്ചു പാമ്പോ??? ആരെയാ പാമ്പു കടിച്ചത്?? ഇന്നലെ ആരെയോ പാമ്പു കടിച്ചതായി ഞാന്‍ ഒരു സ്വപ്നം കണ്ടു, പക്ഷെ അത് നിങ്ങള്‍ എങ്ങനെയാ അറിഞ്ഞതെന്ന്???? അപ്പോള്‍ ഒരു കാര്യം എനിക്ക് മനസ്സിലായി,, മോട്ടോര്‍ പുരയില്‍ ഇന്നലെ കൊടുത്തതാണ് വിഷം, പാമ്പു അവനു കൊടുത്തത് ചിലപ്പോള്‍ അതില്‍ നിന്നും അവനെ രക്ഷിക്കാനുള്ള മരുന്നായിരിക്കാം…………..

Tags:
About the Author

Write admin description here..

0 comments:

Text Widget

. Powered by Team Ajce - Back to top